Categories
news

പ്രചരിക്കുന്നത് തെറ്റായ കാര്യങ്ങള്‍; പുതിയ രാഷ്ട്രീയ പാര്‍ട്ടി രൂപീകരിക്കുന്നതായ വാര്‍ത്ത നിഷേധിച്ച് എം.കെ അഴഗിരി

ബി.ജെ.പിയുടെ സംസ്ഥാനത്തെ തെരഞ്ഞെടുപ്പ് തന്ത്രങ്ങള്‍ മെനയാന്‍ നവംബര്‍ 21-ന് ചെന്നൈയിലെത്തുന്ന അമിത് ഷായെ കാണും എന്ന പ്രചാരണവും അഴഗിരി തള്ളി.

തമിഴ്നാട്ടില്‍ താന്‍ പുതിയ രാഷ്ട്രീയ പാര്‍ട്ടി രൂപീകരിക്കുന്നു എന്ന വാര്‍ത്ത നിഷേധിച്ച് കരുണാനിധിയുടെ മൂത്ത മകന്‍ എം.കെ. അഴഗിരി രംഗത്തെത്തി. തെറ്റായ കാര്യങ്ങള്‍ ആരൊക്കെയോ പ്രചരിപ്പിക്കുകയാണെന്ന്‌ അഴഗിരി പറഞ്ഞു. പാര്‍ട്ടി രൂപീകരണത്തെക്കുറിച്ച് താന്‍ ആലോചിച്ചിട്ടില്ല. ആരൊക്കെയോ തെറ്റായ കാര്യങ്ങള്‍ പ്രചരിപ്പിക്കുന്നു.

ബി.ജെ.പിയുടെ സംസ്ഥാനത്തെ തെരഞ്ഞെടുപ്പ് തന്ത്രങ്ങള്‍ മെനയാന്‍ നവംബര്‍ 21-ന് ചെന്നൈയിലെത്തുന്ന അമിത് ഷായെ കാണും എന്ന പ്രചാരണവും അഴഗിരി തള്ളി.

നേരത്തേ അഴഗിരി എന്‍.ഡി.എ. സഖ്യത്തിലേക്ക് പോകുന്നു എന്ന വിവരമറിഞ്ഞ ഡി.എം.കെ. അധ്യക്ഷന്‍ എം.കെ. സ്റ്റാലിന്‍ വിശ്വസ്തനായ ഒരു നേതാവിനെ മധുരയിലേക്ക് അയച്ചിരുന്നു. ഈ നേതാവ് മധുരയിലെത്തി കണ്ടതിന് ശേഷമാണ് അഴഗിരിയുടെ പരസ്യപ്രതികരണം പുറത്തുവന്നത്.

0Shares

Leave a Reply

Your email address will not be published. Required fields are marked *

The Latest