Categories
business channelrb special Kerala news

ചൂടിനെ അതിജീവിക്കണം, വൈദ്യുതി ഉപയോഗം കുറയണം; എ.സി വാങ്ങാൻ അറിയണം ഇക്കാര്യങ്ങൾ, ബ്രാൻഡുകളെ കുറിച്ചും ടെക്നോളജിയെ കുറിച്ചും അറിയാം

അഞ്ചുവർഷം അല്ലെങ്ങിൽ ഏഴ് വർഷം വാറണ്ടിയുള്ള എ.സി വാങ്ങിക്കുക

ഇക്കോ ഫ്രണ്ട്‌ലി എയർ കണ്ടീഷനുകൾ ഇക്കാലത്ത് നമുക്ക് അനിവാര്യമാണ്. എ.സി വാങ്ങുമ്പോൾ ആദ്യം ശ്രദ്ധിക്കേണ്ടത് നമ്മുടെ റൂമിൻ്റെ സൈസ് ആണ്, ഒരു സാധാരണ റൂമിൽ വെയ്ക്കാൻ ആണെങ്കിൽ 0.8 ടൺ അല്ലെങ്കിൽ വൺ ടൺ എ.സി മതിയാകും. എല്ലാ ദിവസവും ഉപയോഗിക്കാൻ ഉണ്ടെങ്കിൽ മാത്രം ഇൻവെർട്ടർടെക്നോളജിയുള്ളത് വാങ്ങിക്കുക.

വ്യാപാരികൾ സിംഗിൾ ഇൻവെർട്ടർ, ഡബിൾ ഇൻവെർട്ടർ എ.സി വാങ്ങിക്കാൻ പറയും. പക്ഷേ, സ്ഥിരമായ ഉപയോഗം ഉണ്ടെങ്കിൽ മാത്രമേ അതിന് കൊടുക്കുന്ന വില മുതലാക്കാൻ കഴിയൂ.

വർഷത്തിൽ രണ്ട് മാസം അല്ലെങ്ങിൽ മൂന്ന് മാസം മാത്രം ഉപയോഗിക്കാൻ മൂന്ന് സ്റ്റാർ അല്ലെങ്ങിൽ അഞ്ചു സ്റ്റാർ എ.സി മതിയാവും. ഇപ്പോഴത്തെ മൂന്ന് സ്റ്റാർ എ.സി മുമ്പത്തെ അഞ്ചു സ്റ്റാർ അണെന്ന് ഓർക്കണം. പുതിയ എനർജി റേറ്റിംഗ് നിയമം വന്നപ്പോൾ സ്റ്റാർ വ്യത്യാസം വന്നതാണ്.

അലുമിനിയം കോയിൽ ഉള്ള എ.സികളെക്കാൾ നല്ലത് കോപ്പർ കോയിൽ ഉള്ളതാണ്. എൽ.ജി ആണ് പൊതുവെ അലുമിനിയം കോയിൽ കൊടുക്കുന്നത്. അതുപോലെ വില കുറഞ്ഞ ബ്രാൻഡുകളും.

അഞ്ചുവർഷം അല്ലെങ്ങിൽ ഏഴ് വർഷം വാറണ്ടിയുള്ള എ.സി വാങ്ങിക്കുക. ഒനിഡാ ഒരു വർഷം മാത്രം ആണ് കൊടുക്കാറുള്ളത്. ഗോദ്‌റെജ്‌, വോൾട്ടാസ് തുടങ്ങിയവ അഞ്ചുമുതൽ ഏഴ് വർഷം വരെ വാറണ്ടി നൽകാറുണ്ട്.

വൈദ്യുതി ഉപയോഗം കുറവുള്ള ബ്രാൻഡുകലും മോഡലുകളും തിരഞ്ഞെടുക്കണം. ഒരിക്കലും വ്യാപാരികൾ പറയുന്നത് കേൾക്കാൻ നിൽക്കരുത്. നിങ്ങൾക്ക് ഇഷ്ടമുള്ള ടെക്നോളജിയും ബ്രാൻഡ് തുടങ്ങിയവ നിങ്ങൾ തിരഞ്ഞെടുക്കുക. മോശം സർവീസ് കംപ്ലയിന്റ് കൂടുതൽ എന്നൊക്കെ പറഞ്ഞ് പറ്റിക്കപ്പെടാൻ സാധ്യതയുണ്ട്.

നല്ല ബ്രാൻഡുകൾ ഏതൊക്കെ?

Level 1: Best Quality Brands (Very expensive to buy)

  1. Mitsubishi (Japan) 2. Hitachi (Japan) 3. Daikin (Japan)

Level 2 : Better Quality Brands (Expensive to buy)

  1. Carrier ( USA) 2. O General (Japan) 3. Blue Star (India)

Level 3 : Good quality brands ( Normal Price )

  1. Voltas (India) 2. Panasonic (Japan) 3. LG (S Korea) 4. Whirlpool (USA) 5. Samsung (S Korea) 6. Toshiba (Japan) 7. Godrej (India)

Level 4 : Decent quality brands ( Normal Price)

  1. Haier (China) 2. Onida (India) 3. Lloyd (India) 4. IFB (India) 5. Hyundai (S Korea) 6. Sansui (Japan) 7. Gree (China)

Level 5 : Average quality brands ( Cheaper to buy)

  1. Micromax (India) 2. Mitashi (India) 3. TCL (China) 4. Koryo (India) 5. MarQ (India) 6. Midea (China) 7. Livpure (India) 8. iBell (China)

വീഡിയോകോൺ കമ്പനി ഇപ്പൊൾ നിർമ്മാണത്തിൽ ഇല്ലാത്തത് കൊണ്ട് അവരുടെ എ.സി എല്ലാം ഓൾഡ് സ്റ്റോക്ക് ആയിരിക്കും. അതുപോലെ ഇലക്ട്രോ ലൈക്‌സും ഇപ്പൊൾ ഇന്ത്യയിൽ വിൽപന ഇല്ല.

ഇന്ത്യൻ വിപണിയിൽ ഇല്ലാത്ത മറ്റ് രാജ്യങ്ങളിലെ ചില നല്ല ബ്രാൻഡുകൾ ബോസ്‌ക്, സിമെൻസ്,ഹണിവെൽ, ട്രാൻ ഇവയാണ്.

0Shares

Leave a Reply

Your email address will not be published. Required fields are marked *

The Latest