Categories
local news

കിനാത്തിൽ – തടിയൻ കൊവ്വൽ റോഡ് ഉദ്ഘാടനം ചെയ്തു; തീരദേശ മേഖല വികസനത്തിൻ്റെ പാതയിലെന്ന് മന്ത്രി സജി ചെറിയാൻ

സംസ്ഥാനത്തെ തീരദേശ മേഖല വികസനത്തിൻ്റെ പാതയിലാണെന്ന് ഫിഷറീസ് സാംസ്കാരിക യുവജനകാര്യ വകുപ്പ് മന്ത്രി സജി ചെറിയാൻ പറഞ്ഞു

കാസർകോട്: സംസ്ഥാനത്തെ തീരദേശ മേഖല വികസനത്തിൻ്റെ പാതയിലാണെന്ന് ഫിഷറീസ് സാംസ്കാരിക യുവജനകാര്യ വകുപ്പ് മന്ത്രി സജി ചെറിയാൻ പറഞ്ഞു. ഫിഷറീസ് വകുപ്പ് 54 ലക്ഷം രൂപ ചെലവഴിച്ച് നിർമ്മിച്ച കിനാത്തിൽ – തടിയൻ കൊവ്വൽ റോഡ് ഉൾപ്പെടെ സംസ്ഥാനത്തെ വിവിധ തീരദേശ റോഡുകളുടെ ഉദ്ഘാടനം ഓൺലൈനിലൂടെ നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

തീരദേശ മേഖലയിൽ ഒട്ടേറെ വികസന പ്രവർത്തനങ്ങൾ നടന്നുവരികയാണ്. തീരദേശത്തിൻ്റെ സാമൂഹിക സാമ്പത്തിക പുരോഗതി ലക്ഷ്യം വെച്ച് മത്സ്യത്തൊഴിലാളികളെ ചേർത്ത് പിടിച്ച് കഴിഞ്ഞ ഏഴ് വർഷമായി ജാഗ്രതയോടെയുള്ള പ്രവർത്തനമാണ് നടത്തിവരുന്നത്. അതിൽ പ്രധാനപ്പെട്ടതാണ് 2450 കോടി രൂപ ചെലവഴിച്ച് നടപ്പാക്കിയ പുനർഗേഹം പദ്ധതി.

ആഴക്കടൽ മത്സ്യബന്ധന മേഖലയിലും മത്സ്യത്തൊഴിലാളികളുടെ ഇൻഷുറൻസ് പരിരക്ഷ ഉറപ്പാക്കുന്നതിനും ആധുനിക യാനങ്ങൾ ലഭ്യമാക്കുന്നതിലും ഉൾപ്പെടെ മത്സ്യ ബന്ധന മേഖലയിൽ സർക്കാർ വിവിധ പദ്ധതികളാണ് നടപ്പാക്കി വരുന്നതെന്നും അദ്ദേഹം പറഞ്ഞു. എം.രാജഗോപാലൻ എം.എൽ.എ അധ്യക്ഷത വഹിച്ചു.

ശിലാഫലകം എം.രാജഗോപാലൻ എം.എൽ.എ അനാച്ഛാദനം ചെയ്തു. പടന്ന ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പി.വി.മുഹമ്മദ് അസ്ലം, വൈസ് പ്രസിഡന്റ് പി.ബുഷ്റ, നീലേശ്വരം ബ്ലോക്ക് പഞ്ചായത്ത് വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ എം.സുമേഷ് , പടന്ന ഗ്രാമ പഞ്ചായത്ത് വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ടി.കെ.എം.റഫീഖ്, പടന്ന ഗ്രാമ പഞ്ചായത്ത് അംഗം പി.പി.കുഞ്ഞികൃഷ്ണൻ, മുൻ അംഗം കെ.വി.ഗോപാലൻ എന്നിവർ സംസാരിച്ചു. പടന്ന ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ വി.ലത സ്വാഗതവും വിജയലക്ഷ്മി നന്ദിയും പറഞ്ഞു.

0Shares

Leave a Reply

Your email address will not be published. Required fields are marked *

The Latest