Categories
articles news

ഇന്ത്യന്‍ മണ്ണിലേക്ക് പറന്നിറങ്ങിയ റഫേല്‍ യുദ്ധ വിമാനങ്ങള്‍; ഇനി ഇന്ത്യന്‍ വ്യോമ പരിധിയില്‍ നിന്നു കൊണ്ട് തന്നെ, ചൈനയെയും പാക്കിസ്ഥാനെയും ആക്രമിക്കാന്‍ കഴിയുന്ന ശക്തി

ഇന്ത്യയുടെയും ഇസ്രായേലിന്‍റെയും സാങ്കേതിക സംവിധാനങ്ങള്‍ കൂടി ഫ്രാന്‍സിന്‍റെ റഫേലില്‍ ഘടിപ്പിക്കുന്നതോടെ, കരുത്ത് വലിയ തോതില്‍ വര്‍ദ്ധിക്കും.

ഇന്ന് ഇന്ത്യന്‍ മണ്ണിലേക്ക് പറന്നിറങ്ങിയ റഫേല്‍ കരുത്ത്, സൈന്യത്തിന് നല്‍കിയിരിക്കുന്നത് വലിയ ആത്മവിശ്വാസം. ഇപ്പോള്‍ യഥാര്‍ത്ഥത്തില്‍ ചങ്കിടിക്കുന്നത് പാക്കിസ്ഥാനും ചൈനക്കുമായിരിക്കും. ഒരേ സമയം, ഈ രണ്ട് രാജ്യങ്ങളെയും വലിയ പ്രതിരോധത്തിലാക്കുന്ന ശക്തിയാണ്, ഇന്ത്യയിപ്പോള്‍ ആര്‍ജിച്ചിരിക്കുന്നത്. ഇന്ത്യന്‍ വ്യോമ പരിധിയില്‍ നിന്നു കൊണ്ട് തന്നെ, ചൈനയെയും പാക്കിസ്ഥാനെയും ആക്രമിക്കാന്‍ റഫേലിന് ഇനി കഴിയും.

ഒരു റഫേല്‍ വിമാനത്തിന് ശത്രുരാജ്യത്തിന്, ഏല്‍പ്പിക്കാന്‍ പറ്റുന്ന പ്രഹരം, നമുക്ക് സങ്കല്‍പ്പിക്കാന്‍ പറ്റുന്നതിലും അപ്പുറമാണ്. ആണവായുധം വഹിച്ച് പറക്കാനും, രാത്രിയും പകലും ലക്ഷ്യം തെറ്റാതെ ആക്രമിക്കാനുമുള്ള ശേഷിയാണ് റഫേലിന്‍റെ പ്രത്യേകത. ഈ വിമാനത്തെ വെടിവെച്ചിടുക എന്നതും ശത്രുരാജ്യത്തിന് എളുപ്പമാകില്ല.റഫേലിന്റെ ടെക്നോളജി തന്നെ, ഏറെ അഡ്വാന്‍സായിട്ടുള്ളതാണ്.

നിലവില്‍ റഫേല്‍ ഉപയോഗിക്കുന്നത് ഫ്രഞ്ച് എയര്‍ഫോഴ്സ്, ഫ്രഞ്ച് നേവി, ഈജിപ്ത് എയര്‍ഫോഴ്സ്, ഖത്തര്‍ എയര്‍ഫോഴ്സ് എന്നിവരാണ്. റഫേലിന്‍റെ വേഗം മണിക്കൂറില്‍ 1912 കിലോമീറ്ററാണ്. 3700 കിലോമീറ്റര്‍ പരിധിവരെ പറക്കാന്‍ കഴിയുന്ന വിമാനത്തില്‍ മൂന്ന് ഡ്രോപ് ടാങ്കുകളുമുണ്ട്. എയര്‍ ടു എയര്‍, എയര്‍ ടു ഗ്രൗണ്ട്, എയര്‍ ടു സര്‍ഫെഴ്‌സ് ശേഷിയുള്ളതാണ് റഫേല്‍. മിക്ക ആധുനിക ആയുധങ്ങളും റഫേലില്‍ ഘടിപ്പിക്കാനാകും.

ഫ്രാന്‍സിന്‍റെ കയ്യില്‍ നിന്ന് ഇന്ത്യ വാങ്ങി വികസിപ്പിച്ചെടുക്കുന്ന റഫേല്‍ വിമാനം, ഏറ്റവും മികച്ചതായിരിക്കും. ഇന്ത്യയുടെയും ഇസ്രായേലിന്‍റെയും സാങ്കേതിക സംവിധാനങ്ങള്‍ കൂടി ഫ്രാന്‍സിന്‍റെ റഫേലില്‍ ഘടിപ്പിക്കുന്നതോടെ, കരുത്ത് വലിയ തോതില്‍ വര്‍ദ്ധിക്കും. ഈ യാഥാര്‍ത്ഥ്യം തന്നെയാണ് ശത്രു രാജ്യങ്ങളുടെയും ഉറക്കം കെടുത്തുന്നത്. അതായത് ലോകത്തിലെ ഏറ്റവും ആക്രമണക്കാരിയായ യുദ്ധവിമാനം ഇന്ത്യയുടേതായിരിക്കുമെന്ന് വ്യക്തം.

ആണവായുധങ്ങള്‍ക്ക് പുറമേ, അസ്ത്ര, സുദര്‍ശന്‍ ബോംബുകള്‍, എഇഎസ്എ റഡാര്‍, പൈത്തണ്‍ 5, ഇസ്രായേലിന്‍റെ ഡെര്‍ബി മിസൈല്‍ എന്നിവ ഘടിപ്പിക്കാനുള്ള സംവിധാനങ്ങളോടെയാണ് ഇന്ത്യന്‍ റഫേല്‍ കര്‍മനിരതമാവുക.

0Shares

Leave a Reply

Your email address will not be published. Required fields are marked *

The Latest