Categories
local news

ഒരു വര്‍ഷം ഒരു ലക്ഷം സംരംഭങ്ങള്‍; ബേഡഡുക്ക ഗ്രാമഞ്ചായത്തില്‍ സംരഭകത്വ ഹെല്‍പ് ഡെസ്‌ക് സ്ഥാപിച്ചു

തിങ്കള്‍, ബുധന്‍ ദിവസങ്ങളില്‍ വ്യവസായ വകുപ്പിലെ ഇന്റേണിൻ്റെ സേവനം ഹെല്‍പ് ഡെസ്‌ക്കില്‍ ലഭ്യമാവും.

കാസർകോട്: ബേഡഡുക്ക ഗ്രാമപഞ്ചായത്ത് സംരംഭകത്വ ഹെല്‍പ് ഡെസ്‌ക് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം. ധന്യ ഉദ്ഘാടനം ചെയ്തു. കേരള സര്‍ക്കാരിൻ്റെ ഒരു വര്‍ഷം ഒരു ലക്ഷം സംരംഭങ്ങള്‍ എന്ന ലക്ഷ്യം മുന്‍നിര്‍ത്തി ജൂണ്‍ 26 മുതല്‍ സംസ്ഥാനത്തിലെ എല്ലാ തദ്ദേശ സ്വയഭരണ സ്ഥാപനങ്ങളിലും സംരഭകത്വ ഹെല്‍പ് ഡെസ്‌ക് സ്ഥാപിക്കുന്നതിൻ്റെ ഭാഗമായാണ് ഹെല്‍പ് ഡെസ്‌ക് സ്ഥാപിച്ചത്.

തിങ്കള്‍, ബുധന്‍ ദിവസങ്ങളില്‍ വ്യവസായ വകുപ്പിലെ ഇന്റേണിൻ്റെ സേവനം ഹെല്‍പ് ഡെസ്‌ക്കില്‍ ലഭ്യമാവും. സംരംഭം തുടങ്ങാന്‍ ആഗ്രഹിക്കുന്ന മുഴുവന്‍ പേരും ഈ സേവനം ഫലപ്രദമായി ഉപയോഗിക്കണമെന്നും പഞ്ചായത്തിലെ സംരഭകര്‍ക്ക് എല്ലാ വിധ സഹായവും ഇത് വഴി ലഭ്യമാകുമെന്നും പ്രസിഡന്റ് പറഞ്ഞു.

വൈസ് പ്രസിഡന്റ് എ. മാധവന്‍, അസി.സെക്രട്ടറി ഉണ്ണികൃഷ്ണന്‍ നായര്‍ , ജൂനിയര്‍ സൂപ്രണ്ട് ശിവന്‍ കുട്ടി, വിവിധ വാര്‍ഡ് മെമ്പര്‍മാര്‍, വ്യവസായ വകുപ്പ് ഇന്റേണ്‍ എം. അനുരാഗ് തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.

0Shares

Leave a Reply

Your email address will not be published. Required fields are marked *

The Latest