കേവല ഭൂരിപക്ഷമായി; തമിഴ്‌നാട് ഭരിക്കാൻ വിജയ്; ഇടത് പാർട്ടികളും, മുസ്ലിം ലീഗും പിന്തുണ അറിയിച്ചു; വിജയിക്ക് വേണ്ടി കോൺഗ്രസ് നടത്തിയത് നിർണ്ണായക നീക്കം; കൂടുതൽ അറിയാം..

You are currently viewing കേവല ഭൂരിപക്ഷമായി; തമിഴ്‌നാട് ഭരിക്കാൻ വിജയ്; ഇടത് പാർട്ടികളും, മുസ്ലിം ലീഗും പിന്തുണ അറിയിച്ചു; വിജയിക്ക് വേണ്ടി കോൺഗ്രസ് നടത്തിയത് നിർണ്ണായക നീക്കം; കൂടുതൽ അറിയാം..

ചെന്നൈ: തമിഴ്‌നാട്ടില്‍ TVK പാർട്ടിക്ക് കേവല ഭൂരിപക്ഷമായി. സര്‍ക്കാര്‍ രൂപീകരിക്കാൻ വിജയ് ഗവർണറെ കണ്ടു. വിജയ്ക്ക് പിന്തുണ നൽകി ഇന്ന് സി.പി.ഐ.എം, സി.പി.ഐ, വി.സി.കെ എന്നീ രാഷ്ട്രീയ പാര്‍ട്ടികളും മുന്നോട്ട് വന്നു. കൂടാതെ കോൺഗ്രസ് ആവശ്യപ്പെട്ടതോടെ മുസ്ലിം ലീഗും വിജയിക്ക് പിന്തുണ നൽകി. ഇതോടെ കേവല ഭൂരിപക്ഷമായ 118 സീറ്റും കടന്ന് വിജയുടെ പിന്തുണ 120 എം എൽ എ മാരിൽ എത്തി. സംസ്ഥാനത്ത് രാഷ്ട്രീയത്തിൽ ബിജെപി പിടിമുറുക്കാതിരിക്കാനാണ് ഇടത് സംഘടനകൾ പിന്തുണ പ്രഖ്യാപിച്ചത്. മാത്രവുമല്ല കഴിഞ്ഞ ദിവസം കോൺഗ്രസ് പ്രഖ്യാപിച്ച 5 എം എൽ എ മാരുടെ പിന്തുണയ്ക്ക് പിന്നാലെ TVK ഭരണത്തിനായി കോൺഗ്രസ് കേന്ദ്ര നേതൃത്വം മറ്റു കക്ഷികളുമായി സംസാരിച്ചിരുന്നു. കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ നേരിട്ട് ഇടത് നേതാക്കളുമായി സംസാരിച്ചു. പിന്നാലെ മുസ്ലിം ലീഗിനെയും VCK പാർട്ടിയ കൂടി വിജയ്ക്കൊപ്പം നിർത്തി. ഡി.എം.കെയുടെ മൗനാനുവാദം ലഭിച്ചതോടെയാണ് വിജയിക്ക് കൂടുതൽ പിന്തുണ ഇന്ന് ലഭിച്ചത് എന്നതും രാഷ്ട്രീയ നിരീക്ഷകർ നോക്കിക്കാണുന്നു.

234 അംഗ തമിഴ്നാട് നിയമസഭയിൽ 118 എംഎൽഎമാരുടെ ഭൂരിപക്ഷമാണ് സർക്കാർ രൂപീകരിക്കാൻ വേണ്ടത്. ഇതിൽ 107 എംഎൽഎമാരാണ് ടിവികെയ്ക്ക് ഉളളത്. 118 എന്ന മാജിക് നമ്പറിലേക്ക് എത്തണമെങ്കിൽ 11 എംഎൽഎമാരുടെ കുറവുണ്ടായിരുന്നു. ഫലം വന്നതിന് പിന്നാലെ 5 എംഎൽഎമാരുളള കോൺഗ്രസ് ടിവികെയ്ക്ക് പിന്തുണ പ്രഖ്യാപിച്ചിരുന്നു. ഇതോടെ 112 എംഎൽഎമാരായിരുന്നു. ഇപ്പോൾ 2 എംഎൽഎമാർ വീതമുളള സിപിഐഎമ്മും സിപിഐയും വിസികെയും മുസ്ലിം ലീഗും പിന്തുണ പ്രഖ്യാപിച്ചതോടെ സർക്കാർ രൂപീകരിക്കാനുളള 120 എന്ന സംഖ്യയായി യോഗ്യത ഭദ്രമാക്കി. എന്നാൽ മന്ത്രി പദത്തിൽ ആരൊക്കെ ഉണ്ടാകും എന്നത് കണ്ടറിയണം. ഇടത് പാർട്ടികൾ മന്ത്രിസ്ഥാനം വേണ്ട എന്ന നിലപാടിലാണ്. എന്നാൽ കോൺഗ്രസ്, മുസ്ലിം ലീഗ്, VCK എന്നി പാർട്ടികൾ മന്ത്രിസ്ഥാനം ഏറ്റടുക്കും എന്നാണ് വിവരം.

0Shares