Categories
education national news

AI അറിയാമോ, ഇന്ത്യക്കാർക്ക് 54% വരെ ശമ്പള വര്‍ധനവ്; എ.ഡബ്ല്യു.എസ് റിപ്പോർട്ട്

കമ്പനി ജീവനക്കാരെ അവരുടെ നൈപുണ്യ വികസനത്തിനായി എ.ഡബ്‌ള്യു.എസ് സഹായം

ആര്‍ട്ടിഫിഷ്യല്‍ ഇൻ്റെലിജന്‍സില്‍ നൈപുണ്യവും അറിവും കൈവശമുള്ള ഇന്ത്യയിലെ തൊഴിലാളികള്‍ക്ക് 54 ശതമാനത്തിലധികം ശമ്പള വര്‍ധനവ് ഉണ്ടായേക്കാമെന്ന് ആമസോണ്‍ വെബ് സർവീസിൻ്റെ റിപ്പോര്‍ട്ട്. ഐ.ടി, റിസര്‍ച്ച് ആന്‍ഡ് ഡെവലപ്മെണ്ട് മേഖലയിലുള്ളവര്‍ക്കാണ് ഏറ്റവും ഉയര്‍ന്ന ശമ്പള വര്‍ധനവ് അനുഭവപ്പെടുമെന്നുള്ള എ.ഡബ്ല്യു.എസ് റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നത്.

സര്‍വേയില്‍ പങ്കെടുത്ത 98 ശതമാനം തൊഴിലുടമകളും തൊഴിലാളികളും അടുത്ത അഞ്ച് വര്‍ഷത്തിനുള്ളില്‍ ജോലിയില്‍ ജനറേറ്റീവ് എ.ഐ ടൂളുകള്‍ ഉപയോഗിക്കുമെന്ന് പ്രതീക്ഷിക്കുന്നു. 73ശതമാനം തൊഴിലുടമകളും വര്‍ധിച്ചു വരുന്ന നൂതനത്വവും സര്‍ഗ്ഗാത്മകതയും മികച്ച നേട്ടമായി ഉയര്‍ത്തിക്കാട്ടുന്നു.

വിപ്രോ, എല്‍.ആന്‍ഡ്.ടി ടെക്‌നോളജി സര്‍വീസസ്, ഐറിസ് സോഫ്റ്റ്‌വെയർ തുടങ്ങിയ സ്ഥാപനങ്ങളെ, ജനറേറ്റീവ് AI നല്‍കുന്ന ഭാവിക്കായി തയ്യാറെടുക്കാന്‍ കമ്പനി ജീവനക്കാരെ അവരുടെ നൈപുണ്യ വികസനത്തിനായി എ.ഡബ്‌ള്യു.എസ് സഹായം നല്‍കുന്നതായി AWS ഇന്ത്യ ട്രെയിനിംഗ് ആന്‍ഡ് സര്‍ട്ടിഫിക്കേഷന്‍ മേധാവി അമിത് മേത്ത പറഞ്ഞു.

ഇന്ത്യയിലെ 95 % തൊഴിലാളികളും തങ്ങളുടെ കരിയര്‍ ത്വരിതപ്പെടുത്തുന്നതിന് AI കഴിവുകള്‍ വികസിപ്പിക്കുന്നതില്‍ അതീവ താല്‍പ്പര്യമുണ്ടെന്ന് എ.ഡബ്‌ള്യു.എസ് സൂചിപ്പിച്ചു. 95 % Gen Z, 96 ശതമാനം Millennials, 93% Gen X തൊഴിലാളികള്‍ എന്നിവര്‍ AI കഴിവുകള്‍ നേടാന്‍ ആഗ്രഹിക്കുന്നതായും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു.

ഏകദേശം 99 % തൊഴിലുടമകളും തങ്ങളുടെ കമ്പനികള്‍ 2028 ഓടെ എ.ഐ അധിഷ്ഠിത ഓര്‍ഗനൈസേഷനുകളായി മാറുമെന്നാണ് പ്രതീക്ഷിക്കുന്നത്.

0Shares

Leave a Reply

Your email address will not be published. Required fields are marked *