Categories
articles

ഒരു പ്രണയം നൽകിയ വിരഹ ദുഖം

വളരെ പ്പെട്ടന്ന് വീട്ടുകാരുമായി ഇണങ്ങി ഒരു പാത്രത്തിൽന്ന് ഭക്ഷണം കഴിക്കുന്നതിലേക്ക് ആ സൗഹൃദം വളർന്നു. അവളുടെ കുറുമ്പും കുസൃതിയും നല്ലോണം ആസ്വദിച്ചു .

അനുഭവം: ✒അബ്ദുൽ ലത്തീഫ് സഅദി ഉറുമി

ഓഫീസിൽ നല്ല തിരക്കുള്ള ദിവസം ഒരു വിധത്തിൽ ജോലികൾ തീർത്തു പുറത്തിറങ്ങി വൈകുന്നേരമായതിനാൽ റോഡ് നല്ല തിരക്കാണ് കൂട്ടുകൂടാൻ രണ്ട് വയസ്സുകാരി സഫ മോൾ കാത്തിരിക്കുന്നുണ്ടാവും വീട്ടിലെത്താൻ ധൃതിയായി മക്ക റോഡിൽ കയറി വേണം ശിഫയിലെ വീട്ടിലെത്താൻ ഹൈവേ യിൽ കയറുന്നതിന്ന് തൊട്ടു മുൻപാണ് ആ കാഴ്ച കാണുന്നത് റോഡരികിൽ ചോരയിൽ കുളിച്ചു പിടയുന്ന ഒരു കുഞ്ഞു ജീവൻ കണ്ടില്ലന്ന് നടിചെങ്കിലും എന്റുള്ളിലെ മനുഷ്യതം ഉണർന്നു വണ്ടി നിറുത്തി ഓടി ചെന്നു വാരി യെടുത്തു വീട്ടിലെത്തി മുറിവെല്ലാം വെച്ചു കെട്ടി പരിചരിച്ചു

“നിങ്ങക് എന്തായിനെ ഈ ജാഗെ ഇല്ലാതേര്ത്തേക്ക് അയ്നേയും ബൽചോണ്ട് ബന്നിനെ”പ്രിയസഖി പരിഭവിച്ചു ആണൊരുത്തൻ ഇഷ്ടമുള്ളത് ചെയ്താലും ആദ്യമൊരനിഷ്ടം പറയൽ വർഗ്ഗ സഭാവമാണല്ലോ. പുതിയ അതിഥി ദിവസങ്ങൾക്കകം പൂർണ സുഖം പ്രാപിച്ചു

വളരെപ്പെട്ടന്ന് വീട്ടുകാരുമായി ഇണങ്ങി ഒരു പാത്രത്തിൽന്ന് ഭക്ഷണം കഴിക്കുന്നതിലേക്ക് ആ സൗഹൃദം വളർന്നു. അവളുടെ കുറുമ്പും കുസൃതിയും നല്ലോണം ആസ്വദിച്ചു . പുനർ ജന്മം നൽകിയവരെ വിട്ടു പോകില്ലെന്നുറപ്പിച്ചു പൂർണ സ്വാതന്ത്ര്യം നൽകി അല്ലേലും കൂട്ടിലടച്ച് വാങ്ങേണ്ടതല്ലല്ലോ സ്നേഹം’ ലാസ്റ്റ് ഫ്ളോറിലാണ് താമസം അടുക്കളയിൽ നിന്ന് പുറത്തേക്കുള്ള വാതിൽ തുറന്നാൽ വിശാലമായ ടെറസ്സ്. വൈകുന്നേരങ്ങളിൽ മക്കളെ അങ്ങോട്ട് തുറന്നു വിട്ടാൽ വീട്ടുകാരത്തിക്ക് അൽപം അസ്വസ്ഥത. നമ്മുടെ കഥാനായികയും കിട്ടിയ സ്വാതന്ത്ര്യം അടിച്ചു പൊളിച്ചു. ടെറസ്സിന് മുകളിൽ വട്ടമിട്ടു പറന്നും വാട്ടർ ടാങ്കിൻ മുകളിലിരുന്നും അവൾ ആർമ്മാദിച്ചു.

