Categories
health local news news

സംസ്ഥാനത്ത് ഞായറാഴ്ച്ച കോവിഡ്- 19 രോഗം ബേധമായത് 13 പേർക്ക്; കൊറോണ സ്ഥിരീകരിച്ചത് രണ്ടുപേർക്ക്; കൂടുതൽ വിവരം ഇങ്ങനെ

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് (ഞായറാഴ്ച്ച) 2 പേർക്ക് കോവിഡ്- 19 രോഗബാധ സ്ഥിരീകരിച്ചു;
കണ്ണൂര്‍ ഒന്ന്, കാസര്‍കോട് ഒന്ന് എന്നിങ്ങനെയാണ് ഇത്. രണ്ടുപേരും വിദേശത്തുനിന്ന് വന്നവരാണ്.
ഇന്ന് 13 പേരുടെ പരിശോധനാ ഫലം നെഗറ്റീവായി. കാസര്‍കോട് 8, കണ്ണൂര്‍ 3, തൃശൂര്‍, മലപ്പുറം ജില്ലകളില്‍ നിന്ന് ഓരോരുത്തരുടെയും ഫലമാണ് ഇന്ന് നെഗറ്റീവായത്. ഇതുവരെ 401 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. അതില്‍ 129 പേര്‍ ചികിത്സയിലാണ്.

55,590 പേരാണ് നിരീക്ഷണത്തിലുള്ളത്. 55,129 പേര്‍ വീടുകളിലും 461 പേര്‍ ആശുപത്രികളിലുമാണ്. ഇന്നു മാത്രം 72 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇതുവരെ 19,351 സാമ്പിളുകളാണ് പരിശോധനയ്ക്ക് അയച്ചത്.18,547 എണ്ണം രോഗബാധ ഇല്ല എന്നുറപ്പാക്കിയിട്ടുണ്ട്.

അതേസമയം ഇന്ന് രോഗം സ്ഥിരീകരിച്ച കാസർകോട് സ്വദേശി മാർച്ച് 16 ന് ദുബായിൽ നിന്ന് വന്ന ചെമ്മനാട് തെക്കിൽ സ്വദേശിയായ 48 വയസുള്ള പുരുഷനാണ്. രോഗ വിമുക്തരായ കാസർകോട്ടെ എട്ടു പേരിൽ മൂന്നു പേർ വീതം കാസർകോട് ജനറൽ ആശു പത്രിയിലും കാസർകോട് ഗവ.മെഡിക്കൽ കോളേജിലും ചികിത്സയിലുള്ളവരാണ്. രണ്ടു പേർ കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിൽ ചികിത്സയിലായിരുന്നു മെന്ന് ഡി എം ഒ ഡോ. എ.വി. രാംദാസ് പറഞ്ഞു.

0Shares

Leave a Reply

Your email address will not be published. Required fields are marked *

The Latest