കെ.എസ്ആർ.ടി.സി ബസിൽ സ്ത്രീകൾക്ക് സൗജന്യ യാത്ര; കോൺഗ്രസ് നൽകിയ വാഗ്ദാനം നടപ്പിലാക്കും; ആദ്യപടി സാമ്പത്തിക ബാധ്യത എത്രയെന്ന് കണ്ടെത്താൻ ഉദ്യോഗസ്ഥർ പണിതുടങ്ങി; ടിക്കറ്റിൽ സ്ത്രീ, പുരുഷൻ കണക്കെടുപ്പ്; കൂടുതൽ അറിയാം..

You are currently viewing കെ.എസ്ആർ.ടി.സി ബസിൽ സ്ത്രീകൾക്ക് സൗജന്യ യാത്ര; കോൺഗ്രസ് നൽകിയ വാഗ്ദാനം നടപ്പിലാക്കും; ആദ്യപടി സാമ്പത്തിക ബാധ്യത എത്രയെന്ന് കണ്ടെത്താൻ ഉദ്യോഗസ്ഥർ പണിതുടങ്ങി; ടിക്കറ്റിൽ സ്ത്രീ, പുരുഷൻ കണക്കെടുപ്പ്; കൂടുതൽ അറിയാം..

തിരുവനന്തപുരം: കോൺഗ്രസ് പ്രകടന പത്രികയിലെ ആദ്യ വാഗ്‌ദനം കെ.എസ്ആർ.ടി.സിയിൽ സ്ത്രീകൾക്ക് സൗജന്യ യാത്ര. വലിയ വിജയത്തിന് ശേഷം നടപടി ആരംഭിക്കാനായി KSRTC പ്രാഥമിക നടപടികൾ തുടങ്ങി. കെ എസ് ആർടിസിയുടെ സാമ്പത്തിക ബാധ്യത എത്രയെന്ന് കണ്ടെത്താനാണ് ആദ്യ നടപടി തുടങ്ങിയത്. നാളെ ശനിയാഴ്ച മുതൽ ടിക്കറ്റ് മെഷീനിൽ ലിംഗഭേദം രേഖപ്പെടുത്തും. ടിക്കറ്റിൽ സ്ത്രീ, പുരുഷൻ എന്ന് ഉണ്ടാകും. ഇത് നാളെ മുതൽ നടപ്പാക്കാനാണ് ഉത്തരവ്. കെഎസ്ആർടിസിയുടെ അഡിഷണൽ ജനറൽ മാനേജരാണ് ഉത്തരവ് ഇറക്കിയത്. തെരഞ്ഞെടുപ്പ് ഫലം വന്ന ശേഷം ധനവകുപ്പ് പദ്ധതി നടപ്പിലാക്കിയാലുള്ള സാമ്പത്തിക ബാധ്യത അറിയിക്കാൻ ആവശ്യപെട്ടിരുന്നു. ടിക്കറ്റിലെ മാറ്റം എത്ര ബാധ്യത ഉണ്ടെന്ന് അറിയാൻ മാത്രമാണ് നടപടി. അതായത് ശരാശരി ഒരു ദിവസം എത്ര സ്ത്രീകൾ യാത്ര ചെയ്യുന്നുണ്ട്. ഒരുമാസം ആകുമ്പോൾ എത്ര ബാധ്യത വരും തുടങ്ങിയ കാര്യങ്ങൾ കണ്ടെത്താൻ വേണ്ടിയാണ് ഇപ്പോൾ നടപടി ആരംഭിക്കുന്നത്. പുതിയ സർക്കാർ അധികാരത്തിൽ വരുമ്പോൾ പദ്ധതി നടപ്പിലാക്കും. അതിന് മുന്നേ സാമ്പത്തിക ബാധ്യത KSRTC അധികാരികൾ മനസ്സിലാക്കുകയാണ് ആദ്യം ചെയ്യുന്നത്.

0Shares