Categories
news

അതിര്‍ത്തി വീണ്ടും പുകയുമോ?; ഇന്ത്യക്കെതിരെ അതിർത്തിയിൽ 60,000 സൈനികരെ ചൈന വിന്യസിച്ചതായി അമേരിക്ക

യു.എസ്, ഇന്ത്യ, ജപ്പാന്‍, ഓസ്ട്രേലിയ എന്നീ രാജ്യങ്ങളാണ് ക്വാഡ്രിലാറ്ററല്‍ സെക്യൂരിറ്റി ഡയലോഗ് അഥവ ക്വാഡിൽ ഉള്ളത്.

ഇന്ത്യാ ചൈന അതിര്‍ത്തിയിൽ വീണ്ടും ചൈന സൈനികരെ വിന്യസിച്ചതായി അമേരിക്ക. ഇന്ത്യയുടെ വടക്കൻ അതിർത്തിയായ യഥാര്‍ത്ഥ നിയന്ത്രണ രേഖയിൽ 60,000ത്തോളം സൈനികരെ വിന്യസിച്ചതായാണ് യു.എസ് സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപിയോ വ്യക്തമാക്കി. ചൈനയുടെത് ഒരു മോശം പെരുമാറ്റമാണെന്നും ഈ നടപടി ക്വാഡ് രാജ്യങ്ങള്‍ ഇത് ഒരു ഭീഷണിയാണെന്നും മൈക്ക് പോംപിയോ ആരോപിച്ചു.

ദ ഗയ് ബെൻസൺ ഷോ എന്ന അഭിമുഖ പരിപാടിയിലാണ് യു.എസ് സ്റ്റേറ്റ് സെക്രട്ടറി ഇക്കാര്യം വ്യക്തമാക്കിയത്. യു.എസ്, ഇന്ത്യ, ജപ്പാന്‍, ഓസ്ട്രേലിയ എന്നീ രാജ്യങ്ങളാണ് ക്വാഡ്രിലാറ്ററല്‍ സെക്യൂരിറ്റി ഡയലോഗ് അഥവ ക്വാഡിൽ ഉള്ളത്. ഈ രാജ്യങ്ങളിലെ വിദേശകാര്യ മന്ത്രിമാര്‍ ചൊവ്വാഴ്ച ടോക്കിയോയിൽ വച്ച് കൂടിക്കാഴ്ച നടത്തിയിരുന്നു. കൊവിഡ് മഹാമാരിക്ക് ശേഷം നടത്തുന്ന ആദ്യ കൂടിക്കാഴ്ചയായിരുന്നു ഇത്.

ഇന്ത്യയെ പ്രതിനിധീകരിച്ച് കേന്ദ്ര വിദേശകാര്യമന്ത്രി എസ്. ജയശങ്കരും പങ്കെടുത്തിരുന്നു. ഇന്തോ-പസഫിക്, ദക്ഷിണ ചൈനാ കടൽ, കിഴക്കൻ ലഡാക്കിലെ യഥാർത്ഥ നിയന്ത്രണ രേഖ (എൽ.എ.സി) എന്നിവിടങ്ങളിൽ ചൈനയുടെ കടന്നു കയറ്റത്തിന്‍റെ പശ്ചാത്തലത്തിലാണ് കൂടിക്കാഴ്ച നടന്നത്.

യോഗത്തില്‍ വിദേശകാര്യമന്ത്രി എസ്. ജയശങ്കറും പോംപിയോയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. ഇന്തോ – പസഫിക് മേഖലയിലേയും ആഗോളതലത്തിലേയും സുരക്ഷ, സമാധാനം, സ്ഥിരത, മുന്നേറ്റം എന്നീ വിഷയങ്ങളില്‍ ഒന്നിച്ച് പ്രവര്‍ത്തിക്കേണ്ടതിന്‍റെ ആവശ്യകതയെക്കുറിച്ച് ചര്‍ച്ച നടത്തിയിരുന്നു.

0Shares

Leave a Reply

Your email address will not be published. Required fields are marked *

The Latest