Categories
health Kerala news

കേരളത്തിൽ കോവിഡ് കേസുകൾ വർധിക്കുന്നു; ജാ​ഗ്രതാ നിർദ്ദേശം

രോഗികളുടെ എണ്ണം ഉയർന്നാൽ ഐ.സി.യു വെന്റിലേറ്ററുകൾ കോവിഡ് ബാധിതർക്കായി മാറ്റിവെക്കണമെന്നും നിർദേശിച്ചിട്ടുണ്ട്.

സംസ്ഥാനത്ത് കോവിഡ് കേസുകളിൽ വർധനയുണ്ടായെന്ന് ആരോ​ഗ്യവകുപ്പ്. മതിയായ ഒരുക്കങ്ങൾ നടത്താൻ ജില്ലകൾക്ക് നിർദേശം നൽകി. ആവശ്യമായ സജ്ജീകരണങ്ങൾ ഒരുക്കാൻ ആശുപത്രികൾക്കും ആരോഗ്യവകുപ്പ് നിർദേശം നൽകിയിട്ടുണ്ട്.

രോഗികളുടെ എണ്ണം ഉയർന്നാൽ ഐ.സി.യു വെന്റിലേറ്ററുകൾ കോവിഡ് ബാധിതർക്കായി മാറ്റിവെക്കണമെന്നും നിർദേശിച്ചിട്ടുണ്ട്. സംസ്ഥാനത്ത് കോവിഡ് കേസുകളിൽ നേരിയ വർധനയുണ്ടായിട്ടുണ്ടെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ് പറഞ്ഞു.

ഇന്നലെ 172 കേസുകളാണ് സംസ്ഥാനത്ത് സ്ഥിരീകരിച്ചത്. കൂടുതൽ രോഗബാധിതർ തിരുവനന്തപുരത്താണെന്നും മന്ത്രി പറഞ്ഞു. 111 പേരാണ് ആശുപത്രിയിൽ ചികിത്സയിലുള്ളത്. പ്രായമായവരും കുട്ടികളും ​ഗർഭിണികളും മാസ്ക് ധരിക്കണം. നിരീക്ഷണം ശക്തമാക്കണമെന്നും മന്ത്രി വീണാ ജോർജ് ആവശ്യപ്പെട്ടു.

0Shares

Leave a Reply

Your email address will not be published. Required fields are marked *

The Latest