
ഹെൽത്ത് ന്യൂസ്: പടർന്ന് പിടിക്കുന്ന ഹാന്റവൈറസ് (Hanta Virus) കാരണം ലോക രാഷ്ട്രങ്ങൾ കൂടുതൽ ആശങ്കയിലേക്ക് നീങ്ങുകയാണ്. രോഗം വ്യാപനമുണ്ടായ കപ്പലിലെ യാത്രക്കാർ വിവിധ രാജ്യങ്ങൾ സന്ദർശിച്ചതായുള്ള വിവരമാണ് ലോകാരോഗ്യ സംഘടനയെ ഞെട്ടിച്ചത്. ഇവരുടെ സമ്പർക്ക പട്ടിക തയ്യാറാക്കാനായി അതാത് രാജ്യങ്ങൾ കിണഞ്ഞു പരിശ്രമിക്കുകയാണ്. അതേസമയം കപ്പലിൽ രണ്ട് ഇന്ത്യക്കാർ ഉണ്ടെന്ന റിപ്പോർട്ടുകളും പുറത്ത് വന്നു. കപ്പൽ ജീവനക്കാരാണ് രണ്ടുപേരും. ഡച്ച് കമ്പനിയുടെ ഉടമസ്ഥതയിലുള്ള എം.വി ഹോണ്ടിയസ് എന്ന ക്രൂയിസ് കപ്പൽ യാത്ര തുടരുകയാണ്. കപ്പലിലെ യാത്രക്കാരായ മൂന്നുപേർ മരണപെട്ടതിന് പിന്നാലെ രോഗം സ്ഥിരീകരിച്ച മറ്റു രണ്ടുപേരെ വിദഗ്‌ദഗ ചികിത്സക്കായി കഴിഞ്ഞ ദിവസം നെതര്ലാന്ഡിലേക്ക് മാറ്റിയിരുന്നു. PPE കിറ്റ് ധരിച്ച ആരോഗ്യപ്രവർത്തകർ വിമാന മാർഗമാണ് ഇവരെ മാറ്റിയത്. അതേസമയം യാത്ര തുടരുന്ന കപ്പലിൽ കൂടുതൽ പേർക്ക് രോഗ ലക്ഷണം ഉള്ളതായുള്ള വാർത്തയും പുറത്ത് വരുന്നുണ്ട്. 28 രാജ്യങ്ങളിൽ നിന്നുള്ള 150 ഓളം യാത്രക്കാരും ജീവനക്കാരും തുടക്കത്തിൽ കപ്പലിലുണ്ടായിരുന്നു. എന്നാൽ ഏപ്രിൽ 24 ന് ഡസൻ കണക്കിന് ആളുകൾ സെന്റ് ഹെലീന ദ്വീപിൽ ഇറങ്ങി. ഇവരുടെ സമ്പർക്ക പട്ടിക ഇപ്പോഴും ആശങ്കയിലാണ്. സമ്പർക്ക പട്ടികയിലെ ആളുകൾക്ക് രോഗ ലക്ഷണം ഉണ്ടായാൽ കോവിഡ് പോലെ വലിയ വ്യാപനത്തിന് ഇടവരും എന്നതാണ് ആശങ്കക്ക് കാരണം.

മാത്രവുമല്ല കോവിഡിനെ കാളും അപകടകാരിയാണ് നിലവിൽ റിപ്പോർട്ട് ചെയ്യപ്പെട്ട HANTA വൈറസ്. മനുഷ്യരിൽ നിന്നും മനുഷ്യരിലേക്ക് വായുവിലൂടെ പടർന്നുപിടിക്കുന്ന രോഗമായതിനാൽ വ്യാപനം അതിവേഗം ഉണ്ടാകും എന്നത് ലോകാരോഗ്യ സംഘടന മുന്നറിയിപ്പ് നൽകുന്നു. എലികളിൽ നിന്നും പടർന്നുപിടിച്ച രോഗമാണ് ഹാന്റാ വൈറസ് എന്നാണ് നിലവിലെ നിഗമനം. രോഗവ്യാപനം ഉണ്ടായാൽ രോഗലക്ഷണം പുറത്തറിയാനും രോഗം കണ്ടെത്താനും രണ്ട് ആഴ്ച മുതൽ നാല് ആഴ്ചവരെ സമയമെടുക്കുന്നു എന്നതാണ് വലിയ വെല്ലുവിളി. ഇതിനിടെ രോഗം തിരിച്ചറിയാത്ത രോഗികൾ സഞ്ചരിച്ച വഴിയിലൂടെ ആരോഗ്യ പ്രവർത്തകർക്ക് സഞ്ചരിക്കാനും വ്യാപനം തടയാനും കഴിയാത്ത അവസ്ഥയാണ്. അടുത്തതായി രോഗം സ്ഥിരീകരിക്കുന്ന രാജ്യങ്ങളിൽ അതാത് രാജ്യങ്ങളിലെ പ്രവശ്യകളോ, സംസ്ഥാനമോ, ജില്ലയോ തിരിച്ച് ലോക് ഡൗൺ പ്രഖ്യാപിക്കാനും സാധ്യതയുണ്ട്. അതീവ ജാഗ്രതയിലാണ് ആരോഗ്യ പ്രവർത്തകർ.
