Categories
local news

ഇനി സ്നേഹഭവനത്തിൻ്റെ തണല്‍; മാലോത്ത് കസബ സ്‌കൂള്‍ വിദ്യാര്‍ഥി ബിജില്‍ ബിജു പുതിയ വീട്ടിലേക്ക്

കേരള സ്റ്റേറ്റ് ഭാരത് സ്‌കൗട്ട്സ് & ഗൈഡ്സ് വിഷന്‍ പദ്ധതിയുടെ ഭാഗമായാണ് കൊന്നക്കാട് പാമത്തട്ടിലെ ബിജില്‍ ബിജുവിനു വീട് നിര്‍മിച്ചു നല്‍കിയത്.

കാസർകോട്: മാലോത്ത് കസബ സ്‌കൂള്‍ വിദ്യാര്‍ഥി ബിജില്‍ ബിജുവിന് ഇനി സ്നേഹഭവനത്തിൻ്റെ തണല്‍.കേരള സ്റ്റേറ്റ് ഭാരത് സ്‌കൗട്ട്സ് & ഗൈഡ്സ് വിഷന്‍ പദ്ധതിയുടെ ഭാഗമായാണ് കൊന്നക്കാട് പാമത്തട്ടിലെ ബിജില്‍ ബിജുവിനു വീട് നിര്‍മിച്ചു നല്‍കിയത്.

മാലോത്ത് കസബയിലെ പി.ടി.എ അധ്യാപകര്‍, വിദ്യാര്‍ഥികള്‍ , ചിറ്റാരിക്കാല്‍ ഉപജില്ലയിലെ അധ്യാപകര്‍, സ്‌കൗട്ട് ഗൈഡ് അധ്യാപകര്‍, സ്‌കൗട്ട് ഗൈഡ് അംഗങ്ങള്‍, നാട്ടുകാര്‍ എന്നിവരുടെ സഹായത്തോടെയാണ് വീട് നിര്‍മ്മിച്ചത്. പാമത്തട്ടില്‍ നടന്ന ചടങ്ങില്‍ ഇ.ചന്ദ്രശേഖരന്‍ എം.എല്‍.എ താക്കോല്‍ ദാനവും ഉപഹാര സമര്‍പ്പണവും നടത്തി.

കാഞ്ഞങ്ങാട് വിദ്യാഭ്യാസ ജില്ലയിലെ നാലാമത്തെ, സ്നേഹഭവനമാണിത്. ലക്ഷ്യമിട്ട നാല് സ്നേഹഭവനങ്ങളും പൂര്‍ത്തിയാക്കിയ സംസ്ഥാനത്തെ ആദ്യ വിദ്യാഭ്യാസ ജില്ലയാകാന്‍ കഴിഞ്ഞത് കേരള സ്റ്റേറ്റ് ഭാരത് സ്‌കൗട്ട്സ് & ഗൈഡ്സിന് അഭിമാന നേട്ടമായി.

ബളാല്‍ പഞ്ചായത്ത് പ്രസിഡന്റ് രാജു കട്ടക്കയം ചടങ്ങില്‍ അധ്യക്ഷത വഹിച്ചു. പി.ടി.എ പ്രസിഡണ്ട് സനോജ് മാത്യു, ഗൈഡ് സ്റ്റേറ്റ് ഓര്‍ഗനൈസിംഗ് കമ്മീഷണര്‍ ഷീല ജോസഫ് , ചിറ്റാരിക്കാല്‍ ഏ.ഇ.ഒ എം.റ്റി ഉഷാകുമാരി, പഞ്ചായത്ത് മെമ്പര്‍മാരായ ജെസി ചാക്കോ, ബിന്‍സി ജെയിന്‍, എസ്.എം.സി ചെയര്‍മാന്‍ മധു പി.എ, പി.ടി.എ വൈസ് പ്രസിഡന്റ് രാധ രവി, പ്രിന്‍സിപ്പല്‍ വിജി.കെ.ജോര്‍ജ്, ഹെഡ്മാസ്റ്റര്‍ സില്‍ബി മാത്യൂ, ജി.കെ ഗിരിരീഷ്, വി.എല്‍ സൂസമ്മ, വി.വി മനോജ് കുമാര്‍, ടി. കാസിം, വി.കെ ഭാസ്‌ക്കരന്‍, ടി.ഇ സുധാമണി, മാര്‍ട്ടിന്‍ ജോര്‍ജ്, പയസ് കുര്യന്‍, വി ജെ മാത്യു, ദീപ ജോസ്, ആര്‍.കെ ഹരിദാസന്‍ എന്നിവര്‍ പങ്കെടുത്തു.

0Shares

Leave a Reply

Your email address will not be published. Required fields are marked *

The Latest