Categories
local news

കല്യാൽ മുച്ചിലോട്ട് ഭഗവതി ക്ഷേത്രം പുനപ്രതിഷ്ഠ ബ്രഹ്മ കലശ മഹോത്സവം: ആഘോഷ കമ്മിറ്റി രൂപീകരണം നടന്നു

കാസർകോട് എം.പി രാജ് മോഹൻ ഉണ്ണിത്താൻ ആഘോഷ കമ്മിറ്റി രൂപീകരണ യോഗം ഉദ്ഘാടനം ചെയ്തു. അജാനൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ടി.ശോഭ അധ്യക്ഷത വഹിച്ചു.

കാഞ്ഞങ്ങാട്/ കാസർകോട് : ഉത്തരകേരളത്തിലെ മുച്ചിലോട്ട് ഭഗവതി ക്ഷേത്രങ്ങളിൽ ഏറെ പ്രസിദ്ധവും പുരാതനവുമാണ് കാഞ്ഞങ്ങാട് കിഴക്കുംകര കല്യാല്‍ മുച്ചിലോട്ട് ഭഗവതി ക്ഷേത്രം. ഇവിടെ 2019ൽ നടന്ന സ്വർണ്ണ പ്രശ്ന ചിന്തയെ തുടർന്ന് കഴിഞ്ഞ മൂന്ന് വർഷത്തിലേറെ കാലമായി കൃഷ്ണശിലയിൽ പുതുക്കി പണിതു വരികയാണ്. പുതുക്കി പണിയുന്ന ക്ഷേത്രത്തിൽ ബ്രഹ്മ കലശ മഹോത്സവം 2023 ജൂൺ മാസം 23 മുതൽ 28 വരെയുള്ള ദിവസങ്ങളിലായി നടത്തപ്പെടാൻ തീരുമാനിച്ചിരിക്കുകയാണ്.

ബ്രഹ്മ കലശ മഹോത്സവ ചടങ്ങുകളുടെ നടത്തിപ്പിനായി വിപുലമായ ആഘോഷ കമ്മിറ്റി രൂപീകരണ യോഗം കിഴക്കുംകര ഐശ്വര്യ ഓഡിറ്റോറിയത്തിൽ വച്ച് നടന്നു. യോഗത്തിൽ ക്ഷേത്രം തന്ത്രി ബ്രഹ്മശ്രീ വാരിക്കാട്ട് സുബ്രഹ്മണ്യ തായർ നിലവിളക്ക് കൊളുത്തി. കാസർകോട് എം.പി രാജ് മോഹൻ ഉണ്ണിത്താൻ ആഘോഷ കമ്മിറ്റി രൂപീകരണ യോഗം ഉദ്ഘാടനം ചെയ്തു. അജാനൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ടി.ശോഭ അധ്യക്ഷത വഹിച്ചു. ഹോസ്ദുർഗ് എം.എൽ.എ ഇ.ചന്ദ്രശേഖരൻ മുഖ്യാതിഥിയായി പങ്കെടുത്തു.

ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ബേബി ബാലകൃഷ്ണൻ, കാഞ്ഞങ്ങാട് നഗരസഭ ചെയർപേഴ്സൺ കെ. വി.സുജാത, വാർഡ് മെമ്പർ കെ.വി. ലക്ഷ്മി, കെ. വേണുഗോപാലൻ നമ്പ്യാർ, ക്ഷേത്രം കോയ്മ സി.പി. കുഞ്ഞിനാരായണൻ നായർ, ക്ഷേത്രം വല്യച്ഛൻ കുമാരൻ കോമരം എന്നിവർ ആശംസകൾ നേർന്നു.

ക്ഷേത്രം പ്രസിഡണ്ട് സി.വി.ഗംഗാധരൻ സ്വാഗതവും ക്ഷേത്ര കേന്ദ്ര കമ്മിറ്റി സെക്രട്ടറി എം. വി. രാജീവൻ നന്ദിയും പറഞ്ഞു. ആഘോഷ കമ്മിറ്റി രക്ഷാധികാരികളായി ക്ഷേത്രം തന്ത്രി വാരിക്കാട്ട് സുബ്രഹ്മണ്യ നായർ, ക്ഷേത്രകോയ്മ സി.പി. കുഞ്ഞിനാരായണൻ നായർ, കരിവെള്ളൂർ വലിയച്ഛൻ പ്രമോദ് കോമരം, ക്ഷേത്രം ആചാര സ്ഥാനികർ എന്നിവരെയും കമ്മിറ്റി ചെയർമാനായി കെ. വേണുഗോപാലൻ നമ്പ്യാർ, വർക്കിംഗ് ചെയർമാൻ സി. വി. ഗംഗാധരൻ, വൈസ് ചെയർമാൻമാരായി ദാമോദരൻ ആലയി, കെ.കുഞ്ഞിരാമൻ മുച്ചിലോട്ട്, കുഞ്ഞിരാമൻ കള്ളാർ, രമണി ടീച്ചർ, ജനറൽ കൺവീനറായി എ. വി. രാജീവൻ, ജോയിൻ കൺവീനർമാരായി ചന്തുക്കുട്ടി മാക്കരം കോട്ട്,ചന്ദ്രൻ കോട്ടച്ചേരി, നാരായണൻ മധുരക്കാട്, വിമല കുഞ്ഞിക്കണ്ണൻ, ഖജാൻജിയായി ചന്ദ്രൻ പുതിയ വളപ്പ് എന്നിവരെയും തെരഞ്ഞെടുത്തു.

0Shares

Leave a Reply

Your email address will not be published. Required fields are marked *

The Latest