Categories
news

പാകിസ്ഥാനില്‍ നിന്നും കരസ്ഥമാക്കുന്ന ബിരുദങ്ങള്‍ക്ക് ഇന്ത്യയില്‍ അംഗീകാരമില്ല; ഉപരിപഠനത്തിന് വിദ്യാര്‍ത്ഥികള്‍ പാകിസ്ഥാനിലേക്ക് പോകരുത്; വിലക്കുമായി കേന്ദ്രം

പാകിസ്ഥാനില്‍ നിന്നും കരസ്ഥമാക്കുന്ന ബിരുദങ്ങള്‍ക്ക് ഇന്ത്യയില്‍ അംഗീകാരമില്ലെന്നും അധികൃതര്‍ വ്യക്തമാക്കി

ബിരുദമടക്കമുള്ള ഉപരിപഠനത്തിന് വിദ്യാര്‍ത്ഥികള്‍ പാകിസ്ഥാനിലേക്ക് പോകരുതെന്ന് കേന്ദ്രസര്‍ക്കാര്‍. യു.ജി.സിയും എ.ഐ.സി.ടി.ഇയുമാണ് വിദ്യാര്‍ത്ഥികളെ വിലക്കി കൊണ്ടുള്ള നിര്‍ദേശം പുറപ്പെടുവിച്ചിട്ടുള്ളത്. പാകിസ്ഥാനില്‍ നിന്നും കരസ്ഥമാക്കുന്ന ബിരുദങ്ങള്‍ക്ക് ഇന്ത്യയില്‍ അംഗീകാരമില്ലെന്നും അധികൃതര്‍ വ്യക്തമാക്കി.

പൗരനും ഇന്ത്യയിലുള്ള വിദേശ പൗരനും പാകിസ്ഥാനില്‍ നിന്ന് നേടിയ വിദ്യാഭ്യാസ യോഗ്യതകളുടെ അടിസ്ഥാനത്തില്‍ രാജ്യത്ത് ജോലിയോ ഉപരിപഠനമോ തേടുന്നതിന് യോഗ്യമല്ലെന്ന് കേന്ദ്രം പുറത്തിറക്കിയ റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. പാകിസ്ഥാനില്‍ നിന്ന് ഉന്നത ബിരുദം നേടുകയും ഇന്ത്യ പൗരത്വം നല്‍കുകയും ചെയ്ത കുടിയേറ്റക്കാര്‍ക്കും അവരുടെ കുട്ടികള്‍ക്കും കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിൻ്റെ സുരക്ഷാ അനുമതി ലഭിച്ചതിന് ശേഷം ഇന്ത്യയില്‍ ജോലി ചെയ്യാന്‍ അര്‍ഹതയുണ്ടെന്നും വാര്‍ത്തകള്‍ വരുന്നുണ്ട്.

ചൈനയില്‍ പഠിക്കുന്നതിനെതിരെ വിദ്യാര്‍ത്ഥികള്‍ക്ക് നേരത്തെ മുന്നറിയിപ്പ് നല്‍കിയിരുന്നു. കഴിഞ്ഞ മാസത്തിന് ശേഷം പുറത്തിറക്കുന്ന രണ്ടാമത്തെ നിര്‍ദേശമാണിത്. ചൈനയിലെ സര്‍വകലാശാലകളില്‍ ഇതിനകം എന്റോള്‍ ചെയ്തിട്ടുള്ള വിദ്യാര്‍ത്ഥികള്‍ക്ക് രാജ്യം വിസ നല്‍കാത്ത പശ്ചാത്തലത്തിലാണ് ചൈനയ്‌ക്കെതിരായ മുന്നറിയിപ്പ് വന്നിരുന്നത്.

0Shares

Leave a Reply

Your email address will not be published. Required fields are marked *

The Latest