Categories
റമളാന്‍ പകര്‍ന്ന ആത്മീയ ചൈതന്യം കാത്തു സൂക്ഷിക്കണം- ഹസ്സന് തങ്ങള്‍; സഅദിയ്യ റമളാന്‍ പ്രാര്‍ത്ഥനാ സമ്മേളനം പ്രൗഢമായി
വിശുദ്ധ റമളാന്‍ പകര്‍ന്നു തന്ന ആത്മ ചൈതന്യവും ജീവിത വിശുദ്ധിയും നില നിര്‍ത്താന്‍ വിശ്വാസികള്‍ ജാഗ്രത പുലര്‍ത്തണമെന്ന് കേരള മുസ്ലിം ജമാഅത്ത് ജില്ലാ പ്രസിഡന്റ് സയ്യിദ് ഹസനുല്‍ അഹ്ദല്‍ തങ്ങള്‍ പറഞ്ഞു.
Trending News
കാഞ്ഞങ്ങാട് റിയൽ ഹൈപ്പർ മാർക്കറ്റിൽ വനിതാ കൗൺസിലർമാർക്കുള്ള സ്വീകരണവും ക്രിസ്തുമസ് ന്യൂ ഇയർ സമ്മാന വിതരണവും നടന്നു
റാഷിദിൻ്റെ ദുരൂഹ മരണം; കുടുംബത്തിൻ്റെയും ജനങ്ങളുടെയും സംശയം ദൂരീകരിക്കണം; ഉന്നതസംഘം അന്വേഷിക്കണമെന്നും ആവശ്യം; ആക്ഷൻ കമ്മിറ്റി രൂപീകരിച്ചു
പി.വി അൻവർ തൃണമൂൽ കോണ്‍ഗ്രസില്‍ ചേർന്നു; പിണറായി സർക്കാരിനെ താഴെ ഇറക്കുകയാണ് പ്രധാനമെന്ന് നിലമ്പൂർ എം.എൽ.എ
ദേളി(കാസർകോട്): റമളാന്‍ ഇരുപത്തിയഞ്ചാം രാവില്‍ സഅദിയ്യയില്‍ നടന്ന പ്രാര്‍ത്ഥനാ സമ്മേളനം വിശ്വാസകള്‍ക്ക് ആത്മീയാനുഭൂതി പകര്‍ന്ന് പ്രൗഢമായി. വിശുദ്ധ റമളാന്‍ പകര്‍ന്നു തന്ന ആത്മ ചൈതന്യവും ജീവിത വിശുദ്ധിയും നില നിര്‍ത്താന്‍ വിശ്വാസികള്‍ ജാഗ്രത പുലര്‍ത്തണമെന്ന് കേരള മുസ്ലിം ജമാഅത്ത് ജില്ലാ പ്രസിഡന്റ് സയ്യിദ് ഹസനുല്‍ അഹ്ദല്‍ തങ്ങള്‍ പറഞ്ഞു. പാര്‍ത്ഥനാ സമ്മേളനത്തില്‍ സമാപന സംഗമം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. എ.പി അബ്ദുല്ല മുസ് ലിയാര്‍ മാണിക്കോത്ത് അധ്യക്ഷത വഹിച്ചു. കെ.പി ഹുസൈന് സഅദി കെ.സി റോഡ്, മുഹമ്മദ് റഫീഖ് സഅദി ദേലംപാടി പ്രഭാഷണം നടത്തി. സമാപന പ്രാര്‍ത്ഥനക്ക് സയ്യിദ് സൈനുല്‍ ആബീദീന് അല്‍ അഹ്ദല്‍ തങ്ങള്‍ കണ്ണവം നേതൃത്വം നല്കി.
