Categories
news

കേരളം ഉള്‍പ്പെടെ ലോകമാകെ 33 ഇടങ്ങളിലേക്ക് സൗദി എയര്‍ലൈന്‍സ് സര്‍വീസ് പുനരാരംഭിക്കുന്നു

കേരളത്തില്‍ കൊച്ചിയിലേക്കും തിരിച്ചും​ മാത്രമാണ്​ സര്‍വിസ്​. ഡല്‍ഹി, മുംബൈ എന്നിവിടങ്ങളിലേക്കും അവിടെ നിന്ന്​ തിരിച്ചും സര്‍വിസുണ്ടാവും.

കോവിഡ് പശ്ചാത്തലത്തില്‍ നിര്‍ത്തിവച്ച വിദേശ വിമാന സര്‍വീസുകള്‍ സൗദി എയര്‍ലൈന്‍സ് പുനരാരംഭിക്കുന്നു. ഇന്ത്യയില്‍ ഡല്‍ഹി, മുംബൈ, കേരളം ഉള്‍പ്പെടെ ലോകമാകെ 33 ഇടങ്ങളിലേക്കാണ് സര്‍വീസ് പുനരാരംഭിക്കുന്നത്.

നവംബറില്‍ സര്‍വീസ് പുനരാരംഭിക്കുമെന്ന് സൗദി എയര്‍ലൈന്‍സ് ട്വിറ്ററില്‍ അറിയിച്ചു. കേരളത്തില്‍ കൊച്ചിയിലേക്കും തിരിച്ചും​ മാത്രമാണ്​ സര്‍വിസ്​. ഡല്‍ഹി, മുംബൈ എന്നിവിടങ്ങളിലേക്കും അവിടെ നിന്ന്​ തിരിച്ചും സര്‍വിസുണ്ടാവും. ആദ്യഘട്ടത്തില്‍ ജിദ്ദയില്‍ നിന്നാണ്​ 33 സ്ഥലങ്ങളിലേക്ക്​ സര്‍വിസ്​. തിരിച്ചും ജിദ്ദയിലേക്ക്​ മാത്രമായിരിക്കും സര്‍വിസ്​.

ഏഷ്യയില്‍ മൊത്തം 13 സ്ഥലങ്ങളിലേക്കും മധ്യപൗരസ്​ത്യ മേഖലയില്‍ ആറിടങ്ങളിലേക്കും സര്‍വിസ്​ നടത്തും.റോപ്പിലും അമേരിക്കയിലുമായി എട്ട് വിമാനത്താവളങ്ങളിലേക്ക് സര്‍വീസുണ്ട്. ആഫ്രിക്കയില്‍ ആറ് സ്ഥലങ്ങളിലേക്കും സര്‍വീസുണ്ടാകും.

0Shares

Leave a Reply

Your email address will not be published. Required fields are marked *