Categories
news

ഇന്ത്യയില്‍ നിന്നും കോവിഷീൽഡ് വാക്സിനെടുത്തവർക്ക് ഖത്തറിൽ ക്വാറന്റീനിൽ ഇളവ്

കൊവിഷീല്‍ഡ് വാക്സിന് ഖത്തര്‍ പൊതുജനാരോഗ്യ മന്ത്രാലയത്തിന്‍റെ അംഗീകാരം ലഭിച്ചതോടെയാണ് ഇളവ്. ഖത്തറിലെ ഇന്ത്യന്‍ എംബസിയാണ് ഇക്കാര്യം ട്വീറ്റ് ചെയ്‍തത്.

ഇന്ത്യയിൽ നിന്ന് കോവിഷീൽഡ് വാക്സിനെടുത്തവർക്ക് ഖത്തറിൽ ക്വാറന്റീനിൽ ഇളവ് ലഭിക്കും. കൊവിഷീല്‍ഡ് വാക്സിന് ഖത്തര്‍ പൊതുജനാരോഗ്യ മന്ത്രാലയത്തിന്‍റെ അംഗീകാരം ലഭിച്ചതോടെയാണ് ഇളവ്. ഖത്തറിലെ ഇന്ത്യന്‍ എംബസിയാണ് ഇക്കാര്യം ട്വീറ്റ് ചെയ്‍തത്.

കൊവിഷീല്‍ഡിന്‍റെ രണ്ട് ഡോസുകളും സ്വീകരിക്കുകയും രണ്ടാമത്തെ ഡോസ് എടുത്തശേഷം 14 ദിവസത്തെ കാലാവധി പൂര്‍ത്തിയാക്കുകയും ചെയ്‍തവര്‍ക്കാണ് ഖത്തറിലെ ക്വാറന്റീന്‍ ഇളവ് ലഭിക്കുക. വാക്സിനേഷന്‍ പൂര്‍ത്തിയാക്കിയവര്‍ക്ക് ആറ് മാസം വരെ ഈ ഇളവ് പ്രയോജനപ്പെടുത്താം. ഇതിനായി വാക്സിനേഷന്‍ പൂര്‍ത്തിയാക്കിയ സര്‍ട്ടിഫിക്കറ്റ് ഖത്തറിലെത്തുമ്പോള്‍ കൈവശം കരുതണം. ഏപ്രില്‍ 25 മുതല്‍ ഇളവ് പ്രാബല്യത്തില്‍ വരും.

നിലവില്‍ ഫൈസര്‍, മൊഡേണ വാക്സിനുകളാണ് ഖത്തറില്‍ പൊതുജനങ്ങള്‍ക്ക് ലഭ്യമാവുന്നത്. ജോണ്‍സണ്‍ ആന്റ് ജോണ്‍സണ്‍, ആസ്‍ട്രാസെനിക എന്നിവയ്ക്കും അംഗീകാരം നല്‍കിയിട്ടുണ്ട്.

0Shares

Leave a Reply

Your email address will not be published. Required fields are marked *

The Latest