Categories
news

രാജ്യം ഇന്ന് എഴുപതാമത് റിപ്പബ്ലിക് ദിനം ആഘോഷിക്കുകയാണ്; രാജ്യ തലസ്ഥാനത്ത് രാഷ്ട്രപതി രാംനാഥ് കോവിന്ദ് പതാക ഉയര്‍ത്തി അഭിവാദ്യം സ്വീകരിച്ചപ്പോൾ തലസ്ഥാനത്ത് ഗവര്‍ണര്‍ പി.സദാശിവം പതാക ഉയര്‍ത്തി; വിവിധ ജില്ലാ ആസ്ഥാനങ്ങളില്‍ മന്ത്രിമാര്‍

ന്യൂഡല്‍ഹി/ തിരുവനന്തപുരം: രാജ്യം ഇന്ന് എഴുപതാമത് റിപ്പബ്ലിക് ദിനം ആഘോഷിക്കുകയാണ്. ആഘോഷങ്ങൾക്ക് ദില്ലയിൽ വലിയ വലിയ ജനപങ്കാളിത്തമുണ്ട്. ദക്ഷിണാഫ്രിക്കന്‍ പ്രസിഡന്റ് സിറില്‍ രാമഫോസയാണ് റിപ്പബ്ലിക് ദിന പരേഡില്‍ മുഖ്യാതിഥി. രാഷ്ട്രപതി രാംനാഥ് കോവിന്ദ് അഭിവാദ്യം സ്വീകരിച്ചു. പ്രധാനമന്ത്രി നരേന്ദ്രമോദി, കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി തുടങ്ങി കേന്ദ്ര മന്ത്രിമാർ, മറ്റു നേതാക്കൾ മുതിർന്ന സേന അംഗങ്ങൾ അവരുടെ കുടുംങ്ങൾ തുടങ്ങി നാനാ തുറകളിലെ പ്രമുഖ വ്യക്തികളും സന്നിഹരായിട്ടുണ്ട്. സംസ്ഥാനത്തും പതിവ്പോലെ വിപുലമായി തന്നെ റിപ്പബ്ലിക് ദിനാഘോഷം നടന്നു. തലസ്ഥാനത്ത് ഗവര്‍ണര്‍ പി.സദാശിവം പതാക ഉയര്‍ത്തി. സേനാ വിഭാഗങ്ങളുടെ പരേഡില്‍ ഗവര്‍ണറും മുഖ്യമന്ത്രി പിണറായി വിജയനും അഭിവാദ്യം സ്വീകരിച്ചു. വിവിധ ജില്ലാ ആസ്ഥാനങ്ങളില്‍ മന്ത്രിമാര്‍ പതാക ഉയര്‍ത്തി റിപ്പബ്ലിക് ദിനാഘോഷങ്ങള്‍ക്ക് നേതൃത്വം നൽകി.ദില്ലയിൽ നടന്ന പരേഡിൽ വിവിധ സംസ്ഥാനങ്ങളിലെ 22 നിശ്ചലദൃശ്യങ്ങൾ അടങ്ങിയ ഫ്ളോട്ടുകൾ അണിനിരത്തിയപ്പോൾ കേരളത്തിൻ്റെ ഫ്‌ളോട്ട് അനുമതി നിഷേധിച്ചതിനാൽ അവതരിപ്പിച്ചില്ല. എന്നാൽ സെനങ്ങങ്ങളുടെ പരേഡിൽ സേനയെ മുന്നിൽ നിന്നും നയിച്ചത് രണ്ട് മലയാളികളാണെന്നുള്ള പ്രത്യേകതയും ഇത്തവണയുണ്ട്.

0Shares

Leave a Reply

Your email address will not be published. Required fields are marked *

The Latest