Categories
Kerala news

ബിന്ദു അമ്മിണി സൂപ്രീംകോടതിയില്‍ അഭിഭാഷകയായി എന്റോൾ ചെയ്തു

2011 ഫെബ്രുവരിയിൽ വക്കീൽ ആയി കേരള ബാർ കൗൺസിലിൽ എൻറോൾ ചെയ്‌തെങ്കിലും 2013 ലാണ് ആക്റ്റീവ് പ്രാക്ടീസ് തുടങ്ങിയത്.

ആക്ടിവിസ്റ്റ് ബിന്ദു അമ്മിണി കേരളം വിട്ടു. ഡൽഹിയിലേക്ക് ചേക്കേറിയ ബിന്ദു അമ്മിണി സൂപ്രീംകോടതിയില്‍ അഭിഭാഷകയായി എന്റോൾ ചെയ്തു. മുതിർന്ന അഭിഭാഷകൻ മനോജ്‌ സെൽവൻ്റെ ഓഫിസിൽ ജോയിൻ ചെയ്തു പ്രവർത്തിക്കാനാണ് തീരുമാനിച്ചിരിക്കുന്നതെന്ന് ബിന്ദു അമ്മിണി ഫേസ്ബുക്ക് പോസ്റ്റിലൂടെ അറിയിച്ചു.

ബിന്ദു അമ്മിണി കേരളം വിട്ടുപോകുന്നുവെന്ന് ഫേസ്ബുക്കിലൂടെ ഏപ്രിൽ 29ന് പ്രഖ്യാപിച്ചിരുന്നു. പ്രിവിലേജുകളിൽ കഴിയുന്നവർക്കു സുരക്ഷിതമാണ് കേരളമെന്നും തന്നെ പോലെ ഉള്ളവർക്ക് എവിടെ ആയാലും ഒരേ പോലെയാണെന്നും പറഞ്ഞുകൊണ്ടായിരുന്നു ബിന്ദു അമ്മിണി ഇക്കാര്യം പറഞ്ഞത്.


ഡൽഹിയിലെത്തി എന്ത് ചെയ്യുമെന്ന്‌ പോലും ഉറപ്പില്ലാതെയാണ് പ്രത്യേക സാഹചര്യത്തില്‍ കേരളം വിട്ടുപോരാൻ തീരുമാനിച്ചതെന്നും എന്നാൽ അതിനൊക്കെ മുകളിലാണ് കഴിഞ്ഞ് കുറേ വർഷങ്ങളായി അനുഭവിച്ചുകൊണ്ടിരിക്കുന്നതെന്നും ബിന്ദു അമ്മിണി പറ‍ഞ്ഞു.

“കേരളത്തിൽ എന്നെ മാറ്റിനിർത്തുന്നതിൽ സർക്കാർ, സിപിഎം, സിപിഐ, ലിബറൽ സ്പേസിൽ നിൽക്കുന്ന ചിലർ, കോൺഗ്രസ്‌ തുടങ്ങി എല്ലാവരും ഉണ്ട്. പുതു തലമുറയിൽ പെട്ടവരുടെയും മറ്റും സ്നേഹം ഞാൻ അനുഭവിച്ചറിഞ്ഞതാണ്. പിന്തുണക്കുന്നവരുടെ സ്നേഹം തിരസ്കരിച്ചിട്ടല്ല ഞാൻ കേരളം വിട്ടത്. ആ സ്നേഹം കൂടെ കൂട്ടിയിട്ടാണ് പോന്നത് ലോകത്തിൻ്റെ ഏത് കോണിൽ ആണെങ്കിലും ഇടപെടേണ്ട വിഷയങ്ങളിൽ ഇടപെടുകയും ചെയ്യും” ബിന്ദു ഫേസ്ബുക്കിൽ കുറിച്ചു.

ബിന്ദു അമ്മിണിയുടെ ഫേസ്ബുക്ക് കുറിപ്പ്:

പ്രിയപെട്ടവരെ ഞാൻ ഇന്നലെ ആണ് ഡൽഹിയിൽ എത്തിയത്. സുപ്രീം കോടതിയിൽ പ്രാക്ടീസ് ചെയ്യാൻ തീരുമാനിച്ചിട്ടുണ്ട് ലീഡിങ് ലോയർ ആയ മനോജ്‌ സെൽവൻ സർ ൻ്റെ ഓഫീസിൽ ജോയിൻ ചെയ്തു പ്രവർത്തിക്കാൻ ആണ് തീരുമാനിച്ചിരിക്കുന്നത്.

2011 ഫെബ്രുവരിയിൽ വക്കീൽ ആയി കേരള ബാർ കൗൺസിലിൽ എൻറോൾ ചെയ്‌തെങ്കിലും 2013 ലാണ് ആക്റ്റീവ് പ്രാക്ടീസ് തുടങ്ങിയത്. 2014 മുതൽ കൂടുതൽ ശ്രദ്ധ അദ്ധ്യാപനത്തിൽ ആയിരുന്നു. 2023 മാർച്ച്‌ മാസം വരെ.

എന്നാൽ എൻറോൾമെന്റ് നിലനിർത്തുകയും കുറച്ചു മാത്രം പ്രാക്ടീസ് ചെയ്യുകയും ചെയ്തിരുന്നു. സ്ഥിരം അധ്യാപിക അല്ലാത്തതിനാൽ പ്രാക്ടീസ് ചെയ്യുന്നതിന് നിയമ പരമായ തടസ്സം ഒന്നും ഇല്ലായിരുന്നു. എന്നാൽ പ്രേത്യേക സാഹചര്യത്തിൽ കേരളം വിട്ടു പോരാൻ തീരുമാനിക്കുകയും, ഡൽഹിയിൽ എത്തി എന്ത് ചെയ്യും എന്ന്‌ പോലും ഉറപ്പില്ലാതെ ആണ് ഇവിടെ എത്തിയത്.

എന്നാൽ അതിനൊക്കെ ഒരുപാട് മുകളിൽ ആണ് ഞാൻ കഴിഞ്ഞ കുറെ വർഷങ്ങൾ ആയി അനുഭവിച്ചു കൊണ്ടിരിക്കുന്നത്. കേരളത്തെക്കാൾ മുകളിലാണ് ഡൽഹി എന്ന്‌ ഞാൻ ഇതുവരെ പറഞ്ഞിട്ടില്ല.
എന്നാൽ ആദിവാസി ദളിത്‌ മുസ്‌ലിം അതിക്രമങ്ങളിൽ കേരളം മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ചു പുരോഗമന പരം ആണ് എന്ന്‌ എനിക്ക്‌ അഭിപ്രായം ഇല്ല. അത് എൻ്റെ അനുഭവം കൂടി ആണ്.
ഞാൻ ഒരു ഇടതു പക്ഷ ചിന്താഗതിക്കാരി ആയിരിക്കുമ്പോൾ തന്നെ ചില കാര്യങ്ങൾ പറയാതിരിക്കാനാവില്ല. അതിനർത്ഥം ഞാൻ ആന്റി മാർക്സിസ്റ്റ്‌ ആണ് എന്നല്ല.

0Shares

Leave a Reply

Your email address will not be published. Required fields are marked *

The Latest