Categories
Kerala local news news

കേരളത്തിലെ വിദ്യാഭ്യാസ സമ്പ്രദായം കാലഹരണപ്പെട്ടത് ആണെന്ന്; നരേന്ദ്ര മോദിയെ പ്രശംസിച്ചു, കേന്ദ്രമന്ത്രി വി.മുരളീധരനെ കാസര്‍കോട് കേന്ദ്ര സര്‍വകലാ ശാലയിലെ വിദ്യാർഥികൾ കൂകിവിളിച്ചു

വിദ്യാർത്ഥികൾ പഠനത്തിനായി കേരളം വിടുകയാണെന്നും മന്ത്രി

പെരിയ / കാസർകോട്: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പ്രശംസിച്ച് സംസാരിച്ച കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി.മുരളീധരന് നേരെ വിദ്യാര്‍ത്ഥികളുടെ പ്രതിഷേധം. കാസര്‍കോട് പെരിയയിലുള്ള കേന്ദ്ര സര്‍വകലാശാലയിലെ ബിരുദദാന ചടങ്ങിനെത്തിയപ്പോഴാണ് ഒരു വിഭാഗം വിദ്യാര്‍ത്ഥികള്‍ മന്ത്രിക്ക് നേരെ കൂകിവിളിച്ചത്.

നരേന്ദ്ര മോദി സർക്കാർ രാജ്യത്തെ വിദ്യാഭ്യാസ സംവിധാനത്തെ ഉന്നതങ്ങളിലെത്തിച്ചുവെന്ന പരാമർശത്തിനിടെ ഒരു വിഭാഗം വിദ്യാർഥികൾ കൂകി വിളിക്കുകയായിരുന്നു. കേരളത്തിലെ വിദ്യാഭ്യാസ സമ്പ്രദായം കാലഹരണപ്പെട്ടതാണെന്നും ഉന്നത വിദ്യാഭ്യാസ രംഗത്തും, പ്രഫഷണൽ വിദ്യാഭ്യാസ മേഖലയിലും സിലബസ് പ്രശ്നം നിലനിൽക്കുന്നുണ്ടെന്നും ഇതുകാരണം വിദ്യാർത്ഥികൾ പഠനത്തിനായി കേരളം വിടുകയാണെന്നും മന്ത്രി അഭിപ്രായപ്പെട്ടതാണ് ഒരു വിഭാഗം വിദ്യാര്‍ത്ഥികളെ ചൊടിപ്പിച്ചത്. ഇതോടെ ചടങ്ങിനിടയിൽ വിദ്യാർഥികൾ കൂകുകയായിരുന്നു.

0Shares

Leave a Reply

Your email address will not be published. Required fields are marked *