Categories
കെ. കെ അബ്ദുല്ല കുഞ്ഞിയുടെ വീട് തകര്‍ത്ത് കുടുംബത്തെ ആക്രമിച്ച സംഭവം; എസ്.ഡി.പി.ഐയുടെ ഭീകര മുഖം പുറത്തായതായി സി.പി.ഐ.എം
എസ്.ഡി.പി.ഐയുടെ കുമ്പള പഞ്ചായത്ത് അംഗത്തിന്‍റെ നേതൃത്വത്തിലാണ് ഈ പ്രവർത്തനം നടന്നു എന്നുള്ളത് നിയമവാഴ്ചയോടുള്ള വെല്ലുവിളിയാണ്.
Trending News


കുമ്പള/ കാസര്‍കോട്: സി.പി.ഐ. എം നേതാവ് കെ. കെ അബ്ദുല്ല കുഞ്ഞിയുടെ വീട് എസ്.ഡി.പി.ഐജില്ലാ പ്രസിഡൻ്റിന്‍റെ നേതൃത്വത്തിൽ ആക്രമിച്ച് തകർത്ത സംഭവത്തിൽ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി സി.പി.ഐ.എം ഏരിയ കമ്മിറ്റി.
Also Read
മുസ്‌ലിം മത വിശ്വാസികൾ വ്രതശുദ്ധിയിലിരിക്കുന്ന സമയത്ത് തന്നെ വീട് ജെ.സി.ബി ഉപയോഗിച്ച് തകർക്കുകയും കെ. കെ അബ്ദുല്ല കുഞ്ഞിയെയും കുടുംബത്തെയും ആക്രമിക്കുകയും ചെയ്ത എസ്.ഡി.പി.ഐ ജില്ലാ പ്രസിഡണ്ടിനും അക്രമികൾക്കെതിരെയും കർശനമായ നിയമ നടപടി സ്വീകരിക്കണമെന്ന് കുമ്പള കമ്മിറ്റി ആവശ്യപ്പെടുന്നതായി സെക്രട്ടറി സി. എ സുബൈർ അറിയിച്ചു.

പൊതു ജനങ്ങളുടെ ഇടയിൽ അവരുടെ ജീവൻ പ്രശ്നം ഏറ്റെടുത്ത് രാഷ്ട്രീയ പ്രവർത്തനം നടത്തുന്ന രാഷ്ട്രീയ ശൈലിക്ക് പകരം എല്ലാകാലത്തും ഇതുപോലുള്ള കൊട്ടേഷൻ അക്രമ പ്രവർത്തനമാണ്എസ്.ഡി.പി.ഐ നടത്തിയിട്ടുള്ളത്. വർഗീയതയും സംഘർഷവും സൃഷ്ടിച്ച് മുതലെടുപ്പ് നടത്തുന്ന ആർ.എസ്എസിന്‍റെ തനി രൂപമാണ് എസ്.ഡി.പി.ഐ യെന്ന് ഈ സംഭവത്തിലൂടെ തെളിഞ്ഞിരിക്കുകയാണെന്നും കമ്മിറ്റി ആരോപിച്ചു.
എസ്.ഡി.പി.ഐയുടെ കുമ്പള പഞ്ചായത്ത് അംഗത്തിന്‍റെ നേതൃത്വത്തിലാണ് ഈ പ്രവർത്തനം നടന്നു എന്നുള്ളത് നിയമവാഴ്ചയോടുള്ള വെല്ലുവിളിയാണ്. നിയമവാഴ്ചയെ വെല്ലുവിളിച്ച് ഗുണ്ടാവിളയാട്ടം നടത്തി നാട്ടിലെ സമാധാനാന്തരീക്ഷം തകർക്കുന്ന ഇത്തരം പ്രവർത്തനത്തിൽ നിന്ന് എസ്.ഡി.പി.ഐ പിന്നോട്ട് പോയില്ലെങ്കിൽ ജനങ്ങളെ അണിനിരത്തി സി.പി.എം പ്രതിരോധം തീർക്കും . രാഷ്ട്രീയത്തിന്‍റെ മൂടുപടമണിഞ്ഞ
ഈ വർഗീയ കൊട്ടേഷൻ സംഘത്തെ ജനങ്ങൾ ഒറ്റപ്പെടുത്തണമെന്നും സി.പി.എം കുമ്പള ഏരിയാ കമ്മിറ്റി ആവശ്യപ്പെടുന്നു

റമദാൻ മാസത്തിൽ ഇത്തരം മനുഷ്യത്വരഹിതമായ പ്രവർത്തനത്തിന് നേതൃത്വം നൽകി സ്ത്രീകളെ ഉൾപ്പെടെ ആക്രമിച്ചതിലൂടെ എസ്.ഡി.പി.ഐയുടെ ഭീകര മുഖമാണ് പുറത്തായത് ഭീകര സംഘടനകളെ ജനങ്ങൾ ഒറ്റപ്പെടുത്തണമെന്നും നാട്ടിലെ സമാധാനാന്തരീക്ഷം സംരക്ഷിക്കാൻ മുന്നോട്ടു വരണമെന്നും കമ്മിറ്റി അഭ്യർത്ഥിച്ചു.

Sorry, there was a YouTube error.