Categories
news

ചുഴലിക്കാറ്റ്: വേണം അതിജാഗ്രത; അടിയന്തിര ഘട്ടങ്ങളെ അതിജീവിക്കാന്‍ ശ്രദ്ധിക്കേണ്ട പ്രധാന മുന്നൊരുക്കങ്ങള്‍ അറിയാം

ക്യാമ്പിലേക്ക് മാറേണ്ട സാഹചര്യം വന്നാല്‍ കോവിഡ് മാനദണ്ഡങ്ങള്‍ അനുസരിച്ച് സര്‍ക്കാര്‍ തയ്യാറാക്കിയ ക്യാമ്പുകളിലേക്കോ വീടുകളിലേക്കോ എമര്‍ജന്‍സി കിറ്റുമായി മാറുക.

സംസ്ഥാനത്ത് ചുഴലിക്കാറ്റിന് സാധ്യതയുള്ളതിനാല്‍ ആവശ്യമായ മുന്നൊരുക്കങ്ങള്‍ അനിവാര്യമാണ്. അടിയന്തിര ഘട്ടങ്ങളെ അതിജീവിക്കാന്‍ ശ്രദ്ധിക്കേണ്ട പ്രധാന മുന്നൊരുക്കങ്ങള്‍ ചുവടെ ചേര്‍ക്കുന്നു:

എമര്‍ജന്‍സി കിറ്റ് തയ്യാറാക്കി കയ്യില്‍ കരുതണം.

ഔദ്യോഗിക അറിയിപ്പുകള്‍ മാത്രം ശ്രദ്ധിക്കുക. കിംവദന്തികള്‍ പരത്താതിരിക്കുക.

കേരളതീരത്ത് നിന്നുള്ള മത്സ്യ ബന്ധനം പൂര്‍ണ്ണമായും നിരോധിച്ചിട്ടുണ്ട്. ബോട്ട്, വള്ളം, വല എന്നിവ സുരക്ഷിതമാക്കുക.

വീടുകളുടെയും കെട്ടിടങ്ങളുടെയും ജനാലകള്‍ കൊളുത്തിട്ട് സുരക്ഷിതമാക്കുക. വാതിലുകളും ഷട്ടറുകളും അടച്ചിടുക.

മരങ്ങള്‍ ഒടിഞ്ഞു വീഴാതിരിക്കുവാന്‍ കോതി ഒതുക്കുക

വളര്‍ത്തു മൃഗങ്ങളുടെ സുരക്ഷ ഉറപ്പാക്കുക. തീവ്ര മഴ, കാറ്റ്, വെള്ളപ്പൊക്കം എന്നിവയുടെ സാഹചര്യത്തില്‍ വളര്‍ത്തു മൃഗങ്ങളെ കെട്ടിയിടാതെയും കൂട്ടില്‍ അടച്ചിടാതെയുമിരിക്കുക.

മൊബൈല്‍ ഫോണ്‍, ലാപ്‌ടോപ്പ്, യു പി എസ്, ഇന്‍വെര്‍ട്ടര്‍ എന്നിവയില്‍ ആവശ്യമായ ചാര്‍ജ് ഉറപ്പാക്കുക. ചുഴലിക്കാറ്റ് ബാധിച്ച പ്രദേശങ്ങള്‍ സന്ദര്‍ശിക്കുന്നതും ചിത്രങ്ങള്‍ പകര്‍ത്തുന്നതും ഒഴിവാക്കുക.

ക്യാമ്പിലേക്ക് മാറേണ്ട സാഹചര്യം വന്നാല്‍ കോവിഡ് മാനദണ്ഡങ്ങള്‍ അനുസരിച്ച് സര്‍ക്കാര്‍ തയ്യാറാക്കിയ ക്യാമ്പുകളിലേക്കോ വീടുകളിലേക്കോ എമര്‍ജന്‍സി കിറ്റുമായി മാറുക.

അടിയന്തിര സാഹചര്യത്തില്‍ ജില്ലാ ദുരന്ത നിവാരണ അതോറിറ്റിയുമായി 1077 എന്ന നമ്പറിലോ താലൂക്ക്തല കണ്‍ട്രോള്‍ റൂമുകളുമായോ ബന്ധപ്പെടണം.

0Shares

Leave a Reply

Your email address will not be published. Required fields are marked *