
കാസർകോട്: ജില്ലയിൽ കോവിഡ് 19 വ്യാപനം തടയാൻ സംസ്ഥാന സർക്കാർ സ്വീകരിച്ച കർശന നിയന്ത്രണങ്ങൾ നടപ്പാക്കാൻ ജില്ലയിൽ 1500 പോലീസിനെ വിന്യസിപ്പിക്കുമെന്ന് ജില്ലാ പോലീസ് മേധാവി പി. എസ് സാബു അറിയിച്ചു. വടക്കൻ മേഖലാ ഐ.ജി അശോക്‌യാദവ്, എറണാകുളം സിറ്റി പോലീസ് കമ്മീഷണർ വിജയ സാഖറെ, ഡി.ഐ.ജി സേതുരാമൻ, കോട്ടയം കൈംബ്രാഞ്ച് എസ്.പി സാബുമാത്യു, ടെലികമ്യൂണിക്കേഷൻ എസ്.പി ഡി ശിൽപ എന്നിവർ നേതൃത്വം നൽകും.

അനാവശ്യമായി പുറത്തിറങ്ങുന്നവരെ അറസ്‌റ്റ് ചെയ്യാൻ 10 വാഹനങ്ങളിൽ 50 പോലീസുകാരെ നിയോഗിക്കും. പുറത്തിറങ്ങുന്നവരുടെ ആവശ്യം ചോദിച്ച് വ്യക്തമാക്കിയാലെ പോകാൻ അനുവദിക്കൂ. പകൽ 11 മുതൽ വൈകിട്ട് 5 വരെ തുറക്കുന്ന കടകൾക്ക് മുന്നിൽ സാധനങ്ങൾ വാങ്ങാൻ വരുന്നവരെ കൂട്ടംകൂടി നിൽക്കാൻ അനുവദിക്കില്ല.
