Categories
national news

കോൺഗ്രസിന് പിന്നാലെ സി.പി.ഐക്ക് ആദായ നികുതി വകുപ്പ് നോട്ടീസ്; 11 കോടി നൽകണം

ടാക്‌സ് റിട്ടേൺ ചെയ്യാൻ പഴയ പാൻ കാർഡ് ഉപയോഗിച്ചതിലും നടപടി

സി.പി.ഐക്ക് നോട്ടീസ് അയച്ച് ആദായ നികുതി വകുപ്പ്. 11 കോടി രൂപ ആവശ്യപ്പെട്ടാണ് നോട്ടീസ്. കോൺഗ്രസിന് പിന്നെലെയാണ് സി.പി.ഐക്കും നോട്ടീസ് അയച്ചത്. ടാക്‌സ് റിട്ടേൺ ചെയ്യാൻ പഴയ പാൻ കാർഡ് ഉപയോഗിച്ചതിലും നടപടി.

കോൺഗ്രസിന് വീണ്ടും 1,700 കോടി രൂപയുടെ ആദായ നികുതി നോട്ടീസ് ആണ് നൽകിയത്. രേഖകളുടെ പിൻബലമില്ലാത്ത നോട്ടീസാണെന്ന് കോൺഗ്രസ് ആരോപിച്ചു. കോടതിയിൽ ചോദ്യം ചെയ്യുമെന്നും വിവേക് തൻക എം.പി പറഞ്ഞു.

ആദായനികുതി വകുപ്പിന്‍റെ രാജ്യത്തെ മറ്റ് പ്രതിപക്ഷ പാർട്ടികളെ തെരഞ്ഞെടുപ്പിൽ ഇല്ലാതാക്കാനുള്ള നീക്കമാണെന്ന് എ.ഐ.സി.സി ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാല്‍ പറഞ്ഞു. ‘കോൺഗ്രസ് പാർട്ടിയുടെ അക്കൗണ്ടുകൾ മുഴുവൻ മരവിപ്പിച്ചിരുന്നു.

1076 കോടി അടക്കണമെന്ന് ആദായനികുതി വകുപ്പിൻ്റെ നോട്ടീസ് ഇപ്പോൾ വന്നു. 692 കോടി പലിശ മാത്രം അടക്കണം. ബി.ജെ.പിയും നികുതി അടച്ചതിന്‍റെ കണക്ക് വ്യക്തമാക്കിയിട്ടില്ല’. തെരഞ്ഞെടുപ്പ് അടുത്തതോടെ ബി.ജെ.പിക്ക് ഭയം ആണെന്നും കെ.സി വേണുഗോപാല്‍ പ്രതികരിച്ചു.

0Shares

Leave a Reply

Your email address will not be published. Required fields are marked *

The Latest