Categories
local news

ജനങ്ങളുടെ പ്രശ്‌നങ്ങള്‍ക്കും പരാതികള്‍ക്കും പെട്ടന്ന് പരിഹാരവുമായി സാന്ത്വന സ്പര്‍ശം; തിങ്കളാഴ്ച കാഞ്ഞങ്ങാട് മുന്‍സിപ്പല്‍ ടൗണ്‍ ഹാളില്‍

ജില്ലയില്‍ കോവിഡ് രോഗവ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തില്‍ തീവ്ര രോഗമുള്ളവരെയോ കിടപ്പു രോഗികളെയോ നേരിട്ടോ ആംബുലന്‍സുകളിലോ അദാലത്തിലേക്ക് കൊണ്ടുവരരുത്.

കാസര്‍കോട്: ജനങ്ങളുടെ പ്രശ്‌നങ്ങള്‍ക്കും പരാതികള്‍ക്കും പെട്ടന്ന് പരിഹാരം കാണുന്നതിന് മന്ത്രിമാരായ ഇ.ചന്ദ്രശേഖരന്‍, കെ. കെ ശൈലജ ടീച്ചര്‍, രാമചന്ദ്രന്‍ കടന്നപ്പള്ളി എന്നിവരുടെ നേതൃത്വത്തില്‍ ‘സാന്ത്വന സ്പര്‍ശം’ പൊതുജന പരാതി പരിഹാര അദാലത്ത് ഫെബ്രുവരി എട്ടിന് രാവിലെ 10 മുതല്‍ ഹോസ്ദുര്‍ഗ് താലൂക്ക് കോണ്‍ഫറന്‍സ് ഹാളില്‍ നടക്കും. ഹോസ്ദുര്‍ഗ്, വെള്ളരിക്കുണ്ട് താലൂക്കുകളിലുള്ളവരുടെ പരാതികളാണ് അദാലത്തിലേക്ക് പരിഗണിക്കുക.

കോവിഡ് മാനദണ്ഡങ്ങള്‍ കര്‍ശനമായി പാലിച്ചാണ് അദാലത്ത് നടത്തുന്നത്. ജില്ലയില്‍ കോവിഡ് രോഗവ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തില്‍ തീവ്ര രോഗമുള്ളവരെയോ കിടപ്പു രോഗികളെയോ നേരിട്ടോ ആംബുലന്‍സുകളിലോ അദാലത്തിലേക്ക് കൊണ്ടുവരരുത്. രോഗികള്‍ക്ക് അവരുടെ പ്രതിനിധികള്‍ വഴിയോ ബന്ധുക്കള്‍ വഴിയോ അദാലത്തിലേക്ക് അപേക്ഷിക്കാം. 10 വയസില്‍ താഴെ പ്രായമുള്ള കുട്ടികളെയും അദാലത്തിലേക്ക് കൊണ്ടുവരാതിരിക്കാന്‍ ശ്രദ്ധിക്കണം.

അദാലത്തിലേക്ക് ജനുവരി 27 മുതല്‍ ഫെബ്രുവരി രണ്ട് വരെ അപേക്ഷിക്കാന്‍ അവസരം നല്‍കിയിരുന്നു. ഇതില്‍ നിര്‍ദ്ദേശിക്കപ്പെട്ടവര്‍ മാത്രം നേരിട്ട് ഹാജരാകന്‍ ശ്രദ്ധിക്കണം. അദാലത്തിലേക്ക് പുതിയതായി അപേക്ഷ സമര്‍പ്പിക്കാന്‍ പ്രത്യേകം കൗണ്ടറുകള്‍ അദാലത്ത് നടക്കുന്ന ഹോസ്ദുര്‍ഗ് മിനി സിവില്‍ സ്‌റ്റേഷനില്‍ സജ്ജീകരിച്ചിട്ടുണ്ട്. മഞ്ചേശ്വരം, കാസര്‍കോട് താലൂക്കുകളിലുള്ളവര്‍ക്കായി ഫെബ്രുവരി ഒമ്പതിന് രാവിലെ 10 മുതല്‍ കാസര്‍കോട് മുന്‍സിപ്പല്‍ കോണ്‍റഫറന്‍സ് ഹാളില്‍ സാന്ത്വന സ്പര്‍ശം അദാലത്ത് നടക്കും.

0Shares

Leave a Reply

Your email address will not be published. Required fields are marked *

The Latest