Categories
articles health

കൊവിഡ് 19 യുടെ ഉത്ഭവം അന്വേഷിക്കാൻ ലോകാരോഗ്യ സംഘടന ; ചൈനയോട് റിപ്പോർട്ട് ആവശ്യപ്പെട്ടു

അടുത്ത വർഷം ഒരു ഘട്ടത്തിൽ കോവിഡ് 19 ഇനി ആഗോള ആരോഗ്യ അടിയന്തരാവസ്ഥയല്ലെന്ന് പറയാൻ കഴിയുമെന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നു

കോവിഡിൻ്റെ ഉറവിടം കണ്ടെത്തുന്നതിനായി ചൈനയോട് റിപ്പോർട്ട് ആവശ്യപ്പെട്ട് ലോകാരോഗ്യ സംഘടന. കോവിഡിൻ്റെ ഉത്ഭവം മനസിലാക്കുന്നതിനും കൂടുതൽ പഠനങ്ങൾ നടത്തുന്നതിനുമാണ് വിവരങ്ങൾ ആവശ്യപ്പെട്ടിരിക്കുന്നതെന്ന് ഡബ്ല്യുഎച്ച്ഒ തലവൻ ടെഡ്രോസ് അദാനോം ഗെബ്രിയേസസ് പറഞ്ഞു.

2023‑ൽ കോവിഡ്-19, എംപോക്‌സ് (മങ്കിപോക്സ്) അടിയന്തരാവസ്ഥയുടെയും അന്ത്യം കാണുമെന്ന് പ്രതീക്ഷിക്കുന്നതായും അദ്ദേഹം പറഞ്ഞു. ‘കഴിഞ്ഞ ആഴ്ച, 10,000 ൽ താഴെ ആളുകൾക്ക് ജീവൻ നഷ്ടപ്പെട്ടു. അത് ഇപ്പോഴും 10,000 എണ്ണം കൂടുതലാണ്, ജീവൻ രക്ഷിക്കാൻ എല്ലാ രാജ്യങ്ങൾക്കും ഇനിയും ഒരുപാട് കാര്യങ്ങൾ ചെയ്യാനുണ്ട്…’ — അദ്ദേഹം ഒരു പത്രസമ്മേളനത്തിൽ പറഞ്ഞു.

എന്നാൽ ഞങ്ങൾ ഒരുപാട് മുന്നോട്ട് പോയി. ‘അടുത്ത വർഷം ഒരു ഘട്ടത്തിൽ കോവിഡ് 19 ഇനി ആഗോള ആരോഗ്യ അടിയന്തരാവസ്ഥയല്ലെന്ന് പറയാൻ കഴിയുമെന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നു…’- ഡോ. ടെഡ്രോസ് കൂട്ടിച്ചേർത്തു.

അടിയന്തരാവസ്ഥ അവസാനിപ്പിക്കുന്നതിനുള്ള മാനദണ്ഡങ്ങൾ ജനുവരിയിൽ നടക്കുന്ന അടിയന്തര കമ്മിറ്റിയുടെ അടുത്ത യോഗത്തിൽ ചർച്ച ചെയ്യുമെന്നും ടെഡ്രോസ് പറഞ്ഞു. വൈറസ് “അകന്നുപോകില്ല”, എന്നാൽ എല്ലാ രാജ്യങ്ങളും “ഇത് നിയന്ത്രിക്കാൻ പഠിക്കേണ്ടതുണ്ടെന്നും” അദ്ദേഹം കൂട്ടിച്ചേർത്തു.

0Shares

Leave a Reply

Your email address will not be published. Required fields are marked *

The Latest