Categories
local news

18000 രൂപ പ്രതിമാസ വേതനം; ഫിഷറിസ് വകുപ്പ് കാസർകോട് ജില്ലയില്‍ റസ്‌ക്യൂ ഗാര്‍ഡുമാരെ തെരഞ്ഞെടുക്കുന്നു

കേരള മത്സ്യത്തൊഴിലാളി ക്ഷേമനിധി ബോര്‍ഡില്‍ അംഗത്വമുളളവരും ഗോവ ട്രെയിനിംഗില്‍ പങ്കെടുത്തവരുമായിരിക്കണം അപേക്ഷകര്‍.

കാസർകോട്: ഫിഷറിസ് വകുപ്പ് ജില്ലയില്‍ ഫിഷിംഗ് ഹാര്‍ബറുകള്‍ കേന്ദ്രീകരിച്ച് 18000 രൂപ പ്രതിമാസ വേതന നിരക്കില്‍ റസ്‌ക്യൂ ഗാര്‍ഡുമാരെ നിയമിക്കുന്നു. പ്രായം 20-45 മധ്യേ. അപേക്ഷ സെപ്റ്റംബര്‍ 12ന് വൈകിട്ട് അഞ്ച് വരെ ഫിഷറിസ് ഡെപ്യൂട്ടി ഡയറക്ടര്‍ കാര്യാലയത്തിലും, മത്സ്യഭവനുകളിലും നല്‍കാം.

അപേക്ഷകര്‍ സെപ്റ്റംബര്‍ 13ന് രാവിലെ 10.30ന് ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടര്‍ കാര്യാലത്തില്‍ നടത്തുന്ന കൂടിക്കാഴ്ച്ചയ്ക്ക് എത്തണം. കേരള മത്സ്യത്തൊഴിലാളി ക്ഷേമനിധി ബോര്‍ഡില്‍ അംഗത്വമുളളവരും ഗോവ ട്രെയിനിംഗില്‍ പങ്കെടുത്തവരുമായിരിക്കണം അപേക്ഷകര്‍. കടലില്‍ നീന്താന്‍ കഴിവുളള, ജില്ലയില്‍ സ്ഥിരതാമസക്കാരായ മേലധികാരി നിര്‍ദ്ദേശിക്കുന്ന എല്ലാ സമയത്തും രക്ഷാ പ്രവര്‍ത്തനത്തിന് സന്നദ്ധരായിരിക്കുന്നവര്‍ക്ക് അപേക്ഷിക്കാം.

സീറസ്‌ക്യൂസ്‌ക്വാഡ്, ലൈഫ്ഗാര്‍ഡ് ആയി ജോലി ചെയ്തവര്‍ക്ക് മുന്‍ഗണന ലഭിക്കും. 2018 പ്രളയരക്ഷാ പ്രവര്‍ത്തനത്തില്‍ പങ്കെടുത്തവര്‍ക്കും, ജില്ലയില്‍ സ്ഥിരതാമസക്കാര്‍ക്കും മുന്‍ഗണന ഉണ്ടായിരിക്കും. ഫോണ്‍ :0467 2202537

0Shares

Leave a Reply

Your email address will not be published. Required fields are marked *

The Latest