Categories
sports

ഐ.സി.സിയുടെ മൂന്ന് ഫോർമാറ്റിലും നമ്പർ വൺ; അപൂർവ്വ നേട്ടം സ്വന്തമാക്കി ഇന്ത്യൻ ക്രിക്കറ്റ് ടീം; ചരിത്രത്തിൽ ആദ്യം

ഏകദിന റാങ്കിങ്ങിലും ആസ്ട്രേലിയയാണ് രണ്ടാമത്. ഇന്ത്യക്ക് 114, ആസ്ട്രേലിയക്ക് 112, ന്യൂസിലാൻഡ്, ഇംഗ്ലണ്ട് എന്നിവർക്ക് 111 വീതം എന്നിങ്ങനെയാണ് റേറ്റിങ്

അന്താരാഷ്ട്ര ക്രിക്കറ്റ് റാങ്കിങ്ങിൽ എല്ലാ ഫോർമാറ്റിലും ഒന്നാം സ്ഥാനത്തെത്തി ഇന്ത്യ. ഓസ്ട്രേലിയക്കെതിരായ ടെസ്റ്റ് പരമ്പരയിലെ ആദ്യ ടെസ്റ്റിൽ ഇന്നിംഗ്സ് വിജയം നേടിയതോടെ ടി20ക്കും ഏകദിനത്തിനും പിന്നാലെ ഐ.സി.സി ടെസ്റ്റ് ടീം റാങ്കിംഗിലും ഇന്ത്യ ഒന്നാം സ്ഥാനത്തെത്തി.
ഇതോടെ മൂന്ന് ഫോർമാറ്റിലും ഒന്നാം സ്ഥാനമെന്ന അപൂർവനേട്ടം ഇന്ത്യൻ ടീമിന് സ്വന്തമായി.

ചരിത്രത്തിൽ ആദ്യമായാണ് ഇന്ത്യ ഈ നേട്ടം സ്വന്തമാക്കുന്നത്. ക്യാപ്റ്റൻ രോഹിത് ശർമക്ക് കീഴിലാണ് ഇന്ത്യ മൂന്ന് ഫോർമാറ്റിലും ഒന്നാമതെത്തിയത് എന്ന പ്രത്യേകതയുമുണ്ട്. ഈ നേട്ടം കൈവരിക്കുന്ന ആദ്യ ഇന്ത്യൻ നായകനുമാണ് രോഹിത്. പുതുതായി ഇറങ്ങിയ ഇന്റർനാഷനൽ ക്രിക്കറ്റ് കൗൺസിൽ (ഐ.സി.സി) റാങ്കിങ്ങിലാണ് ഇന്ത്യൻ പുരുഷ ടീം ടെസ്റ്റിലും ഏകദിനത്തിലും ട്വന്റി 20യിലും ഒന്നാമതെത്തിയത്. ദക്ഷിണാഫ്രിക്ക മാത്രമാണ് സമാന നേട്ടം ഉണ്ടാക്കിയ ഏക ടീം.

2014ൽ ഹാഷിം ആംലയുടെ നായകത്വത്തിലാണ് ദക്ഷിണാഫ്രിക്ക എല്ലാ ഫോർമാറ്റിലും ഒന്നാമതെത്തിയത്. ഈ നേട്ടത്തിലെത്തുന്ന ആദ്യ ഏഷ്യൻ ടീമും ഇതോടെ ഇന്ത്യയായി. ടെസ്റ്റിൽ 115, ഏകദിനത്തിൽ 114, ട്വന്റി 20യിൽ 267 എന്നിങ്ങനെയാണ് ടീം ഇന്ത്യയുടെ പോയന്റ്. ആസ്ട്രേലിയക്കെതിരായ ബോർഡർ-ഗവാസ്കർ ട്രോഫി ടെസ്റ്റ് പരമ്പരക്ക് മുമ്പ് ആസ്ട്രേലിയയായിരുന്നു ഒന്നാമത്. എന്നാൽ, നാഗ്പൂരിൽ നടന്ന ഒന്നാം ടെസ്റ്റിൽ ഇന്നിങ്സിനും 132 റൺസിനും അവരെ പരാജയപ്പെടുത്തിയതോടെ ടീം ഇന്ത്യ ഒന്നാം റാങ്കിലേക്ക് കുതിക്കുകയായിരുന്നു.

നിലവിൽ ആസ്ട്രേലിയക്ക് 111 റേറ്റിങ് പോയന്റാണുള്ളത്. ഇ​തിനേക്കാൾ നാല് പോയന്റ് മുമ്പിലാണ് ഇന്ത്യ. 106 പോയന്റുള്ള ഇംഗ്ലണ്ട് മൂന്നാമതും 100 പോയന്റുള്ള ന്യൂസിലാൻഡ് നാലാമതുമാണ്. ഏകദിന റാങ്കിങ്ങിലും ആസ്ട്രേലിയയാണ് രണ്ടാമത്. ഇന്ത്യക്ക് 114, ആസ്ട്രേലിയക്ക് 112, ന്യൂസിലാൻഡ്, ഇംഗ്ലണ്ട് എന്നിവർക്ക് 111 വീതം എന്നിങ്ങനെയാണ് റേറ്റിങ്.

0Shares

Leave a Reply

Your email address will not be published. Required fields are marked *