Categories
sports

വെടിവയ്പ്പിൽ കൊല്ലപ്പെട്ടു എന്നത് വ്യാജവാർത്ത; താൻ സുരക്ഷിതയാണെന്ന് ദേശീയ ഗുസ്തി താരം നിഷ ദഹിയ

കഴിഞ്ഞ വെള്ളിയാഴ്ച്ച സെർബിയയിലെ ബെൽഗ്രേഡിൽ നടന്ന അണ്ടർ-23 ചാമ്പ്യൻഷിപ്പിൽ 65 കിലോഗ്രാം വിഭാഗത്തിൽ നിഷ വെങ്കലം നേടിയിരുന്നു.

താൻ വെടിവെയ്പ്പിൽ കൊല്ലപ്പെട്ടന്ന വാർത്ത നിഷേധിച്ച് ദേശീയ ഗുസ്തി താരം നിഷ ദഹിയ. തൻ്റെ ഇൻസ്റ്റഗ്രാം അക്കൗണ്ടിലൂടെ വീഡിയോ പങ്കുവെച്ചാണ് താരം വ്യാജ വാർത്തക്കെതിരേ പ്രതികരിച്ചത്. നേരത്തെ നിഷ ദഹിയയും സഹോദരൻ സൂരജും ഹരിയാനയിലെ സോനാപതിലെ ഹലാൽപുരിലുള്ള സുശീൽ കുമാർ റെസ്ലിങ് അക്കാദമിയിൽ വെച്ച് കൊല്ലപ്പെട്ടെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നു.

അജ്ഞാതരുടെ വെടിയേറ്റാണ് നിഷയും സഹോദരനും കൊല്ലപ്പെട്ടതെന്നും അമ്മ ധൻപതിയ്ക്കും വെടിവെയ്പ്പിൽ ഗുരുതരമായി പരിക്കേറ്റിരുന്നുവെന്നും റിപ്പോർട്ടിൽ വ്യക്തമാക്കിയിരുന്നു.


താൻ സുരക്ഷിതയാണെന്നും സീനിയർ നാഷണൽസിൽ മത്സരിക്കാൻ ഉത്തർ പ്രദേശിലെ ഗോൺഡയിലാണുള്ളതെന്നും നിഷ വീഡിയോയിൽ വ്യക്തമാക്കുന്നു.

ഒളിമ്പിക്സ് വെങ്കല മെഡൽ ജേത്രി സാക്ഷി മാലിക്കിനൊപ്പമാണ് നിഷ വീഡിയോ പങ്കുവെച്ചത്.കഴിഞ്ഞ വെള്ളിയാഴ്ച്ച സെർബിയയിലെ ബെൽഗ്രേഡിൽ നടന്ന അണ്ടർ-23 ചാമ്പ്യൻഷിപ്പിൽ 65 കിലോഗ്രാം വിഭാഗത്തിൽ നിഷ വെങ്കലം നേടിയിരുന്നു. 2014-ൽ ശ്രീനഗറിൽ നടന്ന കേഡറ്റ് ദേശീയ ചാമ്പ്യൻഷിപ്പിൽ സ്വർണം നേടിയാണ് നിഷ ശ്രദ്ധാകേന്ദ്രമാകുന്നത്.

0Shares

Leave a Reply

Your email address will not be published. Required fields are marked *