Categories
സപ്തോത്സവം 2023; ഫുട്ബാൾ ടൂർണമെന്റിൽ കെ.എം.സി.സി കുമ്പള പഞ്ചായത്ത് ചാമ്പ്യന്മാർ
ഫൈനലിൽ മംഗൽപാടി കുമ്പള നേർക്കുനേർ ഏറ്റുമുറ്റിയപ്പോൾ ഒന്നിനെതിരെ രണ്ട് ഗോൾ നേടിയാണ് കെ. എം. സി. സി കുമ്പള പഞ്ചായത്ത് ചാമ്പ്യൻമാരായത്
Trending News
ദോഹ : കെ. എം. സി. സി ഖത്തർ മഞ്ചേശ്വരം മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നടത്തുന്ന സപ്തോത്സവം 2023ൻ്റെ ഭാഗമായി നടന്ന ഫുട്ബാൾ ടൂർണമെന്റിൽ കെ. എം. സി. സി കുമ്പള പഞ്ചായത്ത് ജേതാക്കളായി. കെ. എം. സി. സി മംഗൽപാടി പഞ്ചായത്ത് റണ്ണേഴ്‌സ് ആയി.
Also Read
ഫൈനലിൽ മംഗൽപാടി കുമ്പള നേർക്കുനേർ ഏറ്റുമുറ്റിയപ്പോൾ ഒന്നിനെതിരെ രണ്ട് ഗോൾ നേടിയാണ് കെ. എം. സി. സി കുമ്പള പഞ്ചായത്ത് ചാമ്പ്യൻമാരായത്. ചാമ്പ്യൻസ് കിരീടം വിവിധ പഞ്ചായത്ത് മണ്ഡലം ജില്ലാ സംസ്ഥാന നേതാക്കളുടെ സാനിധ്യത്തിൽ സംസ്ഥാന പ്രസിഡന്റ് എസ്. എ എം ബഷീർ സാഹിബും റണ്ണേഴ്‌സ്അപ്പ്നുള്ള ട്രോഫി മഞ്ചേശ്വരം മണ്ഡലം സെക്രട്ടറി നാസർ ഗ്രീൻലാന്റും കൈമാറി.
മത്സരത്തിൽ 5 ഗോളുകൾ നേടിയ മംഗൽപാടി കെ.എം.സി.സിയുടെ സർഫു ഗോൾഡൻ ബൂട്ടിന് അർഹനയപ്പോൾ ബെസ്റ്റ് ഗോൾ കീപ്പർ അവാർഡ് കെ.എം.സി.സി കുമ്പളയുടെ രിഫായ് കളത്തൂർ സ്വന്തമാക്കി കെ.എം.സി.സി കുമ്പളയുടെ നൗഫൽ മൊഗ്രാൽ ആണ് ടൂർണമെന്റിലെ മികച്ച താരം.
Sorry, there was a YouTube error.