Categories
Gulf news sports

വൻകരയുടെ ഫുട്ബാള്‍ പോരാട്ടങ്ങള്‍ക്ക് പന്തുരുളും; ഇന്ത്യയുണ്ട്, ഗാലറി നിറയും

ജനുവരി 12ന് ഖത്തര്‍- ലബനാൻ ഉദ്ഘാടന മത്സരത്തിനും ഫെബ്രുവരി 10ന് ഫൈനല്‍ മത്സരത്തിനും ലുസൈല്‍ സ്റ്റേഡിയം വേദിയാകും

ദോഹ: ഏഷ്യൻ കപ്പ് റിപ്പോര്‍ട്ട് ചെയ്യാനായി വിവിധ രാജ്യങ്ങളില്‍ നിന്നെത്തിയ മാധ്യമ പ്രവര്‍ത്തകരാല്‍ സജീവമായ മുശൈരിബിലെ മെയിൻ മീഡിയ സെൻ്റെറാണ് വേദി. ടൂര്‍ണമെണ്ട് തയാറെടുപ്പ് വിശദീകരിക്കാൻ സംഘാടകര്‍ വിളിച്ചുചേര്‍ത്ത വാര്‍ത്താ സമ്മേളനം കഴിഞ്ഞ് പുറത്തിറങ്ങിയപ്പോള്‍ കൗതുകത്തിന് വിവിധ രാജ്യങ്ങളിലെ മാധ്യമ പ്രവര്‍ത്തകരോട് കിരീടസാധ്യത ആര്‍ക്കായിരിക്കുമെന്ന് ആരാഞ്ഞു. ആസ്ട്രേലിയയില്‍ നിന്നെത്തിയ ബിലാല്‍ അബ്ദുല്ലക്ക് ഫൈനലില്‍ ആരെല്ലാം ഏറ്റുമുട്ടും എന്നതില്‍ സംശയമില്ല. ദക്ഷിണ കൊറിയയും ജപ്പാനും തന്നെ.

ആസ്ട്രേലിയയുടെ അവസ്ഥ എന്താണെന്ന ചോദ്യത്തിന് സെമിവരെ എത്തിയാലായെന്ന് മറുപടി. ബ്രിട്ടനില്‍ നിന്നുള്ള സാം ആഷോ ജപ്പാൻ, ദക്ഷിണ കൊറിയ എന്നിവര്‍ക്കൊപ്പം സൗദി അറേബ്യ, ഇറാൻ, യു.എ.ഇ എന്നിവരും മുന്നേറാൻ സാധ്യതയുണ്ടെന്ന് പ്രവചിക്കുമ്പോള്‍, ഫൈനല്‍ ദക്ഷിണ കൊറിയയും ജപ്പാനും തമ്മിലെന്ന് ഉറപ്പിക്കുന്നു. കിരീടത്തില്‍ രണ്ടുപേര്‍ക്കും സാധ്യത കല്‍പിക്കുകയാണ് അദ്ദേഹം. വിയറ്റ്നാമില്‍ നിന്നെത്തിയ തുങ് ലീക്കും മലേഷ്യക്കാരൻ അഫിഫിനും സാധ്യതകളില്‍ മുന്നില്‍ ദക്ഷിണ കൊറിയയും ജപ്പാനും തന്നെ.

വൻകരയുടെ കളിമാമാങ്കത്തിന് ലയണല്‍ മെസി കിരീടമണിഞ്ഞ ലുസൈല്‍ സ്റ്റേഡിയത്തില്‍ വെള്ളിയാഴ്‌ച കിക്കോഫ് വിസില്‍ മുഴങ്ങുമ്പോള്‍ ഫുട്ബാള്‍ ആരാധകരുടെയെല്ലാം നാവിൻതുമ്പില്‍ ഏഷ്യൻ ജയൻ്റെസായ ഈ രണ്ടു പേരുകള്‍ മാത്രമാണുള്ളത്. കഴിഞ്ഞ ലോകകപ്പിലെ പ്രകടനവും താരപ്പടയും എടുത്തുപറഞ്ഞു കൊണ്ട് കിരീടം കൊറിയക്കോ ജപ്പാനോ സമര്‍പ്പിക്കുന്നു.

