Categories
യൂത്ത് ലീഗ് നേതാവ് മുസ്തഫ വധ ശ്രമക്കേസ്; രണ്ട് പ്രതികൾ അറസ്റ്റിൽ; പിടിയിലായത് കുമ്പള സി.ഐ പ്രമോദും എസ്.പിയുടെയും ഡി.വൈ.എസ്.പിയുടെയും സ്ക്വാഡ് അംഗങ്ങളും നടത്തിയ അന്വേഷണത്തില്‍
ഇപ്പോള്‍ പിടിയിലായവരില്‍ ആദം നേരിട്ട് കൃത്യത്തില്‍ പങ്കെടുത്തയാളാണെന്ന് അന്വേഷണ ഉദ്യോഗസ്ഥനായ കുമ്പള സി.ഐ പ്രമോദ് അറിയിച്ചു.
Trending News
കാസർകോട്: മഞ്ചേശ്വരം പോലീസ് സ്റ്റേഷൻ പരിധിയിൽ വെച്ച് ഈ വർഷം ജനുവരിയിൽ നടന്ന യൂത്ത് ലീഗ് നേതാവ് മുസ്തഫ വധ ശ്രമക്കേസിൽ രണ്ടു പ്രതികൾ അറസ്റ്റിൽ. കാസര്‍കോട് ഡി. വൈ.എസ്.പി ബാലകൃഷ്ണൻ നായരുടെ നേതൃത്വത്തിൽ കുമ്പള സി.ഐ പ്രമോദ് ആണ് പ്രതികളെ അറസ്റ്റ് ചെയ്തത്. ഉപ്പള കൈക്കമ്പ ബങ്കള ക്വാര്‍ട്ടേഴ്സില്‍ താമസിക്കുന്ന ആദം(23), ഉപ്പള നയാബസാര്‍ അമ്ബാര്‍ ക്വാര്‍ട്ടേഴ്‌സില്‍ താമസിക്കുന്ന നൗഷാദ് (23) എന്നിവരാണ് അറസ്റ്റിലായത്.
Also Read
പ്രതികളെ പിടികൂടാനുള്ള അന്വേഷണ സംഘത്തില്‍ സ്പെഷ്യൽ സ്‌ക്വാഡ് അംഗങ്ങൾ ആയ എസ്.ഐ ലക്ഷ്മി നാരായൺ, തോമസ് ഓസ്റ്റിൻ, രാജേഷ് എന്നിവരും ഉണ്ടായിരുന്നു. ആക്രമണം നടന്ന്‍ ഇപ്പോള്‍ ഒന്‍പത് മാസങ്ങള്‍ക്ക് ശേഷമാണ് പ്രതികൾ പിടിയിലായത്.
വധ ശ്രമം നടന്ന് ദീര്‍ഘകാലമായിട്ടും പ്രതികളെ പിടികൂടാന്‍ വൈകുന്നതിനെതിരെ അക്രമത്തിനിരയായ മുസ്തഫ ജില്ലാ പോലീസ് ചീഫ് ഡി.ശില്‍പ്പക്ക് പരാതി നല്‍കിയതിനെ തുടർന്ന് അന്വേഷണ സംഘത്തെ മാറ്റിയിരുന്നു. പുതിയ സംഘം ചുമതലയറ്റ് ഒരാഴ്ചയ്ക്കുള്ളിലാണ് കേസിലെ പ്രതികളെ പിടികൂടിയത്. ഇപ്പോള്‍ പിടിയിലായവരില്‍ ആദം നേരിട്ട് കൃത്യത്തില്‍ പങ്കെടുത്തയാളാണെന്ന് അന്വേഷണ ഉദ്യോഗസ്ഥനായ കുമ്പള സി.ഐ പ്രമോദ് അറിയിച്ചു. കേസില്‍ അഞ്ചോളം പ്രതികള്‍ ഉണ്ടെന്നാണ് വിവരം. അതേസമയം ക്വട്ടേഷന്‍ നല്‍കിയവരെ കുറിച്ചോ മറ്റോ കൂടുതല്‍ വിവരങ്ങള്‍ ഇതുവരെ പുറത്ത് വന്നിട്ടില്ല.
കൊലപാതക ശ്രമത്തില്‍ 33 ഓളം വെട്ടേറ്റ മുസ്തഫയെ മംഗ്ലൂരു ആശുപത്രിയില്‍ രണ്ട് അടിയന്തിര ശസ്ത്രക്രിയക്ക് വിധേയമാക്കിയിരുന്നു. ഇയാളുടെ ശരീരത്തില്‍ കാലിനും കൈക്കും രഹസ്യഭാഗത്തുമടക്കം 33 വെട്ടുകള്‍ ആണ് ഉണ്ടായിരുന്നത്. പോലീസ് 308 വകുപ്പ് പ്രകാരം നരഹത്യാശ്രമത്തിനാണ് കണ്ടാലറിയാവുന്ന മൂന്നുപേര്‍ക്കെതിരെ കേസെടുത്തിരുന്നത്.
Sorry, there was a YouTube error.