Categories
articles national news

ലോകത്തില്‍ വായു മലിനീകരണത്തില്‍ ഒന്നാംസ്ഥാനത്ത് പാകിസ്ഥാനിലെ ലഹോര്‍; രണ്ടാം സ്ഥാനത്ത് മുംബൈ

ഇപ്പോള്‍ ചൂടുകാലം തുടങ്ങിയിട്ടും രാത്രി തണുപ്പു തുടരുന്നതും വായുനിലവാരം മോശമായി തുടരാന്‍ കാരണമെന്നാണ് വിലയിരുത്തല്‍.

വായു മലിനീകരണത്തില്‍ രണ്ടാം സ്ഥാനത്ത് ഇന്ത്യയിലെ മുംബൈ. ലോകത്തില്‍ വായു മലിനീകരണത്തില്‍ ഒന്നാംസ്ഥാനത്ത് പാകിസ്ഥാനിലെ ലഹോര്‍, രണ്ടാം സ്ഥാനത്ത് മുംബൈ. ജനുവരി 29 മുതല്‍ ഫെബ്രുവരി എട്ട് വരെയുള്ള കണക്കുകളുടെ അടിസ്ഥാനത്തില്‍ സ്വിസ് എയര്‍ ട്രാക്കിങ് ഇന്‍ഡക്‌സ് പുറത്തുവിട്ട ലിസ്റ്റിലാണ് ഏറ്റവും മലിനീകരണമുള്ള നഗരങ്ങളുടെ വിവരങ്ങള്‍ നല്‍കിയത്.

വായുമലിനീകരണത്തില്‍ ഡല്‍ഹിയെ മറികടന്ന് മുംബൈ രാജ്യത്ത് ഒന്നാമതായി. മുംബൈയില്‍ നടക്കുന്ന നിര്‍മാണപ്രവര്‍ത്തനങ്ങളാണ് മലിനീകരണം രൂക്ഷമാകാന്‍ പ്രധാനകാരണമെന്നാണ് വിലയിരുത്തല്‍. തണുപ്പുകാലം നീളുകയും മഞ്ഞിന് കട്ടികൂടുകയും ചെയ്തതോടെ കാറ്റിൻ്റെ ശക്തി കുറഞ്ഞു. അതുകൊണ്ട് പൊടിപടലങ്ങള്‍ അന്തരീക്ഷത്തില്‍ തങ്ങിനില്‍ക്കുകയാണ്. ഇപ്പോള്‍ ചൂടുകാലം തുടങ്ങിയിട്ടും രാത്രി തണുപ്പു തുടരുന്നതും വായുനിലവാരം മോശമായി തുടരാന്‍ കാരണമെന്നാണ് വിലയിരുത്തല്‍.

എല്ലാ മേഖലകളിലും മെട്രോ നിര്‍മാണം പുരോഗമിക്കുന്നു. ട്രാന്‍സ് ഹാര്‍ബ് ലിങ്ക്, തീരദേശ റോഡ് എന്നിവയുമായി ബന്ധപ്പെട്ട് തീരമേഖലകളിലും പൊടിപടലങ്ങളാണ്. വായുമലിനീകരണം നിയന്ത്രിക്കാന്‍ ബിഎംസി ബജറ്റില്‍ എയര്‍ക്വാളിറ്റി പ്യൂരിഫയര്‍ പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും നഗരത്തില്‍ നടക്കുന്ന അനിയന്ത്രിതമായ നിര്‍മാണ പ്രവര്‍ത്തനങ്ങളാണ് സ്ഥിതി മോശമാക്കുന്നതെന്നാണ് ആക്ഷേപം ഉയരുന്നത്. നിര്‍മാണപ്രവര്‍ത്തനങ്ങളില്‍ നിയന്ത്രണം കൊണ്ടു വരാതെ മലിനീകരണ തോത് കുറയ്ക്കാന്‍ സാധിക്കില്ലെന്നാണ് നഗരവാസികള്‍ പറയുന്നത്.

0Shares

Leave a Reply

Your email address will not be published. Required fields are marked *