Also Read
വിശുദ്ദ ജീവിതം നയിക്കുന്നതിനുള്ള പരിശീലനമാണ് റമളാന്‍ വ്രൃതം. ശരീരവും മനസ്സും തിന്മകള്ക്കെതിരെ പ്രതിരോധം തീര്‍ക്കാനുള്ള സന്നദ്ധതയാണ് റമളാനിലൂടെ നാം ആര്‍ജ്ജിച്ചത് ഹസന് തങ്ങള്‍ പറഞ്ഞു. രാവിലെ 10 മണിക്ക് മഹബ്ബ ഓഡിറ്റോറിയത്തില്‍ നടന്ന കുടുംബ ക്ലാസിന് സയ്യിദ് ജലാലുദ്ദീന്‍ അല്‍ഹാദി ആദൂര്‍ നേതൃത്വം നല്കി. ഉച്ചക്ക് 2.30ന് നടന്ന ഖത്മുല് ഖുര്‍ആനിന് സയ്യിദ് പി.എസ് ആറ്റക്കോയ തങ്ങള്‍ ബാഹസനും സയ്യിദ് അസ്ഹര്‍ അല്‍ബുഖാരിയും നേതൃത്വം നല്കി. ജലാലിയ്യ ദിക്റ് ഹല്‍ഖ പ്രാര്‍ത്ഥനക്ക് സയ്യിദ് ഇബ്രാഹിം പൂക്കുഞ്ഞി തങ്ങള്‍ കല്ലകട്ട് നേതൃത്വം നല്കി. സാമൂഹ്യ രാഷ്ട്രീയ രംഗത്തെ പ്രമുഖരും സ്ഥാപന പ്രാസ്ഥാനിക നേതാക്കളും വിദ്യാര്‍ത്ഥികളും സംബന്ധിച്ച സമൂഹ നോമ്പ്തുറ ആയിരങ്ങളുടെ സാന്നിദ്ധ്യം കൊണ്ട് ശ്രദ്ദേയമായി.
സയ്യിദ് ജലാലുദ്ദീന്‍ അല്‍ബുഖാരി മള്ഹര്, സയ്യിദ് മുനീറുല്‍ അഹ്ദല്‍ തങ്ങള്‍, സയ്യിദ് കെ.പി.എസ് തങ്ങള്‍ ബേക്കല്‍, സയ്യിദ് ഹസന് ഇമ്പിച്ചി തങ്ങള്‍ ഖലീല്‍ സ്വലാഹ്, സയ്യിദ് ഹിബ്ബത്തുള്ള അല്‍ബുഖാരി, സയ്യിദ് ജാഫര്‍ സ്വാദിഖ് തങ്ങള്‍ മാണിക്കോത്ത്, ബി.എസ് അബ്ദുല്ല കുഞ്ഞി ഫൈസി, പള്ളങ്കോട് അബ്ദുല്‍ ഖാദിര്‍ മദനി, കൊല്ലമ്പാടി അബ്ദുല്‍ ഖാദിര്‍ സഅദി, എം.എ അബ്ദുല്‍ വഹാബ് തൃക്കരിപ്പൂര്‍, ഹകീം കുന്നില്‍, സുലൈമാന്‍ കരിവെള്ളൂര്‍, മൊയ്തു സഅദി ചേരൂര്‍, അബ്ദുല്‍ ഖാദിര്‍ സഖാഫി കാട്ടിപ്പാറ, അബ്ദുല്‍ കരീം സഅദി ഏണിയാടി, ഇസ്മാഈല്‍ സഅദി പാറപ്പള്ളി, ബഷീര്‍ പുളിക്കൂര്‍, ജാബിര്‍ സഖാഫി തൃക്കരിപ്പൂര്‍, സിദ്ദീഖ് സഖാഫി ആവളം, ഹസന് കുഞ്ഞി മള്ഹര്, സി.എം.എ ചേരൂര്‍, അബ്ദുല്‍ റഷീദ് സഅദി, ഇബ്രാഹിം ഹാജി കല്ലട്ര, അഡ്മിനിസ്ട്രേറ്റര്‍ അബ്ദുല്‍ ഹമീദ്, അബ്ദുല്‍ സലാം ദേളി, ഹാജി അബ്ദുല്ല ഹുസൈന് കടവത്ത്, ശാഫി ഹാജി കീഴുര്‍, അബ്ദുല്‍ കാദിര് ഹാജി രിഫാഈ അഹ്മദ് സഖാഫി ബഹ്റൈന്‍, അബ്ദുല്ല സഅദി ചിയ്യൂര്, ശരീഫ് സഅദി മാവിലാടം, ഇബ്രാഹിം സഅദി വിട്ടല്‍, അബ്ദുല്ല ഹാജി കളനാട്, അഹ്മദലി ബെണ്ടിച്ചാല്‍, മുഹമ്മദ് സഖാഫി തോക്കെ, സി.എല്‍ ഹമീദ് ചെമനാട്, സി.പി അബ്ദുല്‍ ഹാജി ചെരുമ്പ, അഷ്റഫ് കരിപ്പൊടി, മുഹമ്മദ് കുഞ്ഞി ഹാജി കണ്ണംകുളം, അബ്ബാസ് ഹാജി പരയങ്ങാനം സംബന്ധിച്ചു.
Sorry, there was a YouTube error.