Categories
news

‘ഓപ്പറേഷൻ റേഞ്ചർ’ ; തൃശൂരിൽ ഗുണ്ടാസംഘങ്ങൾക്കെതിരെ ശക്തമായ നടപടിയുമായി പോലീസ്

തൃശ്ശൂര്‍ ജില്ലയിൽ തുടർച്ചയായി നടക്കുന്ന കൊലപാതകങ്ങളിൽ പോലീസിനെതിരെ വിമര്‍ശനമുയര്‍ന്നിരുന്നു.

തൃശ്ശൂർ ജില്ലയിൽ കഴിഞ്ഞ മൂന്നാഴ്ചക്കിടെ ഏഴ് കൊലപാതകങ്ങളാണ് നടന്നത്.ഇതിന്‍റെ പശ്ചാത്തലത്തിലാണ്‌ ഗുണ്ടാ കേന്ദ്രങ്ങളിൽ ഓപ്പറേഷൻ റേഞ്ചറിന്‍റെ ഭാഗമായി റെയ്ഡ് നടത്തിവരുന്നത്. തൃശ്ശൂര്‍ സിറ്റി പോലീസിന്‍റെ കീഴിൽ വരുന്ന 20 പോലീസ് സ്റ്റേഷൻ പരിധികളിൽ നടത്തിയ തിരച്ചിലിൽ മാരകായുധങ്ങൾ പിടിച്ചെടുത്തു.

പാലക്കാട് ,മലപ്പുറം എന്നീ ജില്ലകളിലും റെയ്ഡ് നടത്തുന്നുണ്ട്. വിവിധ ജില്ലകളില്‍ നടത്തിയ പരിശോധനയിൽ നിരവധി ആയുധങ്ങൾ പിടിച്ചെടുത്തെന്നും റെയ്ഡ് തുടരുമെന്നും തൃശ്ശൂര്‍ റേയ്ഞ്ച് ഡി.ഐ.ജി .എസ് സുരേന്ദ്രന്‍ പറഞ്ഞു.

തൃശ്ശൂര്‍ ജില്ലയിൽ തുടർച്ചയായി നടക്കുന്ന കൊലപാതകങ്ങളിൽ പോലീസിനെതിരെ വിമര്‍ശനമുയര്‍ന്നിരുന്നു. ഇതിന്‍റെ പശ്ചാതലത്തിലാണ് ഗുണ്ടകള്‍ക്കെതിരെ പോലീസ് നടപടി ശക്തമാക്കിയത്. വിവിധ പോലീസ് സ്റ്റേഷനുകളിൽ ഇപ്പോൾ അന്വേഷണത്തിലുള്ള കേസുകളിലെ മുഴുവൻ പ്രതികളുടേയും ലിസ്റ്റ് തയ്യാറാക്കി ഒളിവിൽ പോയവരെ കണ്ടെത്തി അറസ്റ്റ് ചെയ്യുന്നതിന് പ്രത്യേക സംഘങ്ങളെ പോലീസ് നിയോഗിച്ചിട്ടുണ്ട്.
കോടതികളിൽ നിന്നും പുറപ്പെടുവിച്ചിട്ടുള്ള വാറണ്ടുകൾ സമയബന്ധിതമായി നടപ്പാക്കുകയും ജാമ്യത്തിലിറങ്ങി ഒളിവിൽ പോയവരെ അറസ്റ്റ് ചെയ്യാനും പോലീസ് നടപടി ആരംഭിച്ചു.

0Shares

Leave a Reply

Your email address will not be published. Required fields are marked *

The Latest