Categories
local news

റിയാസ് മൗലവി വധം: പൊതുകൂട്ടായ്മയുടെ ഇടപെടല്‍ ഫലപ്രദം.

കാസര്‍കോട്: കാസര്‍കോട് പഴയചൂരി ജമാഅത്ത് മസ്ജിദില്‍ വെച്ച് കൊല്ലപ്പെട്ട മദ്രസാധ്യാപകന്‍ റിയാസ് മൗലവിയുടെ വധവുമായി ബന്ധപ്പെട്ട് ചൂരി ജമാഅത്ത് കമ്മിറ്റി ഭാരവാഹികള്‍ നടത്തിയ വാര്‍ത്താസമ്മേളനത്തിലെ ചില പരാമര്‍ശങ്ങള്‍ ആശയക്കുഴപ്പമുണ്ടാക്കുന്നതാണെന്ന് കാസര്‍കോട് യുവജന കൂട്ടായ്മ ജനറല്‍ സെക്രട്ടറിയും നഗരസഭാ കൗണ്‍സിലറുമായ ഹാരിസ് ബന്നു പറഞ്ഞു. കാസര്‍കോട് ജില്ലയിലെ അഭിഭാഷകനായ സംഘ് പരിവാര്‍ നേതാവിന്റെ ജൂനിയര്‍ അഭിഭാഷകന്‍, റിയാസ് മൗലവി കേസിലെ പ്രതികള്‍ക്ക് വേണ്ടി ജാമ്യപേക്ഷ സമര്‍പ്പിച്ചത് പോലും അറിയാത്ത ജമാഅത്ത് കമ്മിറ്റി ഭാരാവാഹികള്‍, മുഖ്യമന്ത്രി ഞങ്ങള്‍ക്ക് പബ്ലിക്ക് പ്രോസിക്യൂട്ടറെ അനുവദിച്ചെന്നും അതിന്റെ അവകാശം ഏറ്റെടുക്കാന്‍ ചിലര്‍ ശ്രമിക്കുന്നുവെന്നുമുള്ള തെറ്റായ സന്ദേശം നല്‍കിയത് അനുചിതമായിപ്പോയെന്ന് അദ്ദേഹം പറഞ്ഞു.

 

റിയാസ് മൗലവിയുടെ കൊലപാതകവുമായി ബന്ധപ്പെട്ട കേസന്വേഷണത്തിലും അദ്ദേഹത്തിന്റെ നിര്‍ധന കുടുംബത്തിന് സഹായമെത്തിക്കുന്നതിനും പഴയചൂരി മസ്ജിദ് കമ്മിറ്റി കൃത്യമായ ഇടപെടല്‍ നടത്തിയിട്ടുണ്ടെന്ന് മസ്ജിദ് കമ്മിറ്റി അധികൃതര്‍ നേരത്തെ വാര്‍ത്താ സമ്മേളനത്തില്‍ അറിയിക്കുകയുണ്ടായി. കേസിന്റെ ഗൗരവം അറിയിക്കുന്നതിന് തങ്ങള്‍ മുഖ്യമന്ത്രിയെ നേരിട്ട് കണ്ടിരുന്നു. സ്‌പെഷ്യല്‍ പ്രോസിക്യൂട്ടറെ നിയമിക്കണമെന്ന ആവശ്യം മുഖ്യമന്ത്രിക്ക് മുന്നില്‍ വച്ചതും നേടിയെടുത്തതും മസ്ജിദ് കമ്മിറ്റിയാണെന്നും അവര്‍ അവകാശപ്പെട്ടിരുന്നു. റിയാസ് മൗലവിയുടെ നിഷ്ഠുരമായ കൊലപാതകവുമായി ബന്ധപ്പെട്ട വസ്തുതകളില്‍ കാസര്‍കോട്ടെ പൊതുസമൂഹം ഏകമനസോടെയാണ് പ്രതികരിക്കുന്നതെന്നും കേസന്വേഷണത്തിലും തുടര്‍ നടപടികളിലും അതിന്റെ ഗുണഫലം ഉണ്ടാവുമെന്നും ഹാരിസ് ബന്നു ചൂണ്ടിക്കാട്ടി.

0Shares

Leave a Reply

Your email address will not be published. Required fields are marked *

The Latest