Categories
international news

ഇംഗ്ലീഷ് സംസ്‌കാരം ഇറ്റലിയെ ദുഷിപ്പിച്ചു; ഇംഗ്ലീഷ് ഭാഷയ്ക്ക് നിരോധനം ഏര്‍പ്പെടുത്താനുള്ള നിയമനിര്‍മാണത്തിനായി ഇറ്റലി

ഇറ്റലിയുടെ അസ്തിത്വം വീണ്ടെടുക്കാനാണ് ഇതിലൂടെ ശ്രമിക്കുന്നതെന്നും ഇംഗ്ലീഷ് സംസ്‌കാരം ഇറ്റലിയെ ദുഷിപ്പിച്ചെന്നും നിയമത്തിൻ്റെ കരട് രേഖയില്‍ പറയുന്നു

ഇറ്റലിയില്‍ ഔദ്യോഗിക കാര്യങ്ങളില്‍ ഇംഗ്ലീഷ് ഉപയോഗിക്കുന്നത് വിലക്കിയേക്കും. ഇംഗ്ലീഷിന് നിരോധനം ഏര്‍പ്പെടുത്താനുള്ള നിയമനിര്‍മാണത്തിനായി പ്രധാനമന്ത്രി ജോര്‍ജിയ മെലാനി നീക്കം തുടങ്ങി. ഔദ്യോഗികമായ ആശയവിനിമയത്തിന് ഇംഗ്ലീഷ് ഭാഷ വിലക്കിക്കൊണ്ടുള്ള ബില്‍ ജോര്‍ജിയ പാര്‍ലമെന്റില്‍ അവതരിപ്പിച്ചു.

ഇംഗ്ലീഷിനെ കൂടാതെ മറ്റു വിദേശ ഭാഷകളും ബിൽ അനുസരിച്ച് വിലക്കും. ബില്ല് പാസായാൽ ഔദ്യോഗികമായ കാര്യങ്ങള്‍ക്ക് ഇംഗ്ലീഷോ മറ്റു വിദേശ ഭാഷകളോ ഉപയോഗിക്കുന്നവർ ഒരു ലക്ഷം ഇറ്റാലിയന്‍ യൂറോ പിഴയായി നൽകേണ്ടി വരും. ഏകദേശം മുപ്പതു ലക്ഷം ഇന്ത്യൻ രൂപ വരുമിത്.

ഇറ്റലിയുടെ അസ്തിത്വം വീണ്ടെടുക്കാനാണ് ഇതിലൂടെ ശ്രമിക്കുന്നതെന്നും ഇംഗ്ലീഷ് സംസ്‌കാരം ഇറ്റലിയെ ദുഷിപ്പിച്ചെന്നും നിയമത്തിൻ്റെ കരട് രേഖയില്‍ പറയുന്നുണ്ട്. ഈ നിയമം അനുസരിച്ച് ഇറ്റലിയിലെ എല്ലാ ഔദ്യോഗിക രേഖകളും ഇറ്റാലിയന്‍ ഭാഷയിലായിരിക്കണം.

കമ്പനിരേഖകളും, സര്‍ക്കാര്‍ രേഖകളും, സംക്ഷേപങ്ങളും, പേരുകളും ഉൾപ്പെടെ നിയമത്തിൻ്റെ പരിധിയിൽ വരും. ഭാഷയെ വികൃതമാക്കുന്ന രീതിയില്‍ യാതൊന്നും ചെയ്യാന്‍ ഈ നിയമം പൗരന്മാരെ അനുവദിക്കില്ല.

0Shares

Leave a Reply

Your email address will not be published. Required fields are marked *

The Latest