സണ്‍ ഹ്യൂങ് മിന്നും കിം മിൻ ജേയും അണിനിരക്കുന്ന ദക്ഷിണ കൊറിയയും വതാരു എൻഡോ, തകുമി മിനാമിനോ, തകേഹിരോ തൊമിയാസു എന്നിവരുടെ ജപ്പാനുമാണ് കിരീട പ്രവചനങ്ങളില്‍ ഏറെ മുന്നില്‍. ആസ്ട്രേലിയ, ഇറാൻ, സൗദി, യു.എ.ഇ, ഖത്തര്‍ ടീമുകള്‍ അപകടകാരികൾ എങ്കിലും അവസാന കടമ്പയില്‍ കൊറിയയും ജപ്പാനും വെല്ലുവിളിയാവുമെന്ന് ഉറപ്പിക്കുന്നു.

ഇന്ത്യയുണ്ട്; ഗാലറി നിറയും

24 ടീമുകളും 51 മത്സരങ്ങളുമുള്ള ഏഷ്യൻ കപ്പില്‍ ഗ്രൂപ് റൗണ്ട് ഉള്‍പ്പെടെ മത്സരങ്ങള്‍ക്കായി കാണികള്‍ സജീവമാകുമെന്ന് പ്രാദേശിക സംഘാടക സമിതി മാര്‍ക്കറ്റിങ് ആൻഡ് കമ്യൂണിക്കേഷൻ എക്സിക്യൂട്ടിവ് ഡയറക്ടര്‍ ഹസൻ റബിഅ അല്‍ കുവാരി പറഞ്ഞു. ഇതിനകം ഒമ്പത് ലക്ഷം ടിക്കറ്റുകള്‍ വിറ്റഴിഞ്ഞതായി അദ്ദേഹം വാര്‍ത്താ സമ്മേളനത്തില്‍ വിശദീകരിച്ചു. മൂന്നു ഘട്ടങ്ങളിലായി നടന്ന ടിക്കറ്റ് വില്‍പനക്ക് ആവേശത്തോടെ ആയിരുന്നു ആരാധകരില്‍ നിന്നുള്ള പ്രതികരണം.

ടിക്കറ്റുകള്‍ വാങ്ങികൂട്ടിയവരില്‍ മുൻനിരയില്‍ തന്നെ ഇന്ത്യക്കാരുമുണ്ട്. ഖത്തര്‍, സൗദി ആരാധകര്‍ക്ക് പിന്നില്‍ മൂന്നാം സ്ഥാനത്താണ് ഇന്ത്യയുടെ സ്ഥാനം. ഒരു വര്‍ഷം മുമ്പ് ലോകകപ്പ് ഫുട്ബാളിന് വേദിയായപ്പോള്‍ കാണികളും വളണ്ടിയര്‍മാരും സംഘാടകരുമായി സജീവമായ ഇന്ത്യക്കാര്‍ക്ക് ഇത്തവണ തങ്ങളുടെ ടീമും കളത്തിലുണ്ടെന്നത് ഇരട്ടി ആവേശമാകും. ജനുവരി 13ന് ശനിയാഴ്‌ച ആസ്ട്രേലിയക്ക് എതിരെയാണ് ഇന്ത്യയുടെ ആദ്യ മത്സരം. ഖത്തര്‍ സമയം ഉച്ച 2.30ന് (ഇന്ത്യൻ സമയം അഞ്ചുമണി) ആണ് ആദ്യ കളി. 18ന് ഉസ്ബകിസ്താനെയും 23ന് സിറിയയെയും ഗ്രൂപ്പിലെ മറ്റു മത്സരങ്ങളില്‍ നേരിടും.

ഖത്തര്‍ റെഡി

വൻകര മഹാമേളയുടെ കിക്കോഫ് വിസില്‍ മുഴക്കം മണിക്കൂര്‍ അകലെയാണെങ്കിലും ദോഹ ശാന്തമാണ്. ഗതാഗത മാര്‍ഗമായ ദോഹ മെട്രോയും നഗരത്തില്‍ തലങ്ങും വിലങ്ങുമോടുന്ന കര്‍വയുടെയും മെട്രോ ലിങ്ക് ബസുകളിലുമൊന്നും വലിയ ബഹളമില്ല. കളിയുടെ ഏറ്റവും വലിയ പൂരമായ ലോകകപ്പ് ഫുട്ബാളിന് വേദിയൊരുക്കിയ നാട്ടില്‍ ഇനി, ഏഷ്യൻ കപ്പ് എന്ന മിനി പൂരമെത്തുമ്പോള്‍ ‘വെടിക്കെട്ടുകാരൻ്റെ വീട്ടിലെ കുട്ടിയെ ഉടുക്ക് കൊട്ടി പേടിപ്പിക്കരുതേ’ എന്ന ഭാവത്തിലാണ് സംഘാടകരും നാട്ടുകാരും.

