Categories
Kerala news

എന്തുകൊണ്ടാണ്‌ കേരളം കൈവരിക്കുന്ന നേട്ടങ്ങൾ വാർത്തയല്ലാതായി മാറുന്നത്‌; കേരളത്തിൽ മാധ്യമ സിണ്ടിക്കേറ്റ് പ്രബലമോ?

ഒളിച്ച്‌ വെച്ചാൽ മറഞ്ഞ്‌ പോകുന്നതല്ല കേരളം കൈവരിക്കുന്ന നേട്ടങ്ങൾ

കേരളം ഇക്കഴിഞ്ഞ ദിവസം രണ്ട്‌ വലിയ നേട്ടങ്ങൾ കൈവരിച്ചു. പക്ഷെ, എത്രപേർ അതറിഞ്ഞു. റിസർവ്വ്‌ ബാങ്ക്‌ കഴിഞ്ഞ ദിവസം പുറത്തിറക്കിയ വാർഷിക ഹാൻഡ്‌ ബുക്കിൽ കേരളം മികച്ച മുന്നേറ്റം നടത്തിയതായി പറയുന്നു. അതിൽ ഏറ്റവും പ്രധാനപ്പെട്ട രണ്ട്‌ കാര്യങ്ങൾ കർഷകരുടേയും തൊഴിലാളികളുടേയും ദിവസ വരുമാന വർദ്ധനവ്‌ ആണ്‌.

റിസർവ് ബാങ്ക് ഓഫ് ഇന്ത്യ (ആർ‌.ബി‌.ഐ) സമാഹരിച്ച കണക്കുകൾ പ്രകാരം, ഗുജറാത്ത്, മധ്യപ്രദേശ് സംസ്ഥാനങ്ങളിലെ കർഷകർക്ക് ആണ്‌ രാജ്യത്തെ ഏറ്റവും കുറഞ്ഞ പ്രതിദിന വേതനം ലഭിക്കുന്നുത്‌. അതേസമയം കേരളത്തിലെയും ജമ്മു കശ്മീരിലെയും കർഷകർക്ക് ഏറ്റവും ഉയർന്ന പ്രതിദിന വേതനം ലഭിക്കുന്നു.

ഗുജറാത്തിൽ ഒരു കർഷകന്‌ പ്രതിദിനം ലഭിക്കുന്നത്‌ 220 രൂപയാണെങ്കിൽ, മധ്യപ്രദേശിൽ അത്‌ 217 രൂപയും, യു.പിയിൽ 288 രൂപ. അതേ സമയം കേരളത്തിൽ അത്‌ 726 രൂപയാണ്‌, ഏകദേശം മൂന്നര മുതൽ നാല്‌ ഇരട്ടിയോളം കൂടുതലാണ്.

നിർമ്മാണ തൊഴിലാളികളുടെ പ്രതിദിന വേതനത്തിൻ്റെ കാര്യത്തിലും കേരളം ബഹുദൂരം മുന്നിലാണ്‌. 837 രൂപയാണ്‌ കേരളത്തിലെ ഒരു തൊഴിലാളിയുടെ പ്രതിദിന വേതനം. മധ്യപ്രദേശിൽ അത്‌ 267 രൂയും, ഗുജറാത്തിൽ 296 ഉം, മഹാരാഷ്ട്രയിൽ 362 ഉം ആണ്‌. കേരളം തൊഴിലാളി സൗഹ്യദ സംസ്ഥാനം എന്നതിൻ്റെ അംഗീകരാമാണിത്‌. 59 തൊഴിൽ തൊഴിൽ മേഖലകളിൽ മിനിമം കൂലി നടപ്പിലാക്കിയ രാജ്യത്തെ ഏക സംസ്ഥാനമാണ്‌ കേരളം.

എന്നാൽ ഈ വാർത്തകൾ നമ്മൾ അറിയണമെങ്കിൽ ഇംഗ്ലീഷ്‌ മാധ്യമങ്ങളെ ആശ്രയിക്കേണ്ടി വരുന്നു. കഴിഞ്ഞ ദിവസം ആന്റിബയോഗ്രാം പുറത്തിറക്കുന്ന ആദ്യ സംസ്ഥാനമായി കേരളം മാറിയത്‌ കുറച്ച്‌ പേരെങ്കിലും അറിഞ്ഞത്‌ ഹിന്ദു ദിന പത്രത്തിലൂടെയും സോഷ്യൽ മീഡിയകളിൽ കൂടിയും മാത്രമായിരുന്നു. കേരളം സാമ്പത്തിക വളർച്ചയിൽ മുന്നിലെത്തിയ വാർത്തയുടേയും അവസ്ഥ അത്‌ തന്നെയായിരുന്നു. അതുകൊണ്ടാണ് കേരളത്തിൽ ശക്തമായ മാധ്യമ സിണ്ടിക്കേറ്റ് നിലവിലുള്ളതായും ആരോപിക്കപ്പെടുന്നത്.
ഒളിച്ച്‌ വെച്ചാൽ മറഞ്ഞ്‌ പോകുന്നതല്ല കേരളം കൈവരിക്കുന്ന നേട്ടങ്ങൾ.

0Shares

Leave a Reply

Your email address will not be published. Required fields are marked *

The Latest