Categories
പൊതു തെരഞ്ഞെടുപ്പ് 2024: നിരീക്ഷണം ശക്തം, അനധികൃതമായി സ്ഥാപിച്ച 9443 പ്രചാരണ സാമഗ്രികള്‍ നീക്കി
പൊതുസ്ഥലങ്ങളില്‍ അനധികൃതമായി സ്ഥാപിച്ച പ്രചാരണ സാമഗ്രികള്‍ പ്രധാനമായും നീക്കം ചെയ്യുന്നത് ആന്റി ഡീഫെയ്സ്മെന്റ് സ്ക്വാഡുകളാണ്.
Trending News
വാഹന അപകടത്തിൽ മരിച്ചത് മുൻ സി.ആർ.പി.എഫ് ഉദ്യോഗസ്ഥനും ഭാര്യയും; സ്കൂട്ടറിൽ കാറിടിച്ചുണ്ടായ അപകടം കല്യാണം കൂടാനുള്ള യാത്രയിൽ, ദുഃഖാർദ്രരായി കുടുംബം
നാലാം നിലയിൽ നിന്ന് വീണ് രക്ഷപ്പെട്ട കുഞ്ഞിൻ്റെ ഐ.ടി കമ്പനി ജീവനക്കാരി അമ്മ ജീവനൊടുക്കി; കുറ്റപ്പെടുത്തലും, സൈബർ ആക്രമണവും കാരണമെന്ന് പോലീസ്
ജിഷ വധക്കേസ്; അമീറുള്‍ ഇസ്ലാമിൻ്റെ വധശിക്ഷ ശരിവെച്ചു, പെരുമ്പാവൂരിൽ നിയമ വിദ്യാര്‍ത്ഥിനിയാണ് വീട്ടിനുള്ളില്‍ കൊല്ലപ്പെട്ടത്
കാസർകോട്: പൊതു ഇടങ്ങളിലും സ്വകാര്യ സ്ഥലങ്ങളിലും അനധികൃതമായി സ്ഥാപിച്ച 9443 പ്രചാരണ സാമഗ്രികള്‍ നീക്കി.ലോക്സഭാ തെരഞ്ഞെടുപ്പ് മാതൃകാ പെരുമാറ്റച്ചട്ടം നടപ്പാക്കുന്നതിൻ്റെ ഭാഗമായി ജില്ലയില്‍ രൂപീകരിച്ച ആന്റി ഡീഫെയ്സ്മെന്റ് സ്ക്വാഡുകളുടെ നേതൃത്വത്തില്‍ ഇതുവരെ പൊതു ഇടങ്ങളിലും സ്വകാര്യ സ്ഥലങ്ങളിലും അനധികൃതമായി സ്ഥാപിച്ച 9443 പ്രചാരണ സാമഗ്രികള്‍ നീക്കം ചെയ്തു.
Also Read
പൊതു ഇടങ്ങളില്‍ നിന്നായി 9329 പ്രചാരണ സാമഗ്രികള്‍ നീക്കം ചെയ്തു. പൊതുസ്ഥലങ്ങളില്‍ അനധികൃതമായി സ്ഥാപിച്ച പ്രചാരണ സാമഗ്രികള്‍ പ്രധാനമായും നീക്കം ചെയ്യുന്നത് ആന്റി ഡീഫെയ്സ്മെന്റ് സ്ക്വാഡുകളാണ്. കേന്ദ്ര- സംസ്ഥാന സര്‍ക്കാരുകളുടെ അധീനതയിലുള്ള സ്ഥലങ്ങളില്‍ പതിച്ച പ്രചാരണ സാമഗ്രികളാണ് കൂടുതലും നീക്കിയത്. പൊതുസ്ഥലങ്ങളിലെ 249 ചുവരെഴുത്തുകള്‍, 6924 പോസ്റ്ററുകള്‍, 705 ബാനര്‍, 1349 കൊടികളും തോരണങ്ങളും മറ്റും ഇതില്‍ ഉള്‍പ്പെടുന്നു.
കൂടാതെ സ്വകാര്യവ്യക്തികളുടെ സ്ഥലങ്ങളില്‍ ഉടമകളുടെ അനുമതിയില്ലാതെ പതിക്കുന്ന പ്രചാരണ സാമഗ്രികളും പരാതിയുടെ അടിസ്ഥാനത്തില്‍ നീക്കം ചെയ്യും. ഇത്തരത്തില്‍ പതിച്ച 92 പോസ്റ്ററുകളും 11 ഫ്ളക്സുകളും 11 കൊടി തോരണങ്ങളും ഉള്‍പ്പെടെ 114 പ്രചരണ സാമഗ്രികളും ആന്റി ഡീഫെയ്സ്മെന്റ് സ്ക്വാഡ് നീക്കം ചെയ്തു.
കോടികളുടെ കണക്ക്; ആരാണ് രാജീവ് ചന്ദ്രശേഖർ.?
മോദി പറഞ്ഞു പറ്റിച്ചത് / ഇത് കേട്ട് നിങ്ങൾ തന്നെ പറയു.. പറഞ്ഞത് ശരിയല്ലേ.?
ധാരണാപത്രത്തിൽ ഒപ്പ് വെച്ചു; കാസർകോട് സി.എച്ച് സെൻ്റർ അതിവേഗം മുന്നോട്ട് / Kasaragod CH Centre