Trending News
അരിക്കൊമ്പനെ പിടിക്കാന്‍ പ്രത്യേക പരിശീലനം നേടിയ ആദിവാസി ആനപിടിത്ത സംഘത്തെ തമിഴ്‌നാട് വനം വകുപ്പ് നിയോഗിച്ചു. പ്രത്യേക പരിശീലനം നേടിയ അഞ്ചംഗ ആദിവാസി സംഘത്തെയാണ് ഇറക്കുന്നത്. മുതുമല കടുവാ സങ്കേതത്തിലെ മീന്‍ കാളന്‍, ബൊമ്മന്‍, സുരേഷ്, ശിവ, ശ്രീകാന്ത് എന്നിവരാണ് സംഘത്തിലുള്ളത്. വെറ്ററിനറി സര്‍ജന്‍ ഡോ. രാജേഷും ഇവരോടൊപ്പമുണ്ടെന്ന് തമിഴ്നാട് വനം വകുപ്പ് അറിയിച്ചു.
Also Read
അതേസമയം അരിക്കൊമ്പന്‍ ഷണ്മുഖ നദി ഡാമിൻ്റെ ജല സംഭരണിക്ക് സമീപത്തേക്ക് നീങ്ങുന്നുവെന്നാണ് പുതിയ വിവരം. ആന സൗകര്യപ്രദമായ സ്ഥലത്തെത്തിയാല്‍ മയക്കുവെടിവച്ച് പിടിക്കാനാണ് വനം വകുപ്പിൻ്റെ ആലോചന. അതിനായുള്ള നീക്കങ്ങള്‍ ആസൂത്രണം ചെയ്യുന്നുണ്ട്. വനം വകുപ്പ് ജീവനക്കാര്‍ ആനയെ കാര്യമായ നിരീക്ഷിക്കുന്നുണ്ട്.
അരിക്കൊമ്പന്‍ തട്ടിയിട്ട ബൈക്ക് യാത്രക്കാരന്‍ പരിക്കേറ്റ് ചികിത്സയിലിരിക്കെ ഇന്ന് രാവിലെ മരണമടഞ്ഞിരുന്നു. കമ്പം സ്വദേശി പാല്‍രാജ് ( ആണ് മരിച്ചത്. ശനിയാഴ്ച കമ്പത്ത് അരികൊമ്പന്‍ ജനവാസ മേഖലയില്‍ ഇറങ്ങി ഓടിയപ്പോഴാണ് പാല്‍രാജിൻ്റെ ബൈക്കില്‍ തട്ടിയത്. ബൈക്ക് മറിഞ്ഞു വീണ പാല്‍രാജിൻ്റെ തലക്കും വയറിനും ഗുരുതരമായി പരിക്കേറ്റിരുന്നു.
Sorry, there was a YouTube error.