Categories
news

ശവപ്പെട്ടിയിൽ മരണത്തിൻ്റെ പുസ്തകത്തിൽ നിന്നുള്ള വാചകങ്ങൾ; ഈജിപ്തിലെ സഖാറയിൽ 2500 വർഷങ്ങളോളം പഴക്കമുള്ള മമ്മികളെ കണ്ടെത്തി

250 ശവപ്പെട്ടികളും 150 വെങ്കല പ്രതിമകളും മറ്റ് വസ്തുക്കളും ബി.സി 500 അവസാന കാലഘട്ടത്തിലെതാണെന്ന് ഈജിപ്തിലെ ടൂറിസം ആൻഡ് പുരാവസ്തു മന്ത്രാലയം

ഈജിപ്തിലെ സഖാറയിൽ നിന്ന് 250 മമ്മികളെ കണ്ടെത്തി.2500 വർഷങ്ങളോളം പഴക്കമുള്ള മമ്മികളാണ് ഇത്‌.അനൂബിസ്, അമുൻ,ഒസിരിസ്, ഐസിസ്, നെഫെർട്ടം, ബാസ്റ്ററ്റ്, ഹാത്തോർ തുടങ്ങിയ വിവിധ ദൈവങ്ങളുടെ വെങ്കല പ്രതിമകളും ഇവിടെ നിന്നും കണ്ടെത്തിയിട്ടുണ്ട്. 250 ശവപ്പെട്ടികളും 150 വെങ്കല പ്രതിമകളും മറ്റ് വസ്തുക്കളും ബി.സി 500 അവസാന കാലഘട്ടത്തിലെതാണെന്ന് ഈജിപ്തിലെ ടൂറിസം ആൻഡ് പുരാവസ്തു മന്ത്രാലയം അറിയിച്ചു.

പുരാതന ഈജിപ്ഷ്യൻ പുരാണങ്ങളിലെ ഫലഭൂയിഷ്ഠതയുടെ ദേവതയായ ഐസിസിൻ്റെ ആചാരങ്ങളിൽ ഉപയോഗിച്ചിരുന്ന പുരാതന ദേവതകളുടെ വെങ്കല പ്രതിമകളും വെങ്കല പാത്രങ്ങളും പുരാവസ്തുക്കളിൽ ഉണ്ടെന്ന് പുരാവസ്തുക്കളുടെ സുപ്രീം കൗൺസിൽ മേധാവി മോസ്തഫ വസീരി പറഞ്ഞു.

ബി.സി 2630നും 2611നും ഇടയിൽ പുരാതന ഈജിപ്ത് ഭരിച്ച ഫറവോ ജോസറിൻ്റെ മുഖ്യ വാസ്തുശില്പിയായ ഇംഹോട്ടെപ്പിന്റെ തലയില്ലാത്ത വെങ്കല പ്രതിമയും ഇവിടെയുണ്ട്.. ബി.സി 500ലാകാം ഇതൊക്കെ നിർമിക്കപ്പെട്ടതെന്ന് അധികൃതർ പറയുന്നു.

പാപ്പിറസ് താളിൽ ഹൈറോഗ്ലിഫിലെഴുതിയ ഒരു കുറിപ്പ് ഒരു ശവപ്പെട്ടിയിൽ നിന്ന് കണ്ടെത്തി. ‘ബുക്ക് ഓഫ് ഡെഡ്’ അഥവാ മരണത്തിൻ്റെ പുസ്തകത്തിൽ നിന്നുള്ള വാചകങ്ങളാവാം ഇതെന്നാണ് പ്രാഥമിക നിഗമനം. തുടർ പരിശോധനകൾക്കായി ഇത് ലബോറട്ടറിയിലേക്ക് അയച്ചിട്ടുണ്ട്.

0Shares

Leave a Reply

Your email address will not be published. Required fields are marked *

The Latest