Categories
local news news

കാട്ടുപോത്തിന്‍റെ ആക്രമണത്തില്‍ ബൈക്ക് യാത്രികന് പരിക്കേറ്റു; ദേലംപാടിയില്‍ വന്യമൃഗങ്ങളുടെ ശല്യവും ആക്രമണവും വര്‍ദ്ധിക്കുന്നതായി നാട്ടുകാര്‍; മുഖം തിരിച്ച് അധികൃതര്‍

ആദ്യത്തെ കുത്തില്‍ തന്നെ ബൈക്ക് മറിയുകയും സെമീര്‍ ദൂരേക്ക് തെറിക്കുകയുമായിരുന്നു. അരിശം തീരാത്ത കാട്ടിപ്പോത്ത് ബൈക്കിനെ വീണ്ടും വീണ്ടും കുത്തിനശിപ്പിച്ചു.

കാസർകോട്: ദേലംപാടി പഞ്ചായത്തിലെ കൊട്ട്യാടി ജംഗ്ഷനില്‍ നിന്നും ആഡൂര്‍ ഭാഗത്തേക്ക് പോവുന്ന റോഡിലെ ആദ്യത്തെ വളവില്‍ കാട്ടുപോത്തിന്‍റെ ആക്രമണത്തില്‍ ബൈക്ക് യാത്രികന് പരിക്കേറ്റു. പള്ളങ്കോട്ടെ പൊയില്‍ അബ്ദുല്ലയുടെ മകന്‍ സമീറിനെയാണ് കാട്ടുപോത്ത് ആക്രമിച്ചത്.

ഈ പ്രദേശത്ത് വളവായതിനാല്‍ ബൈക്കിന്‍റെ വേഗത തീരെ കുറവയിരുന്നു കൂടാതെ ഇറക്കവും കൂടി ആയതിനാല്‍ വളരെ സുക്ഷ്മതയോടുകൂടി പോവുന്നതിനിടയില്‍ ആണ് കാട്ടില്‍ നിന്നും കാട്ടുപോത്ത് റോഡിലേക്ക് ഓടി ഇറങ്ങിയതും സമീറിനെ ആക്രമിക്കാന്‍ തുനിഞ്ഞതും.

ആദ്യത്തെ കുത്തില്‍ തന്നെ ബൈക്ക് മറിയുകയും സെമീര്‍ ദൂരേക്ക് തെറിക്കുകയുമായിരുന്നു. അരിശം തീരാത്ത കാട്ടുപോത്ത് ബൈക്കിനെ വീണ്ടും വീണ്ടും കുത്തിനശിപ്പിക്കുന്നതിനിടയില്‍ അതിന്‍റെ മുകളിലൂടെ ചാടി സമീര്‍ ഓടുകയും ആ വഴി വന്ന ടിപ്പര്‍ ലോറിയുടെ സഹായത്തില്‍ ഒരു വിധം രക്ഷപെടുകയായിരുന്നു.

ദേലംപാടി പഞ്ചായത്തിലെ പലഭാഗത്തും വന്യ മൃഗങ്ങളുടെ ആക്രമണവും ശല്യവും നാള്‍ക്കു നാള്‍ വര്‍ദ്ധിച്ച് വരികയാണ് ആന ,കുരങ്ങ്,കാട്ടുപോത്ത്,കാട്ട് പന്നി,പുലി തുടങ്ങി പല തരം മൃഗങ്ങളുടെ ശല്ല്യം കൊണ്ട് ഇവിടെത്തെ കര്‍ഷകര്‍ വളരെ ഏറെ ബുദ്ധിമുട്ടാണ് അനുഭവിക്കുന്നത്.

വനം വകുപ്പ് അധികൃതരും പഞ്ചായത്ത് ഭരണകര്‍ത്താക്കാളും ഇതിനെതിരെ ശക്തമായതും ഉചിതമായതുമായ പോം വഴി കാണണമെന്ന് നാട്ടുകാര്‍ പലതവണ ആവശ്യപ്പെട്ടുകഴിഞ്ഞു. എന്നാല്‍, അധികൃതര്‍ ജനങ്ങളുടെ ആവശ്യത്തോട് മുഖം തിരിച്ച് നില്‍ക്കുകയാണെന്ന അക്ഷേപം നിലനില്‍ക്കുമ്പോഴാണ് ഇപ്പോള്‍ അപ്രതിക്ഷിതമായ ആക്രമണം ബൈക്ക് യാത്രക്കാരന് നേരെ ഉണ്ടായിരിക്കുന്നത്.

0Shares

Leave a Reply

Your email address will not be published. Required fields are marked *

The Latest