Categories
local news

പുതുവത്സരാഘോഷങ്ങള്‍ക്ക് കാസർകോട് ജില്ലയില്‍ നിയന്ത്രണം; ഉത്തരവ് ലംഘിക്കുന്നവര്‍ക്കെതിരെയും, ലംഘിക്കാന്‍ പ്രേരിപ്പിക്കുന്നവര്‍ക്കെതിരെയും നടപടി

പുതുവത്സര ദിനത്തില്‍ ജില്ലയിലെ ബീച്ചുകള്‍, മറ്റ് വിനോദസഞ്ചാര പ്രദേശങ്ങള്‍ എന്നിവിടങ്ങളില്‍ സമയക്രമം കര്‍ശനമായി പാലിക്കണം.

കാസര്‍കോട്: പുതുവത്സരാഘോഷത്തോടനുബന്ധിച്ച് കോവിഡ് മാനദണ്ഡങ്ങള്‍ ഉറപ്പു വരുത്തുന്നനുള്ള നിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ച് ജില്ലാ കളക്ടര്‍ ഡോ. ഡി. സജിത് ബാബു ഉത്തരവായി.

പുതുവത്സരാഘോഷങ്ങള്‍ സംബന്ധിച്ച നിയന്ത്രണങ്ങള്‍ ചുവടെ ചേര്‍ക്കുന്നു:

ഡിസംബര്‍ 31 ന് രാത്രിയില്‍ 10 മണിക്ക് ശേഷമോ ജനുവരി ഒന്നിന് പകല്‍ സമയത്തോ പുതുവല്‍സരാഘോഷ പരിപാടികള്‍ സംഘടിപ്പിക്കുന്നതിനായി പൊതുസ്ഥലങ്ങളില്‍ ജനങ്ങള്‍ ഒത്തുകൂടുന്നത് കര്‍ശനമായി നിരോധിച്ചു. അനാവശ്യമായി പൊതുസ്ഥലത്തും റോഡുകളിലും കാണുന്നവര്‍ക്കെതിരെ പോലീസ് നടപടി സ്വീകരിക്കും.

സ്വകാര്യ ഉടമസ്ഥതയിലുള്ള സ്ഥലത്ത് ഒത്തു കൂടുന്നവര്‍ (100 പേരില്‍ കുറഞ്ഞ എണ്ണം ആള്‍ക്കാര്‍, സ്ഥലസൗകര്യവും ശാരീരിക അകലവും പാലിച്ച് മാത്രം) കൊവിഡ് മാനദണ്ഡ പ്രകാരം ശരിയായ രീതിയില്‍ മാസ്‌ക് ധരിക്കുകയും, ശാരീരിക അകലം, സാനിറ്റൈസര്‍ എന്നിവ കൃത്യമായി പാലിക്കുകയും ചെയ്യണം.

ജില്ലയിലെ എല്ലാ വ്യാപാര സ്ഥാപനങ്ങളും, ഹോട്ടലുകളും രാത്രി ഒമ്പത് വരെ മാത്രമേപ്രവര്‍ത്തിക്കാന്‍ പാടുള്ളു. പുതുവല്‍സരാഘോഷത്തിന്‍റെ ഭാഗമായി ഇതില്‍ യാതൊരു വിട്ടുവീഴ്ചയും അനുവദിക്കില്ലായെന്ന് കളക്ടര്‍ അറിയിച്ചു.

പുതുവത്സര ദിനത്തില്‍ ജില്ലയിലെ ബീച്ചുകള്‍, മറ്റ് വിനോദസഞ്ചാര പ്രദേശങ്ങള്‍ എന്നിവിടങ്ങളില്‍ സമയക്രമം കര്‍ശനമായി പാലിക്കണം. കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചു കൊണ്ട് അനുവദനീയമായ എണ്ണം ആള്‍ക്കാരെ മാത്രമേ പ്രവേശിപ്പിക്കാവു.

ഉത്തരവ് ലംഘിക്കുന്നവര്‍ക്കെതിരെയും, ലംഘിക്കാന്‍ പ്രേരിപ്പിക്കുന്നവര്‍ക്കെതിരെയും ദുരന്ത നിവാരണ നിയമത്തിലെ സെക്ഷന്‍ 51 , 56 എന്നീ വകുപ്പുകള്‍ പ്രകാരവും ഐ . പി. സി സെക്ഷന്‍ 269 പ്രകാരവും ശിക്ഷാ നടപടികള്‍ സ്വീകരിക്കുമെന്നും ജില്ലാ കളക്ടര്‍ പറഞ്ഞു.

0Shares

Leave a Reply

Your email address will not be published. Required fields are marked *

The Latest