സ്റ്റേഡിയങ്ങളും പരിശീലന വേദികളും ടീമുകളുടെ താമസവും ഗതാഗത സംവിധാനങ്ങളും സുരക്ഷാ ക്രമീകരണങ്ങളും മാധ്യമങ്ങള്‍ക്കുള്ള സൗകര്യങ്ങളുമെല്ലാം നേരത്തേ ഉപയോഗിച്ച്‌ വിജയിച്ചതായതിനാല്‍, എല്ലാം അതേപടി മുഖം മിനുക്കി ഏഷ്യൻ കപ്പിനായി മാറ്റി കാത്തിരിക്കുകയാണ് സംഘാടകര്‍. ലോകകപ്പിന് വേദിയായ എട്ടില്‍ ഏഴു സ്റ്റേഡിയങ്ങളും ഒപ്പം മറ്റു രണ്ടു വേദികളും ഉള്‍പ്പെടെ ഒമ്പത് സ്റ്റേഡിയങ്ങളിലായാണ് കളി നടക്കുന്നത്.

ജനുവരി 12ന് ഖത്തര്‍- ലബനാൻ ഉദ്ഘാടന മത്സരത്തിനും ഫെബ്രുവരി 10ന് ഫൈനല്‍ മത്സരത്തിനും ലുസൈല്‍ സ്റ്റേഡിയം വേദിയാകും. ലോകകപ്പിൻ്റെ മറ്റു വേദികളായ ഖലീഫ സ്റ്റേഡിയം, അഹമ്മദ് ബിൻ അലി സ്റ്റേഡിയം, അല്‍ ജനൂബ് സ്റ്റേഡിയം, അല്‍ ബെയ്‌സ് സ്റ്റേഡിയം, എജുക്കേഷൻ സിറ്റി, അല്‍ തുമാമ എന്നിവിടങ്ങളും ജാസിം ബിൻ ഹമദ്, അബ്ദുല്ല ബിൻ ഖലീഫ എന്നീ സ്റ്റേഡിയങ്ങളുമാണ് ടൂര്‍ണമെണ്ടിൻ്റെ വേദിയാകുന്നത്.

കളിക്കൊപ്പം ആഘോഷവും

തണുത്തു വിറക്കുന്ന രാത്രിക്കും പകലിനും കളിച്ചൂട് പകര്‍ന്നാണ് ഏഷ്യൻ കപ്പ് ഫുട്ബാള്‍ മേളയെത്തുന്നത്. അര്‍ധരാത്രിയില്‍ അന്തരീക്ഷം 13 ഡിഗ്രിയിലേക്കു വരെ കുറഞ്ഞു തുടങ്ങുമ്പോഴും കളിക്കൊപ്പം ആഘോഷിക്കാൻ ഒരുപിടി ഇടങ്ങളുണ്ട്. ഉച്ചയോടെ വിവിധ സ്റ്റേഡിയങ്ങളില്‍ കളികള്‍ സജീവമാവുകയായി.

വൈകുന്നേരത്തോടെ, രാത്രികളെ സജീവമാക്കുന്ന ആഘോഷ വേദികളും ഉണരും. പന്തുരുളും മുമ്പേ ലുസൈല്‍ ബൊളെവാഡില്‍ ഇന്ത്യ ഉള്‍പ്പെടെ 24 രാജ്യങ്ങളുടെയും ‘കണ്‍ട്രി സോണുകളു’മായി ഹലോ ഏഷ്യക്ക് ബുധനാഴ്‌ച തുടക്കം കുറിച്ചു.

കതാറയിലും ദോഹ എക്സ്പോ വേദിയിലുമെല്ലാം ഒരുപിടി പരിപാടികളാണ് ഏഷ്യൻ കപ്പിനൊപ്പം ഒരുക്കിയത്. ഇതോടൊപ്പം, ലോകകപ്പില്‍ സര്‍വലോക സംഗമവേദിയായി മാറിയ സൂഖ് വാഖിഫും വിവിധ രാജ്യങ്ങളില്‍.

0Shares

Leave a Reply

Your email address will not be published. Required fields are marked *

The Latest