Categories
articles news

മുഖ്യമന്ത്രിയുടെ ഓഫീസില്‍ സി.പി.എമ്മിനേക്കാള്‍ സ്വാധീനവും ഇടപെടല്‍ ശക്തിയുമുണ്ടായിരുന്ന വ്യക്തി; എം. ശിവശങ്കര്‍ കുറ്റാരോപിതനാകുമ്പോൾ

റിസര്‍വ് ബാങ്കില്‍ ഉദ്യോഗസ്ഥനായിരുന്ന എം. ശിവശങ്കരന്‍ ഡെപ്യൂട്ടി കലക്ടറായിട്ടാണ് കേരളത്തിലെത്തിയത്.

മുഖ്യമന്ത്രി പിണറായി വിജയന്‍റെ ഓഫീസില്‍ സി.പി.എമ്മിനേക്കാള്‍ സ്വാധീനവും ഇടപെടല്‍ ശക്തിയുമുണ്ടായിരുന്ന ഐ.എ.എസ് ഉദ്യോഗസ്ഥനായിരുന്നു എം. ശിവശങ്കര്‍. വികസനവും ക്ഷേമപദ്ധതികളുമായി തുടര്‍ഭരണ സാധ്യത നിലനില്‍ക്കുമ്പോഴാണ് സ്പിന്‍ ഗ്ലരും സ്വര്‍ണക്കടത്തും സര്‍ക്കാരിനെ വെട്ടിലാക്കിയത്. ഇതില്‍ രണ്ടിലും എം. ശിവശങ്കര്‍ ജാഗ്രത കാണിച്ചില്ലെന്നാണ് സര്‍ക്കാരിന്‍റെയും സി.പി.എമ്മിന്റെയും വിമര്‍ശനം.

പിണറായി വിജയന്‍ മുഖ്യമന്ത്രിയായി തെരഞ്ഞെടുക്കപ്പെട്ട സമയം മുതല്‍ കൂടെയുണ്ടായിരുന്ന ഐ.എഎസ് ഉദ്യോഗസ്ഥനാണ് ശിവശങ്കരന്‍. സ്പ്രിന്‍ക്ലര്‍ മുതല്‍ പ്രതിപക്ഷം ആരോപണങ്ങളില്‍ മുന്നില്‍ നിര്‍ത്തിയ.ത് ശിവശങ്കറിനെയായിരുന്നു. ഇതിനിടെയാണ് സ്വര്‍ണക്കടത്ത് ആരോപണം ഉയരുന്നത്. 1995 ബാച്ച് ഐ.എ.എസ് ഉദ്യോഗസ്ഥനായ എം. ശിവശങ്കരന്‍ പിണറായി വിജയന്‍റെ വിശ്വസ്തനായാണ് അറിയപ്പെട്ടിരുന്നത്.റിസര്‍വ് ബാങ്കില്‍ ഉദ്യോഗസ്ഥനായിരുന്ന എം. ശിവശങ്കരന്‍ ഡെപ്യൂട്ടി കലക്ടറായിട്ടാണ് കേരളത്തിലെത്തിയത്. 2016ല്‍ അധികാരത്തിലെത്തിയപ്പോള്‍ ശിവശങ്കറനെ മുഖ്യമന്ത്രി പിണറായി വിജയന്‍ കൂടെ കൂട്ടി. ഓഫീസുമായി ബന്ധപ്പെട്ട നിയമനങ്ങളില്‍ തീരുമാനമെടുക്കുന്നതില്‍ ഐ.എ.എസ് ഉദ്യോഗസ്ഥരായ നളിനി നേറ്റോയ്ക്കും ശിവശങ്കരനും പ്രധാന പങ്കുണ്ടായിരുന്നു.

ഈ അടുപ്പം മുഖ്യമന്ത്രിയുടെ ഓഫീസിന്‍റെ മുഴുവന്‍ പ്രവര്‍ത്തനങ്ങളും നിയന്ത്രിക്കുന്നതിലേക്കും എത്തിച്ചേര്‍ന്നു. ഫയലുകള്‍ നോക്കുന്നത് ഉള്‍പ്പെടെ എം. ശിവശങ്കരനാണെന്ന് പ്രിന്‍സിപ്പല്‍ സെക്രട്ടറി വി. എസ് സെന്തില്‍ പരാതി നല്‍കി. പരാതികള്‍ വ്യാപകമായതോടെ മുഖ്യമന്ത്രി പിണറായി വിജയന്‍ യോഗം വിളിക്കുകയും പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിനുള്ള നിര്‍ദേശങ്ങള്‍ മുന്നോട്ട് വെക്കുകയും ചെയ്തിരുന്നു. ഇതിനിടെ പ്രിന്‍സിപ്പല്‍ സെക്രട്ടറി സ്ഥാനം നളിനി നെറ്റോ രാജിവെച്ചു.

സ്പിംഗര്‍ വിവാദത്തോടെയാണ് മുഖ്യമന്ത്രിയുടെ ഗുഡ്ബുക്കില്‍ നിന്നും ശിവശങ്കരന്‍ പുറത്തായത്. കൊവിഡ് 19 രോഗികളുടെയും നിരീക്ഷണത്തിലുള്ളവരുടെയും വിവരങ്ങള്‍ അമേരിക്കന്‍ കമ്പനിയായ സ്പ്രിംഗഌിന് നല്‍കിയെന്നതായിരുന്നു ആരോപണം. ഇതില്‍ വിവരങ്ങള്‍ ഐ.ടി വകുപ്പ് നല്‍കുമെന്നായിരുന്നു മുഖ്യമന്ത്രി പിണറായി വിജയന്‍ മാധ്യമങ്ങളോട് പറഞ്ഞത്. പിന്നാലെ ശിവശങ്കരന്‍ അഭിമുഖം നല്‍കി. കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കിടെ സര്‍ക്കാരിനെ വിവാദത്തിലേക്ക് വലിച്ചിഴച്ചു എന്നതായിരുന്നു മുഖ്യമന്ത്രിയെ ചൊടിപ്പിച്ചത്. ഉത്തരവാദപ്പെട്ട സ്ഥാനത്തിരിക്കുന്ന ആള്‍ കാണിക്കേണ്ട ജാഗ്രത എം. ശിവശങ്കര്‍ കാണിച്ചില്ലെന്നതാണ് ഇടതുപക്ഷത്തിന്‍റെ വിമര്‍ശനം.

0Shares

Leave a Reply

Your email address will not be published. Required fields are marked *

The Latest