ഗവർണ്ണർ ഉടക്കി; വിജയുടെ സത്യപ്രതിജ്ഞയിൽ അനിശ്ചിതത്വം തുടരുന്നു; പിന്തുണ കത്ത് നൽകാത്തതിൽ നാടകീയ നീക്കം; കൂടുതൽ അറിയാം..

You are currently viewing ഗവർണ്ണർ ഉടക്കി; വിജയുടെ സത്യപ്രതിജ്ഞയിൽ അനിശ്ചിതത്വം തുടരുന്നു; പിന്തുണ കത്ത് നൽകാത്തതിൽ നാടകീയ നീക്കം; കൂടുതൽ അറിയാം..

ചെന്നൈ: വിജയുടെ സത്യപ്രതിജ്ഞയിൽ അനിശ്ചിതത്വം തുടരുന്നു. ഗവർണർക്ക് വിജയ് മറ്റുള്ള എൽ എൽ എ മാരുടെ കത്ത് കൈമാറിയില്ല എന്നതാണ് തടസ്സമായുള്ളത്. വിജയുടെ ഭൂരിപക്ഷം ഉറപ്പായില്ലെന്ന് ലോക്ഭവൻ അറിയിച്ചു. ഇപ്പോൾ 116 പേരുടെ മാത്രമേ പിന്തുണക്കത്ത് കിട്ടിയിട്ടുള്ളൂ. ഭൂരിപക്ഷം ഉറപ്പിക്കണമെന്നും അതില്ലാതെ സത്യപ്രതിജ്ഞ അനുവദിക്കില്ലെന്നും ഗവർണർ അറിയിച്ചു. അതേസമയം വിജയിക്ക് പിന്തുണ പ്രഖ്യാപിച്ച് കൂടുതൽ പാർട്ടികൾ രംഗത്ത് വന്നെങ്കിലും ഔദ്യോഗികമായി കത്ത് കൈമാറിയില്ല എന്നതാണ് ഗവർണർ സത്യപ്രതിജ്ഞക്ക് അനുമതി നൽകാത്തത്. കോൺഗ്രസിന് പിന്നാലെ ഇടത് പാർട്ടികളും VCK , മുസ്ലിം ലീഗ് അടക്കമുള്ള പാർട്ടികളും ചേർന്ന് 120 പേരുടെ പിന്തുണയാണ് വിജയിയുടെ കരുത്ത്. എന്നാൽ ഗവർണ്ണർക്ക് മുന്നിൽ കത്ത് എത്തുന്നത് വരെ അനിശ്ചിതത്വം തുടരും. VCK കത്ത് കൈമാറാത്തതിൽ നാടകീയത തുടരുന്നു. അതിനിടെ എതിർകക്ഷികൾ സർക്കാർ രൂപീകരിക്കാൻ ഗവർണ്ണർക്ക് കത്ത് നൽകിയതും വലിയ നടക്കിയതക്ക് കാരണമായി.

0Shares