Categories
കര്‍ണ്ണാടക മെഡിക്കല്‍ എഞ്ചിനീയറിങ് പ്രവേശന പരീക്ഷ: കാഞ്ഞങ്ങാട് നിന്ന് 11 കെ. എസ്. ആര്‍. ടി. സി ബസുകള്‍ ഒരുക്കി
പരീക്ഷ കഴിഞ്ഞ് തലപ്പാടിയില്‍ തിരിച്ചെത്തുന്ന വിദ്യാര്‍ത്ഥികള്‍ക്കായി വൈകീട്ട് അഞ്ച് മുതല്‍ കാഞ്ഞങ്ങാട് വരെയും കെ. എസ്. ആര്‍. ടി. സി ബസ് ഒരുക്കിയിട്ടുണ്ട്.
Trending News
കര്‍ണ്ണാടക മെഡിക്കല്‍ എഞ്ചിനീയറിങ് പ്രവേശന പരീക്ഷ എഴുതുന്ന ജില്ലയിലെ 343 വിദ്യാര്‍ത്ഥികള്‍ക്കായി ജൂലൈ 30 31, ആഗസ്റ്റ് ഒന്ന് തീയ്യതികളില്‍ കാഞ്ഞങ്ങാട് നിന്ന് തലപ്പാടി വരെ 11 കെ. എസ്. ആര്‍. ടി. സി ബസുകള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ടെന്ന് ജില്ലാ കളക്ടര്‍ ഡോ. ഡി. സജിത് ബാബു അറിയിച്ചു. രാവിലെ 5.30 മുതല്‍ ഒരോ മിനിറ്റും ഇടവിട്ട് 11 ബസുകളാണ് ഒരുക്കിയിട്ടുള്ളത്.
Also Read
ആറ് ബസുകള്‍ കാഞ്ഞങ്ങാട് മാവുങ്കാല്‍ ചെര്‍ക്കള വഴിയും അഞ്ച് ബസുകള്‍ ചന്ദ്രഗിരി വഴിയുമാണ് തലപ്പാടിയിലെത്തുന്നത്. എവിടെ നിന്ന് വേണമെങ്കിലും വിദ്യാര്‍ത്ഥികള്‍ക്ക് ബസില്‍ കയറാന്‍ അവസരമുണ്ട്. എവിടെ നിന്ന് വിദ്യാര്‍ത്ഥികള്‍ കൈ കാണിച്ചാലും ബസുകള്‍ നിര്‍ത്താന്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. എന്നാല്‍ ബസില്‍ കയറുന്നവരെ തലപ്പാടിയില്‍ മാത്രമേ ഇറക്കു.
പരീക്ഷ കഴിഞ്ഞ് തലപ്പാടിയില്‍ തിരിച്ചെത്തുന്ന വിദ്യാര്‍ത്ഥികള്‍ക്കായി വൈകീട്ട് അഞ്ച് മുതല്‍ കാഞ്ഞങ്ങാട് വരെയും കെ. എസ്. ആര്‍. ടി. സി ബസ് ഒരുക്കിയിട്ടുണ്ട്. ആവശ്യമെങ്കില്‍ വിദ്യാര്‍ത്ഥികള്‍ക്കൊപ്പം രക്ഷിതാക്കള്‍ക്കും ബസില്‍ കയറാവുന്നതാണെന്ന് കളക്ടര്‍ അറിയിച്ചു. തലപ്പാടിയില്‍ നിന്ന് 7.30 ന് കര്‍ണ്ണാടക സര്‍ക്കാറിന്‍റെ വാഹനം പുറപ്പെടും. സംശയങ്ങള്‍ക്ക് ബംഗളൂരു- 08023462758, ജില്ലാ കണ്‍ട്രോള്‍ റൂം 04994 255 001 .
Sorry, there was a YouTube error.