Trending News
കർണ്ണാടക നിയമസഭാ തെരഞ്ഞെടുപ്പില്‍ ബി.ജെ.പിക്കേറ്റ കനത്ത തിരിച്ചടിയില്‍ പ്രതികരിച്ച് മന്ത്രി പി.എ മുഹമ്മദ് റിയാസ്. ബി.ജെ.പിയുടെ മതവർഗീയരാഷ്ട്രീയത്തോട് ദക്ഷിണേന്ത്യ ഗെറ്റ് ഔട്ട് അടിച്ചെന്നായിരുന്നു റിയാസിൻ്റെ പ്രതികരണം. ഫേസ്ബുക്കിലൂടെയായിരുന്നു മന്ത്രിയുടെ പ്രതികരണം.
Also Read
കർണാടകയിൽ വർഗ്ഗീയ ശക്തികൾക്കേറ്റ പരാജയം മതേതരത്വവും ജനാധിപത്യവും ആഗ്രഹിക്കുന്ന ഇന്ത്യൻ ജനതയ്ക്ക് ആശ്വാസമാണെന്ന് മുൻ ആരോഗ്യമന്ത്രി കെ.കെ ശൈലജ ടീച്ചറും ഫേസ്ബുക്കിൽ കുറിച്ചു.
കർണാടകയിലെ കോണ്‍ഗ്രസിൻ്റെ തിരിച്ചുവരവിനെ ഇടത് നേതാക്കളും വലിയ പ്രതീക്ഷയോടെയാണ് സ്വാഗതം ചെയ്യുന്നത്. ദക്ഷിണേന്ത്യയെ ബി.ജെ.പി വിമുക്തമാക്കാനായത് സന്തോഷകരമാണെന്നായിരുന്നു സി.പി.എം സംസ്ഥാന സെക്രട്ടറി എം. വി ഗോവിന്ദൻ്റെ പ്രതികരണം.
Sorry, there was a YouTube error.