നേരം ഇരുട്ടിയാൽ മക്കളോടപ്പം അകത്ത് കയറും ദിവസങ്ങളോളം ആ നില തുടർന്നു. ക്രമേണ ഇവളോട് കൂട്ടു കൂടാനും ഭക്ഷണത്തിൻ പങ്ക് പറ്റാനും മറ്റ് പ്രാവുകളും എത്തി തുടങ്ങി. ജീവിതത്തിൽ ഒറ്റപ്പെട്ടു പോയവൾ യാദൃശ്ചികമായി കൂട്ടത്തിലെത്തിപ്പെടുംമ്പോഴുണ്ടാവുന്ന ആനന്ദത്തിൽ ഞങ്ങളും സന്തോഷിച്ചു. അതിനിടയിൽ വൈകുന്നേരങ്ങളിൽ വരുന്ന കളിക്കൂട്ടു കാരുടെ കൂട്ടത്തിൽ ഒരു ചുള്ളൻ കുറുംബനോട് കൂടുതൽ അടുപ്പവും സല്ലാപവും കണ്ടു തുടങ്ങി.

‘അവർക്കിടയിലുള്ള മാനദണ്ഡങ്ങളും വിധിവിലക്കുകളും പാലിച്ചു കൊണ്ടായിരിക്കുമെന്ന് ആശ്വസിച്ചു. അതൊന്നും ലംഘിക്കാൻ അവർ മനുഷ്യരല്ലല്ലോ. മാത്രമല്ല ആവശ്യം കഴിഞ്ഞു പണത്തിന്നു വേണ്ടി മറ്റുള്ളവർക് എറിഞ്ഞു കൊടുക്കാനും നാവരിയാനും കഴുത്ത് ഒടിക്കാനും നട്ടെല്ല് തകർക്കാനും സാംസ്ക്കാരികമായി മനുഷ്യരോളം ഉയർന്നിട്ടില്ലല്ലോ അവർ;

” കഥയിലേക്ക് വരാം മേൽപ്പറഞ്ഞ ഭയാശങ്കകളൊന്നും ഇല്ലാത്തത് കൊണ്ട് അവരുടെ ബന്ധത്തിന്ന് തടസ്സം നിന്നില്ല. നേരം ഇരുട്ടിയാൽ വീട്ടിൽ വന്നിരുന്ന പതിവ് തെറ്റിച്ചു പകലന്തിയോളം ടറസ്സിലും മറ്റും ചുറ്റി പറ്റി . എന്നും കൊടുക്കുന്ന ഭക്ഷണം കഴിച്ചു ഇരുട്ടിയാൽ പ്രിയനോടപ്പം എങ്ങോട്ടോ പറന്നകലും. പിന്നീടുള്ള വരവാണ് ഏറെ രസകരം. എപ്പോഴെങ്കിലും വരും വന്നാൽ അടുക്കള വാതിലിൽ ശക്തിയായി കൊത്തി ശബ്ദമുണ്ടാക്കും. ഇരുമ്പ് ഷീറ്റ് കൊണ്ടുള്ള വാതിലായത് കൊണ്ട് നല്ല ശബ്ദമുണ്ടാവും. വാതിൽ തുറന്നു എന്തെങ്കിലും തിന്നാൻ കൊടുക്കുന്നത് വരെ ‘കൊത്ത്’ തുടരും പിന്നീട് അതും നിലച്ചു. വല്ലാത്തൊരു വിരഹ ദുഖമാണ് ഞങ്ങൾ അനുഭവിച്ചത്. ശരിക്കും വീട്ടിൽ ഒരംഗം കുറഞ്ഞ പ്രതീതി.

ചുരുക്കം:-

കേവലം കുറച്ചു മാസങ്ങൾ സഹവസിച്ച ഒരു നിസ്സാര ജീവി നഷ്ടപ്പെട്ടപ്പോൾ ഇത്ര വേദനിച്ചെങ്കിൽ, നൊന്തു പ്രസവിച്ചു നിലത്തു വെച്ചാൽ ഉറുമ്പരിക്കും തലയിൽ വെച്ചാൽ പേനരിക്കും എന്ന മട്ടിൽ ഇരുപത് വർഷത്തോളം പോറ്റി വളർത്തിയവരുടെ നെഞ്ചില്‍ ചവിട്ടി ഇന്നലെ കണ്ടവന്‍റെ കൂടെ ഇറങ്ങി പോകുന്നത് കാണാൻ ഏത് ഹൃദയത്തിനാണ് ശക്തിയുണ്ടാവുക. അതല്ലെ കോടതി വളപ്പിൽ ഒരു പിതാവിന്‍റെ ഹൃദയം പൊട്ടിയ റാഹീ….റാഹീ……വിളികൾ അന്തരീക്ഷത്തിൽ ഇന്നും മുഴങ്ങി കേൾക്കുന്നത്..

0Shares

Leave a Reply

Your email address will not be published. Required fields are marked *

The Latest