Categories
national news

ആദായ നികുതി റിട്ടേണ്‍ ഫയല്‍ നല്‍കുന്നില്ല; 1.5 കോടി വ്യക്തികള്‍ക്കെതിരെ കര്‍ശന നടപടികളുമായി ആദായ നികുതി വകുപ്പ്

ഫയല്‍ ചെയ്യാത്തവരില്‍ ഏറെപേരും വ്യക്തിഗത വിഭാഗത്തിൽ ഉള്ളവരാണ്

കൃത്യമായ സമയ പരിധിക്കുള്ളില്‍ ആദായ നികുതി റിട്ടേണ്‍ ഫയല്‍ ചെയ്യാത്തവർ കർശന നടപടികള്‍ നേരിടേണ്ടി വരുമെന്ന് ഐ.ടി വകുപ്പ്. ഓരോ മേഖലയിലുമുള്ള ഉദ്യോഗസ്ഥരോട് ഇതുസംബന്ധിച്ച്‌ നടപടി സ്വീകരിക്കാന്‍ പ്രത്യക്ഷ നികുതി ബോര്‍ഡ് (സി.ബി.ഡി.ടി) ഇതിനകം നിര്‍ദേശം നല്‍കിയിട്ടുണ്ട്. ബാധ്യതയുണ്ടായിട്ടും ടാക്‌സ് റിട്ടേണ്‍ ഫയല്‍ ചെയ്യാത്തവരും നികുതി വിധേയ വരുമാനമുള്ളവര്‍ക്ക് പുറമെ സ്രോതസില്‍ നിന്ന് നികുതി (ടി.ഡി.എസ്) ഈടാക്കിയിട്ടും റിട്ടേണ്‍ ഫയല്‍ ചെയ്യാത്തവരും ഈ കൂട്ടത്തില്‍ പെടും.

ഇത്തരത്തില്‍ 1.5 കോടിയിലേറെ പേര്‍ ഉണ്ടെന്നാണ് ആദായ നികുതി വകുപ്പിൻ്റെ കണ്ടെത്തല്‍. കൂടാതെ ടി.ഡി.എസ് നല്‍കിയിട്ടുള്ള നിരവധി വ്യക്തികളും സ്ഥാപനങ്ങളും റിട്ടേണ്‍ ഫയല്‍ ചെയ്‌തിട്ടില്ലന്ന് കണ്ടെത്തിയതായും ആദായ നികുതി വകുപ്പിലെ ഉദ്യോഗസ്ഥര്‍ പറയുന്നു.

2022-23 സാമ്പത്തിക വര്‍ഷത്തില്‍ 8.9 കോടി നികുതി ദായകരാണ് ഉണ്ടായിരുന്നത്. റിട്ടേണ്‍ നല്‍കിയതാകട്ടെ 7.4 കോടിയും. ടി.ഡി.എസ് ഉണ്ടായിട്ടും ആദായ നികുതി റിട്ടേണ്‍ ഫയല്‍ ചെയ്യാത്ത 1.5 കോടിപേര്‍ ഉണ്ടെന്നാണ് ആദായ നികുതി വകുപ്പിൻ്റെ കണക്ക്. ഫയല്‍ ചെയ്യാത്തവരില്‍ ഏറെപേരും വ്യക്തിഗത വിഭാഗത്തിൽ ഉള്ളവരാണ്. 1,21,000 സ്ഥാപനങ്ങളുമുണ്ട്.

പാന്‍ നമ്പറുമായി ബന്ധിപ്പിച്ചിട്ടുള്ള ബാങ്ക് അക്കൗണ്ടുകള്‍ വഴി വലിയ തുകയുടെ ഇടപാട് നടത്തിയിട്ടുള്ളവര്‍ എറെയുണ്ടെന്നും കണ്ടെത്തിയിട്ടുണ്ട്. ഇത്തരക്കാരുടെ വിവരങ്ങള്‍ കൃത്യമായി ശേഖരിക്കാനും റിട്ടണ്‍ നല്‍കാതിരുന്നതിന് വിശദീകരണം ചോദിക്കാനും ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്.

ന്യൂയോർക്ക്: ഇറാൻ- ഇസ്രയേല്‍ സംഘർഷം രൂക്ഷമാകാതിരിക്കാൻ ലോക രാജ്യങ്ങളുടെ തിരക്കിട്ട നീക്കങ്ങള്‍. ഇസ്രയേലിനെതിരായ ആക്രമണം അവസാനിപ്പിച്ചെന്ന് ഇറാൻ വ്യക്തമാക്കുമ്പോഴും, ഇസ്രയേലിൻ്റെ തിരിച്ചടിയുണ്ടാകുമെന്ന പ്രതീക്ഷയിലാണ് ലോകരാജ്യങ്ങള്‍. ഇസ്രയേലിൻ്റെ പ്രത്യാക്രമണത്തെ നേരിടാൻ ഇറാൻ അതീവ ജാഗ്രതയിലാണ്. അതേസമയം, ഇറാനെതിരെ ഇസ്രയേലിൻ്റെ പ്രത്യാക്രമണം ഉണ്ടായാല്‍ മേഖലയിലെ സ്ഥിതിഗതികള്‍ കൂടുതല്‍ രൂക്ഷമാകുമെന്നാണ്.

0Shares

Leave a Reply

Your email address will not be published. Required fields are marked *

The Latest