Categories
entertainment news

രാജ്യം 67ാമത് ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു; മലയാളത്തിന് മികച്ച നേട്ടം, ‘മരയ്ക്കാർ’ മികച്ച സിനിമ

മികച്ച നടിക്കുള്ള പുരസ്‌കാരം കങ്കണ റണൗത്തിനാണ്. മണികർണിക: ദി ക്വീൻ ഓഫ് ഝാൻസി, പങ്ക എന്നീ ചിത്രങ്ങളിലെ പ്രകടനങ്ങൾ മുൻനിർത്തിയാണ് പുരസ്‌കാരം.

67-ാമത് ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ചിത്രത്തിനുള്ള പുരസ്‌കാരം പ്രിയദർശൻ സംവിധാനം ചെയ്ത മലയാള ചിത്രം മരക്കാർ: അറബിക്കടലിന്‍റെ സിംഹത്തിന് ലഭിച്ചു. തമിഴ് ചിത്രം ‘അസുരനി’ലെ പ്രകടനത്തിന് ധനുഷും ഭോസ്‌ലെ എന്ന ചിത്രത്തിലെ പ്രകടനത്തിന് മനോജ് വാജ്‌പെയിയും മികച്ച നടനുള്ള പുരസ്‌കാരം പങ്കിട്ടു.

മികച്ച നടിക്കുള്ള പുരസ്‌കാരം കങ്കണ റണൗത്തിനാണ്. മണികർണിക: ദി ക്വീൻ ഓഫ് ഝാൻസി, പങ്ക എന്നീ ചിത്രങ്ങളിലെ പ്രകടനങ്ങൾ മുൻനിർത്തിയാണ് പുരസ്‌കാരം. മലയാള ചിത്രം ഹെലൻ ഒരുക്കിയ മാത്തുക്കുട്ടി സേവ്യർ ആണ് മികച്ച നവാഗത സംവിധായകൻ.

പുരസ്‌കാരങ്ങൾ

ഫീച്ചർ വിഭാഗം

പ്രത്യേക പരാമർശം- മലയാളചിത്രം ബിരിയാണി (സംവിധാനം സജിൻ ബാബു)
മികച്ച പണിയ ചിത്രം- കെഞ്ചിറ, സംവിധാനം മനോജ് കാന
തമിഴ് ചിത്രം- അസുരൻ
മികച്ച മലയാളം ചിത്രം- കള്ളനോട്ടം, സംവിധാനം രാഹുൽ രജി നായർ
സ്പെഷൽ എഫ്ക്സ്- സിദ്ധാർത്ഥ് പ്രിയദർശൻ (ചിത്രം മരക്കാർ അറബിക്കടലിൻറെ സിംഹം)
വരികൾ : പ്രഭാ വർമ (കോളാമ്പി)
വസ്ത്രാലങ്കാരം: സുജിത് സുധാകരൻ, വി സായ് (മരക്കാർ അറബിക്കടലിന്‍റെ സിംഹം)
ശബ്ദസംവിധാനം- റസൂൽ പൂക്കുട്ടി (മരക്കാർ അറബിക്കടലിന്‍റെ സിംഹം)
മികച്ച ഛായാഗ്രഹണം -ജല്ലിക്കെട്ട്
ചലച്ചിത്ര സൗഹൃദ സംസ്ഥാനം- സിക്കിം

രചനാവിഭാഗം

ചലച്ചിത്ര ഗ്രന്ഥം- എ ഗാന്ധിയൻ അഫയർ: ഇന്ത്യാസ് ക്യൂരിയസ് പോർട്രയൽ ഓഫ് ലവ് ഇനി സിനിമ- സഞ്ജയ് സൂരി
നിരൂപണം- സോഹിനി ചതോപാധ്യായ്
കഥേതര വിഭാഗം (നോൺ ഫീച്ചർ)

വോയ്‌സ് ഓവർ- സർ ഡേവിഡ് ആറ്റൻബറോ (വൈൽഡ് കർണാടക)
സംഗീത സംവിധാനം- ബിഷഖ്‌ജ്യോതി (ക്രാന്തി ദർശി ഗുരുജി/എഹെഡ് ഓഫ് ടൈംസ്)
എഡിറ്റിംഗ്- അർജുൻ ഗൗരിസരിയ (ഷട്ട് അപ്പ് സോന)
ഓഡിയോഗ്രഫി- ആൽവിൻ റെഗോ, സഞ്ജയ് മൗര്യ (രാധ)
ഓൺ ലൊക്കേഷൻ സൗണ്ട് റെക്കോർഡിസ്റ്റ്- സപ്തർഷി സർക്കാർ (രഹസ്)
ഛായാഗ്രഹണം- സവിത സിംഗ് (സോൻസി)
സംവിധാനം- സുധാൻഷു സരിയ (നോക്ക് നോക്ക് നോക്ക്)
കുടുംബമൂല്യത്തെക്കുറിച്ചുള്ള ചിത്രം- ഒരു പാതിരാ സ്വപ്നം പോലെ (സംവിധാനം: ശരൺ വേണുഗോപാൽ)
ഷോർട്ട് ഫിക്ഷൻ- കസ്റ്റഡി (സംവിധാനം: അംബിക പണ്ഡിറ്റ്)
സ്‌പെഷ്യൽ ജൂറി അവാർഡ്- സ്‌മോൾ സ്‌കെയിൽ സൊസൈറ്റീസ് (സംവിധാനം: വിപിൻ വിജയ്)
അനിമേഷൻ ചിത്രം- രാധ (സംവിധാനം: ബിമൽ പൊഡ്ഡാർ)
അന്വേഷണാത്മക ചിത്രം- ജക്കൽ (മറാത്തി), സംവിധാനം: വിവേക് വാഗ്
എക്‌സ്‌പ്ലൊറേഷൻ ചിത്രം- വൈൽഡ് കർണാടക
വിദ്യാഭ്യാസ ചിത്രം- ആപ്പിൾസ് ആൻഡ് ഓറഞ്ചസ്
സാമൂഹികപ്രസക്തിയുള്ള ചിത്രം- ഹോലി റൈറ്റ്‌സ്, ലാഡ്‌ലി
പരിസ്ഥിതി ചിത്രം- ദി സ്റ്റോർക് സേവ്യേഴ്‌സ്
പ്രൊമോഷണൽ ചിത്രം- ദി ഷവർ
കലാ, സാംസ്‌കാരിക ചിത്രം- ശ്രിക്ഷേത്ര രു സഹിജാത (ഒഡിയ ചിത്രം)

0Shares

Leave a Reply

Your email address will not be published. Required fields are marked *

The Latest